കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യ വിജയിച്ചതോടെ മൂന്ന് മത്സര പരമ്പര 2-0ന് ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യയുടെ ടോപ് ഓഡറും മധ്യനിരയും തകര്‍ന്നപ്പോഴും വാലില്‍കുത്തി ഗംഭീര തിരിച്ചുവരവ് നടത്തിയാണ് രണ്ടാം ഏകദിനത്തില്‍ ഇന്ത്യ മൂന്ന് വിക്കറ്റിന്റെ ജയം നേടിയത്. പേസ് ബൗളര്‍ രാഹുല്‍ ചഹാറിന്റെ (69*) തകര്‍പ്പന്‍ ഇന്നിങ്‌സാണ് മത്സരത്തില്‍ ഇന്ത്യയെ തുണച്ചത്.
പ്രമുഖ സീനിയര്‍ താരങ്ങളില്ലാതെ ഇറങ്ങിയ ഇന്ത്യയുടെ പരമ്പര നേട്ടത്തില്‍ രാഹുല്‍ ദ്രാവിഡിന്റെ പങ്ക് ചെറുതല്ല. കൃത്യമായ താരവിന്യാസത്തിലൂടെയും യുവതാരങ്ങള്‍ക്ക് വേണ്ട ആത്മവിശ്വാസം നല്‍കിയും ദ്രാവിഡ് ഇന്ത്യയെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തുകയാണ്. ഇപ്പോഴിതാ ഇന്ത്യയുടെ മുഖ്യ പരിശീലകനായി ദ്രാവിഡ് എത്തണമെന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരാധക പ്രതികരണങ്ങള്‍ ഉയര്‍ന്നുവരികയാണ്.

ഉറങ്ങുന്നവനല്ല,ഉണര്‍ന്നിരിക്കുന്നവനാണ് പരിശീലകനെന്ന തരത്തിലാണ് ഒരു ആരാധകന്‍ ട്വിറ്ററില്‍ പ്രതികരിച്ചത്. രണ്ടാം ഏകദിനത്തില്‍ ഇന്ത്യയെ ദ്രാവിഡ് വിജയത്തിലെത്തിച്ച രീതിയെയാണ് ആരാധകര്‍ പ്രശംസിക്കുന്നത്. സാധാരണയായി എട്ടാം നമ്പറില്‍ സീനിയര്‍ താരം ഭുവനേശ്വര്‍ കുമാറായിരുന്നു ഇറങ്ങേണ്ടത്. എന്നാല്‍ ഭുവനേശ്വറിനെ ഒമ്പതാം നമ്പറിലേക്ക് മാറ്റി എട്ടാം നമ്പറില്‍ ദീപക് ചഹാറിനെ ഇറക്കാനുള്ള ദ്രാവിഡിന്റെ ചാണക്യ തന്ത്രമായിരുന്നു മത്സരഗതിയെ മാറ്റി മറിച്ചത്.
ഡഗൗട്ടിലേക്ക് ഇറങ്ങിവന്ന് യുവതാരങ്ങള്‍ക്ക് ആത്മവിശ്വാസം ദ്രാവിഡ് നല്‍കിയിരുന്നു. എല്ലാ പന്തുകളും കളിക്കാന്‍ നിര്‍ദേശിച്ചാണ് ദീപക് ചഹാറിനെ ദ്രാവിഡ് ബാറ്റിങ്ങിനയച്ചത്. ഇന്ത്യ സജീവ വിജയ പ്രതീക്ഷയില്‍ നിന്ന സമയത്ത് ദീപക് ചില മോശം വലിയ ഷോട്ടുകള്‍ കളിച്ചു. ശ്രദ്ധയോടെ കളിക്കാനും ഇത്തരത്തില്‍ വലിയ ഷോട്ടുകള്‍ ഇപ്പോള്‍ കളിക്കേണ്ടന്ന സന്ദേശം ദീപകിലേക്കെത്തിക്കാന്‍ വാട്ടര്‍ ബോയിയായ രാഹുല്‍ ചഹാറിനോട് ദ്രാവിഡ് പറയുകയും ചെയ്തു.
ഇത്തരത്തില്‍ പരിശീലകനെന്ന നിലയില്‍ താരങ്ങളോട് ചേര്‍ന്ന് നില്‍ക്കാനുള്ള ശ്രമമാണ് ദ്രാവിഡ് നടത്തിയിരിക്കുന്നത്. ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ അഭിനന്ദനത്തിന് കാരണമായിട്ടുണ്ട്. നിലവിലെ ഇന്ത്യന്‍ പരിശീലകനായ രവി ശാസ്ത്രി ഉറക്ക പ്രിയനാണെന്ന തരത്തിലുള്ള ആക്ഷേപം ശക്തമാണ്. കൂളിങ് ഗ്ലാസ് വെച്ച് ഇന്ത്യയുടെ മത്സരം കാണുകയാണെന്ന് നോന്നിക്കുന്ന രീതിയില്‍ ഉറങ്ങുന്ന രവി ശാസ്ത്രിയുടെ ചിത്രങ്ങള്‍ ഇതിന് മുമ്പ് പുറത്തുവന്നിട്ടുണ്ട്. വരാനിരിക്കുന്ന ടി20 ലോകകപ്പോടെ രവി ശാസ്ത്രിയുടെ കരാര്‍ അവസാനിക്കും. പകരക്കാരനായി ദ്രാവിഡ് എത്തണമെന്നാണ് ആരാധകര്‍ ആവിശ്യപ്പെടുന്നത്.