ഇന്ത്യ-ശ്രീലങ്ക ഏകദിനം: ശ്രീലങ്കയിലെ ഇന്ത്യന്‍ താരങ്ങളുടെ മികച്ച അഞ്ച് ബൗളിങ് പ്രകടനങ്ങളിതാ
കൊളംബോ: ഇന്ത്യയുടെ സീനിയര്‍ ടീം ഇംഗ്ലണ്ട് പര്യടനത്തില്‍ തുടരുമ്പോള്‍ ഇന്ത്യയുടെ ബി ടീമെന്ന് വിശേഷിപ്പിക്കാവുന്ന യുവനിര ശ്രീലങ്കന്‍ പര്യടനത്തിനൊരുങ്ങുകയാണ്. മൂന്ന് വീതം ഏകദിനവും ടി20യും അടങ്ങുന്ന പരമ്പരയില്‍ ശിഖര്‍ ധവാനാണ് ഇന്ത്യയെ നയിക്കുന്നത്. മികച്ച യുവതാരനിരയും ഇന്ത്യക്കൊപ്പമുണ്ട്. രോഹിത്, കോലി, റിഷഭ്, രാഹുല്‍ തുടങ്ങിയ സീനിയര്‍ താരങ്ങളില്ലാതെ ശ്രീലങ്കയില്‍ പരമ്പര നേടാനുള്ള സുവര്‍ണ്ണാവസരമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ബൗളര്‍മാരുടെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവും. ശ്രീലങ്കയില്‍ ഇന്ത്യന്‍ താരങ്ങളുടെ മികച്ച അഞ്ച് ബൗളിങ് പ്രകടനങ്ങളിതാ.

ഹര്‍ഭജന്‍ സിങ് (56-5)
2009ലെ കോംപാക് കപ്പ് ഫൈനലിലാണ് ഹര്‍ഭജന്‍ സിങ്ങിന്റെ ഈ പ്രകടനം. കൊളംബോയില്‍ നടന്ന മത്സരത്തില്‍ തിലകരത്‌ന ദില്‍ഷന്‍,മഹേല ജയവര്‍ധന,തിലിന കണ്ടമ്പി,ലസിത് മലിംഗ,അജിന്ത മെന്‍ഡിസ് എന്നിവരുടെ വിക്കറ്റുകളാണ് ഹര്‍ഭജന്‍ സിങ് വീഴ്ത്തിയത്. ഇതോടെ ഇന്ത്യയുടെ 320 റണ്‍സ് വിജയലക്ഷ്യം പിന്നിട്ടറങ്ങിയ ശ്രീലങ്ക 273 ല്‍ ഒതുങ്ങി. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (138) സെഞ്ച്വറിയോടെ മത്സരത്തില്‍ തിളങ്ങി.

ജസ്പ്രീത് ബുംറ (27-5)
2017ല്‍ നടന്ന ശ്രീലങ്കന്‍ പര്യടനത്തിലാണ് ജസ്പ്രീത് ബുംറയുടെ ഈ സൂപ്പര്‍ ബൗളിങ് പ്രകടനം. 27 റണ്‍സ് വിട്ടുകൊടുത്ത ബുംറ അഞ്ച് വിക്കറ്റുകളാണ് പിഴുതത്. പല്ലെക്കലെയാണ് വേദി. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയുടെ നിരോഷന്‍ ഡിക്വെല്ല,കുശാല്‍ മെന്‍ഡിസ്,ലിഹിരു തിരിമാനെ,മിലിന്‍ഡ ശ്രീവര്‍ധന,അഖില ധനഞ്ജയ എന്നിവരുടെ വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയത്. ഇതോടെ ശ്രീലങ്ക 217 എന്ന ചെറിയ സ്‌കോറില്‍ ഒതുങ്ങുകയും ഇന്ത്യ ആറ് വിക്കറ്റിന്റെ ജയം നേടുകയും ചെയ്തു. രോഹിത് 124 റണ്‍സുമായി പുറത്താവാതെ നിന്നു.

ഭുവനേശ്വര്‍ കുമാര്‍ (42-5)
2017ല്‍ കൊളംബോയില്‍ നടന്ന മത്സരത്തില്‍ ഭുവനേശ്വര്‍ കുമാര്‍ 42 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. സ്വിങ് ബോളുകൊണ്ട് വിസ്മയിപ്പിച്ച ഭുവി ശ്രീലങ്കയെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയുടെ നിരോഷന്‍ ഡിക്വെല്ല,ദില്‍ഷന്‍ മുനവീര,ലഹിരു തിരുമാനെ,മിലിന്‍ഡ ശ്രീവര്‍ധന,ലസിത് മലിംഗ എന്നിവരെയാണ് ഭുവി പുറത്താക്കിയത്. ആറ് വിക്കറ്റിന് മത്സരം ഇന്ത്യ ജയിച്ചു.

ഇര്‍ഫാന്‍ പഠാന്‍ (61-5)
ഇന്ത്യയുടെ മുന്‍ സ്വിങ് ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍ 2012ല്‍ 61 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. പല്ലെക്കെലെയിലായിരുന്നു മത്സരം. ദില്‍ഷനെ പൂജ്യത്തിന് പുറത്താക്കി തുടങ്ങിയ ഇര്‍ഫാന്‍ ഉപുല്‍ തരംഗ,ലഹിരു തിരുമാനെ,തിസാര പെരേര,ജീവന്‍ മെന്‍ഡിസ് എന്നിവരെ പുറത്താക്കിയാണ് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. ഇന്ത്യയുടെ 295 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്കക്ക് 274 റണ്‍സെടുക്കാനെ സാധിച്ചുള്ളു.

ആശിഷ് നെഹ്‌റ(59-6)
ഇന്ത്യയുടെ മുന്‍ ഇടം കൈയന്‍ പേസറായ ആശിഷ് നെഹ്‌റ 2005ല്‍ 59 റണ്‍സ് വഴങ്ങി ആറ് വിക്കറ്റാണ് കൊളംബോയില്‍ നേടിയത്. 2005ലെ ഇന്ത്യന്‍ ഓയില്‍ കപ്പ് ഫൈനലിലായിരുന്നു ഈ പ്രകടനം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയുടെ മര്‍വന്‍ അട്ടപ്പട്ടു,ദില്‍ഹാര ലോകുഹിട്ടിജി,കുമാര്‍ സംഗക്കാര,സനത് ജയസൂര്യ,മഹേല ജയവര്‍ധന,റസല്‍ അര്‍ണോള്‍ഡ് എന്നിവരുടെ വിക്കറ്റാണ് നെഹ്‌റ നേടിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications