IND-SL: റണ്‍സ് പിന്തുടര്‍ന്നാല്‍ ഇന്ത്യക്ക് അടി പതറുമോ? 2019ലെ ലോകകപ്പിന് ശേഷമുള്ള കണക്കുകളിതാ
കൊളംബോ: ഇന്ത്യ-ശ്രീലങ്ക പരിമിത ഓവര്‍ പരമ്പരയിലെ ആദ്യ മത്സരം നാളെ നടക്കുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരക്ക് ശേഷം മൂന്ന് മത്സരങ്ങള്‍ തന്നെ ഉള്‍പ്പെട്ട ടി20 പരമ്പരയും നടക്കും. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്ക് ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ ഏകദിന പരമ്പരയാണിത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയാണ് ശ്രീലങ്കയും അവസാനമായി കളിച്ചത്. സീനിയര്‍ താരങ്ങളില്ലാതെ ഇറങ്ങുന്ന ഇന്ത്യക്ക് മുന്നില്‍ വലിയ വെല്ലുവിളിയാണുള്ളത്.
ശ്രീലങ്കയില്‍ കളിച്ച് പരിചയസമ്പത്തുള്ള ശിഖര്‍ ധവാന്‍,മനീഷ് പാണ്ഡെ, ഹര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ചഹാല്‍, കുല്‍ദീപ് തുടങ്ങിയവരെല്ലാം ഇന്ത്യക്കൊപ്പമുണ്ട്. 2019ലെ ഏകദിന ലോകകപ്പില്‍ സെമിയിലാണ് ഇന്ത്യ പുറത്തായത്. അതിന് ശേഷം കളിച്ച മത്സരങ്ങളുടെ അടിസ്ഥാനത്തില്‍ റണ്‍സ് പിന്തുടരുമ്പോഴുള്ള ഇന്ത്യയുടെ പ്രകടനം എങ്ങനെയാണെന്ന് പരിശോധിക്കാം.

റണ്‍സ് പിന്തുടര്‍ന്നപ്പോഴുള്ള വിജയ കണക്കുകള്‍
2019ലെ ഏകദിന ലോകകപ്പിന് ശേഷം ആറ് മത്സരങ്ങളിലാണ് ഇന്ത്യ റണ്‍സ് പിന്തുടര്‍ന്നത്. മൂന്ന് മത്സരത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍ മൂന്ന് മത്സരത്തില്‍ തോറ്റു. ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ട് 11 മത്സരത്തില്‍ റണ്‍സ് പിന്തുടര്‍ന്നപ്പോള്‍ മൂന്ന് മത്സരം തോറ്റു. ഓസ്‌ട്രേലിയ ആറ് മത്സരത്തില്‍ റണ്‍സ് പിന്തുടര്‍ന്നപ്പോള്‍ രണ്ട് മത്സരത്തില്‍ ജയിച്ചപ്പോള്‍ നാല് മത്സരത്തില്‍ തോറ്റു. ശ്രീലങ്ക അഞ്ച് മത്സരത്തിലാണ് റണ്‍സ് പിന്തുടര്‍ന്നത് രണ്ട് മത്സരം ജയിച്ചപ്പോള്‍ മൂന്ന് മത്സരം തോറ്റു. ന്യൂസീലന്‍ഡ് അഞ്ച് മത്സരത്തില്‍ റണ്‍സ് പിന്തുടര്‍ന്നപ്പോള്‍ നാലിലും ജയിച്ചപ്പോള്‍ ഒരു മത്സരമാണ് തോറ്റത്. ഈ കണക്കുകള്‍ പ്രകാരം ഇന്ത്യ റണ്‍സ് പിന്തുടര്‍ന്ന് ജയിച്ച ശരാശരി 50 ആണ്.

ആദ്യം പന്തെറിഞ്ഞപ്പോഴുള്ള ശരാശരി റണ്‍സ്
ഇന്ത്യ ആദ്യം പന്തെറിഞ്ഞ് ജയിച്ച മത്സരങ്ങളില്‍ വിട്ടുകൊടുത്ത റണ്‍സിന്റെ ശരാശരി 280 ആണ്. തോറ്റ മത്സരങ്ങളിലെ ശരാശരി റണ്‍സ് 345 റണ്‍സാണ്. അതായത് 300ന് മുകളില്‍ റണ്‍സ് പോയ മത്സരങ്ങളില്‍ ജയിക്കാന്‍ ഇന്ത്യ പ്രയാസപ്പെടുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഓസ്‌ട്രേലിയ ആദ്യം പന്തെറിഞ്ഞ് ജയിച്ച മത്സരത്തില്‍ വിട്ടുകൊടുത്ത ശരാശരി റണ്‍സ് 278ഉും തോറ്റ മത്സരങ്ങളില്‍ വിട്ടുകൊടുത്ത റണ്‍സിന്റെ ശരാശരി 291 റണ്‍സുമാണ്.
ന്യൂസീലന്‍ഡ് ആദ്യം പന്തെറിഞ്ഞ മത്സരങ്ങളില്‍ വിട്ടുകൊടുത്ത റണ്‍സ് ശരാശരി 258ഉും തോറ്റ മത്സരങ്ങളിലെ ശരാശരി 264 റണ്‍സുമാണ്. ശ്രീലങ്ക ആദ്യം പന്തെറിഞ്ഞ് 264 റണ്‍സിനുള്ളില്‍ ഒതുക്കിയ മത്സരങ്ങളില്‍ ജയിച്ചപ്പോള്‍ 269 ല്‍ കൂടുതല്‍ റണ്‍സ് വിട്ടുകൊടുത്തപ്പോഴെല്ലാം തോറ്റിട്ടുണ്ട്. ഇംഗ്ലണ്ട് ആദ്യം പന്തെറിഞ്ഞ് ശരാശരി 234 റണ്‍സ് വിട്ടുകൊടുത്തപ്പോഴെല്ലാം ജയിച്ചിട്ടുണ്ട്. ശരാശരി 323ന് മുകളില്‍ പോയ മത്സരങ്ങളിലെല്ലാം ഇംഗ്ലണ്ട് തോറ്റിട്ടുണ്ട്.

ഡോട്ട്‌ബോള്‍ ശരാശരി
ഇന്ത്യ തോറ്റ മത്സരങ്ങളിലെ ആദ്യ 10 ഓവറിലെ ഡോട്ട്‌ബോള്‍ ശരാശരി 56.11ന് മുകളിലാണ്. ജയിച്ച മത്സരങ്ങളില്‍ അത് 51.11ന് താഴെയാണ്. അവസാന 10 ഓവറിലെ കണക്ക് പരിശോധിച്ചാല്‍ ജയിച്ച മത്സരങ്ങളിലെ ഡോട്ട് ബോള്‍ ശരാശരി 27.84 ആണ്. തോറ്റ മത്സരങ്ങളില്‍ അത് 41.52 ആണ്. തോറ്റ മത്സരങ്ങളിലെ മധ്യ ഓവര്‍ ശരാശരി 51.11 ആണ് ജയിച്ച മത്സരങ്ങളിലത് 28.15ആണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications