For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL T20: 'ഇന്ത്യക്ക് പിന്മാറാമായിരുന്നു, എന്നാല്‍ ധീരമായി കളിക്കാനിറങ്ങി'- പ്രശംസിച്ച് ഇന്‍സമാം

കറാച്ചി:ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി20 വിജയിച്ച് പരമ്പര അലമാരയിലെത്തിക്കാമെന്ന് ഇന്ത്യ ആഗ്രഹിച്ചിരിക്കവെയാണ് ക്രുണാല്‍ പാണ്ഡ്യക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ടീമിലെ പ്രമുഖ താരങ്ങളെല്ലാം ഐസൊലേഷനില്‍ പോയി. പൃഥ്വി ഷാ,സൂര്യകുമാര്‍ യാദവ്,ഇഷാന്‍ കിഷന്‍,ഹര്‍ദിക് പാണ്ഡ്യ,ദീപക് ചഹാര്‍ തുടങ്ങിയവരെല്ലാം നിരീക്ഷണത്തില്‍ പോയ താരങ്ങളായിരുന്നു.

1

രണ്ടാം ടി20യില്‍ ഇന്ത്യ കളിക്കാനിറങ്ങിയത് അഞ്ച് ബാറ്റ്‌സ്മാന്‍മാരെയും ആറ് ബൗളര്‍മാരെയും പരിഗണിച്ചാണ്. ആറാം നമ്പറില്‍ ഭുവനേശ്വര്‍ കുമാറിനെ ബാറ്റിങ്ങിനിറക്കേണ്ട അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. അവശേഷിക്കുന്ന 11 താരങ്ങളെയും പരിഗണിച്ചാണ് ഇന്ത്യ ടീമിനെ ഇറക്കിയത്. പിന്മാറാനുള്ള അവസരം ഉണ്ടായിട്ടും ഇന്ത്യ ഉള്ള താരങ്ങളെ വെച്ച് കളിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പിന്മാറാതെ കളിക്കാന്‍ ഇന്ത്യ തീരുമാനിച്ചതിനെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ പാകിസ്താന്‍ നായകന്‍ ഇന്‍സമാം ഉല്‍ ഹഖ്.

വെല്ലുവിളി ഏറ്റെടുക്കാന്‍ അവര്‍ തയ്യാറായി

വെല്ലുവിളി ഏറ്റെടുക്കാന്‍ അവര്‍ തയ്യാറായി

ക്രിക്കറ്റ് എന്നത് മനോഭാവത്തെ ആശ്രയിച്ചിരിക്കുന്ന മത്സരമാണ്. സൂപ്പര്‍ താരങ്ങളൊന്നുമില്ലെങ്കിലും മനോഹരമായി കളിക്കാന്‍ ഇന്ത്യക്ക് സാധിച്ചു. കോവിഡ് ഇന്ത്യന്‍ ടീമിനെ വല്ലാതെ ബാധിച്ചിട്ടുണ്ട്. പിന്മാറാന്‍ അവസരം ഉണ്ടായിട്ടും കളിക്കാന്‍ തീരുമാനിച്ചത് അവര്‍ തോല്‍വിയെ ഭയക്കുന്നില്ലെന്നാണ് വ്യക്തമാക്കുന്നത്. ടീമില്‍ ലഭിച്ചിരിക്കുന്ന താരങ്ങളെ അവര്‍ നന്നായി വിശ്വസിക്കുന്നു. ആറാം നമ്പറില്‍ ഭുവനേശ്വര്‍ കുമാര്‍ ബാറ്റ് ചെയ്യേണ്ടി വരുന്ന അവസ്ഥയായിരുന്നു. രണ്ടാം ടി20യില്‍ തോറ്റെങ്കിലും നന്നായി പൊരുതിയിട്ടാണ് കീഴടങ്ങിയത്. രണ്ട് പന്തുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ശ്രീലങ്ക ജയിച്ചത്. ഇത് ഇന്ത്യയുടെ മികവാണ്'-ഇന്‍സമാം പറഞ്ഞു.

 അഭിനന്ദനം ദ്രാവിഡിന്

അഭിനന്ദനം ദ്രാവിഡിന്

ഇന്ത്യന്‍ ടീം മാനസികമായി വളരെ ശക്തമാണ്. ഇതിന്റെ എല്ലാ അഭിനന്ദനങ്ങളും ദ്രാവിഡിനാണ് നല്‍കുന്നത്. സാങ്കേതികമായ പിഴവുകള്‍ നികത്തുമ്പോഴാണ് താരങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം ലഭിക്കുന്നത്. പ്രമുഖ താരങ്ങളില്ലാതെ പരജായപ്പെടുത്തുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്.ജയവും തോല്‍വിയും മത്സരത്തിന്റെ ഭാഗമാണ്. എന്നാല്‍ പ്രതിസന്ധിയിലും പരമ്പരയില്‍ നിന്ന് പിന്മാറാതെ കളിക്കാന്‍ തീരുമാനിച്ചത് ധീരമായ തീരുമാനമാണ്. ടീമിലെ എല്ലാവരും കളിക്കാന്‍ പ്രതിഭയുള്ളവരാണ്. കുറച്ചുപേരെ വിനോദയാത്രക്കായി കൊണ്ടുവന്നതാണെന്ന് കരുതുന്നില്ല-ഇന്‍സമാം പറഞ്ഞു.

 യുവതാരങ്ങള്‍ക്ക് സുവര്‍ണ്ണാവസരം

യുവതാരങ്ങള്‍ക്ക് സുവര്‍ണ്ണാവസരം

ഇന്ന് പരമ്പര വിജയിയെ തീരുമാനിക്കുന്ന മൂന്നാം മത്സരം നടക്കാനിരിക്കെ യുവതാരങ്ങള്‍ക്ക് മുന്നില്‍ സുവര്‍ണ്ണാവസരമാണ്. സഞ്ജു സാംസണ്‍,ദേവ്ദത്ത് പടിക്കല്‍,റുതുരാജ് ഗെയ്ക്‌വാദ്,നിധീഷ് റാണ എന്നിവര്‍ക്കെല്ലാം മാച്ച് വിന്നര്‍മാരാകാനുള്ള അവസരമാണ് മുന്നിലുള്ളത്. ഇവരെല്ലാം ഐപിഎല്ലില്‍ സ്ഥിരതയോടെ തിളങ്ങുന്നവരാണ്. അതിനാല്‍ത്തന്നെ അനുഭവസമ്പത്തിന്റെ കാര്യത്തില്‍ ഇവര്‍ ഒട്ടും പിന്നിലല്ല. ടോപ് ഫോര്‍ ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം ഇവര്‍ക്ക് നിര്‍ണ്ണായകമാണ്.

Story first published: Thursday, July 29, 2021, 16:07 [IST]
Other articles published on Jul 29, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+