For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്താന്‍ സമയമെടുക്കും, ശ്രേയസ് അയ്യര്‍ പരമ്പര കളിച്ചേക്കില്ല

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ഇന്ത്യയുടെ ബി ടീം ശ്രീലങ്കന്‍ പര്യടനം നടത്തുന്ന വിവരം കഴിഞ്ഞ ദിവസമാണ് ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പുറത്തുവിട്ടത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ഇന്ത്യയുടെ സീനിയര്‍ താരങ്ങള്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര കളിക്കാന്‍ ഇംഗ്ലണ്ടില്‍ തുടരുന്നതിനാലാണ് ബി ടീമിനെ ശ്രീലങ്കയിലേക്ക് അയക്കുന്നത്. ടീമില്‍ ശിഖര്‍ ധവാന്‍ സീനിയര്‍ താരമെന്ന നിലയില്‍ ഉണ്ടാവും.

ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കിടെ പരിക്കേറ്റ ശ്രേയസ് അയ്യര്‍ ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലായിരുന്നു. ഐപിഎല്ലിന്റെ 14ാം സീസണില്‍ നിന്ന് വിട്ടുനിന്ന താരം ശ്രീലങ്കന്‍ പരമ്പരയിലൂടെ ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്താന്‍ സാധിക്കാത്തതിനാല്‍ ശ്രീലങ്കന്‍ പരമ്പരയിലും ശ്രേയസ് അയ്യര്‍ കളിച്ചേക്കില്ലെന്നാണ് വിവരം. ഒക്ടോബറില്‍ നടക്കുന്ന ടി20 ലോകകപ്പിന് മുമ്പായി ശ്രേയസിന് പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്താന്‍ സാധിക്കുമെന്നാണ് ബിസിസി ഐ ആരോഗ്യ വിഭാഗം പ്രതീക്ഷിക്കുന്നത്.

shreyasiyer

'2020ലെ ഐപിഎല്ലിനിടെയാണ് ശ്രേയസിന് ആദ്യമായി പരിക്ക് തിരിച്ചടി നല്‍കിയത്. ഓസ്‌ട്രേലിയന്‍ പര്യടനത്തിലൂടെ പരിക്കിന്റെ പ്രശ്‌നങ്ങള്‍ ഉയര്‍ന്നു. പിന്നീട് നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലൂടെ വീണ്ടും ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ അവന് സാധിച്ചു. എന്നാല്‍ ഇംഗ്ലണ്ട് പരമ്പരയ്ക്കിടെ വീണ്ടും അവന്റെ തോളിന് പരിക്കേല്‍ക്കുകയായിരുന്നു. പരസ്യ മാറ്റിന്റെ മുകളിലേക്കാണ് ഫീല്‍ഡിങ്ങിനിടെ അവന്‍ ഡൈവ് അടിച്ച് വീണത്. ടി20 ലോകകപ്പിന് മുമ്പായി പൂര്‍ണ്ണ കായിക ക്ഷമതയിലേക്ക് അവന് എത്താനാകുമെന്നാണ് പ്രതീക്ഷ'-ബിസിസി ഐ വൃത്തത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ടി20 ലോകകപ്പിലെ ഇന്ത്യയുടെ പദ്ധതികളുടെ ഭാഗമാണ് ശ്രേയസ്. നാലാം നമ്പറില്‍ ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരുന്ന താരങ്ങളിലൊരാളാണ്. ഭാവി ഇന്ത്യന്‍ നായകനായിവരെ പരിഗണിക്കപ്പെടുന്ന താരമാണ് ശ്രേയസ്. നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നായകനായ ശ്രേയസ് 2020ല്‍ ടീമിനെ ഫൈനലിലെത്തിച്ചിരുന്നു. ശ്രീലങ്കന്‍ പര്യടനത്തില്‍ സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ശ്രേയസ് അയ്യരായിരുന്നു ഇന്ത്യയുടെ നായകനാകേണ്ടിയിരുന്നത്. എന്നാല്‍ ശ്രേയസിന് കളിക്കാന്‍ സാധിക്കാതെ വന്നതോടെ ശിഖര്‍ ധവാന്‍ ഇന്ത്യയെ ശ്രീലങ്കന്‍ പരമ്പരയില്‍ നയിച്ചേക്കും.

26കാരനായ ശ്രേയസ് ഇന്ത്യക്കായി 22 ഏകദിനത്തില്‍ നിന്ന് 813 റണ്‍സും 28 ടി20യില്‍ നിന്ന് 550 റണ്‍സും 79 ഐപിഎല്ലില്‍ നിന്ന് 2200 റണ്‍സും നേടിയിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഇന്ത്യ ടെസ്റ്റിലേക്ക് ശ്രേയസിനെ പരിഗണിച്ചിട്ടില്ല. ആഭ്യന്തര ക്രിക്കറ്റിലടക്കം മികച്ച റെക്കോഡുള്ള താരമാണ് ശ്രേയസ്.

Story first published: Wednesday, May 12, 2021, 10:51 [IST]
Other articles published on May 12, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+