Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: 'പരമ്പര തൂത്തുവാരാനായില്ല', പ്രധാന റെക്കോഡുകളും നാഴികക്കല്ലുകളുമറിയാം

കൊളംബോ: ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ ശ്രീലങ്കയ്ക്ക് ജയം. തുടര്‍ച്ചയായ തോല്‍വികളുടെ ഭാരം ഇറക്കിവെച്ച് ആശ്വാസ ജയമാണ് ശ്രീലങ്ക നേടിയിരിക്കുന്നത്. ഇന്ത്യ മുന്നോട്ടുവെച്ച 226 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക 48 പന്തുകള്‍ ബാക്കി നിര്‍ത്തി മൂന്ന് വിക്കറ്റിനാണ് ശ്രീലങ്ക വിജയിച്ചത്. അവിഷ്‌ക ഫെര്‍ണാണ്ടോയുടെയും (76),ബനുക രാജപക്‌സെയുടെയും (65) ബാറ്റിങ്ങാണ് ശ്രീലങ്കക്ക് ജയം സമ്മാനിച്ചത്. ആദ്യ രണ്ട് മത്സരവും ജയിച്ച ഇന്ത്യ പരമ്പര 2-1ന് സ്വന്തമാക്കി. മൂന്നാം മത്സരത്തില്‍ പിറന്ന പ്രധാന റെക്കോഡുകളും നാഴിക്കല്ലുകളുമറിയാം.

തോല്‍വി ഭാരം ഇറക്കി ശ്രീലങ്ക

തോല്‍വി ഭാരം ഇറക്കി ശ്രീലങ്ക

ശ്രീലങ്കയെ സംബന്ധിച്ച് മൂന്നാം മത്സരം ജീവന്‍മരണ പോരാട്ടം തന്നെയായിരുന്നു. ഇന്ത്യയെ പരാജയപ്പെടുത്തിയതോടെ തട്ടകത്തില്‍ ഇന്ത്യക്കെതിരേ ഏകദിനത്തില്‍ തുടര്‍ച്ചയായ 10 തോല്‍വികള്‍ക്ക് ശേഷം ഒരു ജയമെന്ന നേട്ടമാണ് ശ്രീലങ്ക സ്വന്തമാക്കിയത്. ഇതിന് മുമ്പ് 2012ലാണ് ശ്രീലങ്ക ഇന്ത്യയെ ശ്രീലങ്കയില്‍ പരാജയപ്പെടുത്തിയത്. കൂടാതെ ശ്രീലങ്കയ്‌ക്കെതിരേ തുടര്‍ച്ചയായി അഞ്ച് ഏകദിന ജയം നേടിയ ഇന്ത്യയുടെ കുതിപ്പിന് തടയിടാനും ശ്രീലങ്കയ്ക്കായി. ഇതിന് മുമ്പ് 2017ലെ ചാമ്പ്യന്‍സ് ട്രോഫിയിലാണ് ശ്രീലങ്ക ഇന്ത്യയെ തോല്‍പ്പിച്ചത്. ഈ വര്‍ഷം 12 ഏകദിനങ്ങള്‍ കളിച്ച ശ്രീലങ്ക നേടുന്ന രണ്ടാമത്തെ ജയം മാത്രമാണിത്.

അരങ്ങേറ്റ താരങ്ങളില്‍ ഇന്ത്യക്ക് റെക്കോഡ്

അരങ്ങേറ്റ താരങ്ങളില്‍ ഇന്ത്യക്ക് റെക്കോഡ്

മൂന്നാം ഏകദിനത്തില്‍ അഞ്ച് താരങ്ങള്‍ക്ക് അരങ്ങേറ്റത്തിന് അവസരം ഒരുക്കിയ ഇന്ത്യ പരമ്പരയിലാകെ ഏഴ് താരങ്ങള്‍ക്കാണ് അരങ്ങേറാന്‍ അവസരം നല്‍കിയത്. ഒരു ഏകദിന പരമ്പരയില്‍ ഇത്രയും താരങ്ങള്‍ക്ക് ഒരുമിച്ച് അരങ്ങേറ്റത്തിന് അവസരം നല്‍കുന്നത് ഇതാദ്യമായാണ്. ഒരു ഏകദിനത്തില്‍ അഞ്ച് താരങ്ങള്‍ക്ക് ഇന്ത്യ അരങ്ങേറ്റത്തിന് അവസരം നല്‍കുന്നത് 1980ന് ശേഷം ഇതാദ്യം. കൂടാതെ അഞ്ചാം മത്സരത്തില്‍ അരങ്ങേറിയവര്‍ ചേര്‍ന്ന് ആറ് വിക്കറ്റുകളാണ് വീഴ്ത്തിയത്. അരങ്ങേറ്റ താരങ്ങള്‍ ചേര്‍ന്ന് ഒരു മത്സരത്തില്‍ ഇന്ത്യക്കായി ആറ് വിക്കറ്റ് നേടുന്നത് ഇത് മൂന്നാം തവണ. 1974,1980ലായിരുന്നു ആദ്യ രണ്ട് തവണ ഈ നേട്ടം സ്വന്തമാക്കിയത്.

വീണ്ടും നിരാശപ്പെടുത്തി ഹര്‍ദിക് പാണ്ഡ്യ

വീണ്ടും നിരാശപ്പെടുത്തി ഹര്‍ദിക് പാണ്ഡ്യ

ടി20 ലോകകപ്പ് അടുക്കവെ ഹര്‍ദിക് പാണ്ഡ്യയുടെ ഗംഭീര തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്നവരെ വീണ്ടും നിരാശപ്പെടുത്തി. 19 റണ്‍സെടുത്ത ഹര്‍ദിക് എല്‍ബിഡബ്ല്യു ആവുകയായിരുന്നു. ഏകദിനത്തില്‍ ആദ്യമായാണ് ഹര്‍ദിക് എല്‍ബിയില്‍ പുറത്താവുന്നത്. 2019ന് ശേഷം ശ്രീലങ്കയുടെ അവിഷ്‌ക ഫെര്‍ണാണ്ടോ നേടിയത് ഏഴ് അര്‍ധ സെഞ്ച്വറികളാണ്. ശ്രീലങ്കന്‍ താരങ്ങളില്‍ അവിഷ്‌കയാണ് അര്‍ധ സെഞ്ച്വറികളില്‍ മുന്നിട്ട് നില്‍ക്കുന്നത്.

2017ന് ശേഷമുള്ള ഏറ്റവും മോശം ടോട്ടല്‍

2017ന് ശേഷമുള്ള ഏറ്റവും മോശം ടോട്ടല്‍

ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ 225 റണ്‍സിനാണ് പുറത്തായത്. 2017ന് ശേഷം ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യയുടെ കുറഞ്ഞ ടോട്ടലാണിത്. 2017ല്‍ 112 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടായിരുന്നു. ഇന്ത്യയുടെ പൃഥ്വി ഷാ,സഞ്ജു സാംസണ്‍,സൂര്യകുമാര്‍ 40നും 50നും ഇടയിലാണ് പുറത്തായത്. മൂന്ന് താരങ്ങളില്‍ ഇത്തരത്തില്‍ ഇന്ത്യക്കായി പുറത്താവുന്നത് മൂന്നാം തവണ 1991,2014 ലാണ് ഇതിന് മുമ്പ് ഇത്തരത്തില്‍ പുറത്തായത്.

Story first published: Saturday, July 24, 2021, 10:15 [IST]
Other articles published on Jul 24, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+