IND vs SL: ഇന്ത്യയുടെ സാധ്യതാ ഇലവനെ അറിയാം, സഞ്ജു സാംസണിന് ഇടമില്ല
മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് പിന്നാലെ ഇന്ത്യ ശ്രീലങ്കന്‍ പര്യടനം നടത്തുമെന്ന വിവരം കഴിഞ്ഞ ദിവസമാണ് ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പ്രഖ്യാപിച്ചത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ഇംഗ്ലണ്ടുമായി അഞ്ച് മത്സര ടെസ്റ്റ് കളിക്കുന്നതിനാല്‍ ഇന്ത്യയുടെ സീനിയര്‍ താരങ്ങളെല്ലാം ഇംഗ്ലണ്ടില്‍ തുടരും. അതിനാല്‍ ബി ടീമുമായാവും ഇന്ത്യ ശ്രീലങ്കയിലേക്ക് പോവുക. ടി20 ലോകകപ്പ് വരാനിരിക്കെ യുവതാരങ്ങള്‍ക്കെല്ലാം ശ്രീലങ്കന്‍ പരമ്പരയില്‍ അവസരം നല്‍കാനാണ് ബിസിസി ഐ പദ്ധതിയിടുന്നത്.
കോലിയും രോഹിതും രാഹുലും ഇല്ലാത്തതിനാല്‍ ശിഖര്‍ ധവാന്‍ പരമ്പരയില്‍ ഇന്ത്യയെ നയിച്ചേക്കുമെന്നാണ് സൂചനകളുള്ളത്. ജൂലൈയിലാവും പരമ്പര നടക്കുകയെന്ന് വ്യക്തമാക്കിയെങ്കിലും പരമ്പരയുടെ ഷെഡ്യൂള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അഞ്ച് ടി20യും മൂന്ന് ഏകദിനവും ഉള്‍പ്പെടുന്ന പരമ്പരയിലെ ഇന്ത്യയുടെ സാധ്യതാ 11 പരിശോധിക്കാം.
ഓപ്പണര്‍മാരായി പൃത്ഥ്വി ഷായും ശിഖര്‍ ധവാനുമെത്തും. ഇരുവരും ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി കളിക്കുന്നവരാണ്. അതിനാല്‍ത്തന്നെ ഇരുവര്‍ക്കും കൂടുതല്‍ പരസ്പര ധാരണയുണ്ട്. പൃത്ഥ്വി തകര്‍ത്തടിക്കുമ്പോള്‍ ധവാന് നിലയുറപ്പിച്ച് ഇന്നിങ്‌സ് കെട്ടിപ്പടുക്കാനാവും. ശ്രീലങ്കയിലെ ഫ്‌ളാറ്റ് പിച്ചുകളില്‍ തിളങ്ങാന്‍ സാധിക്കുന്ന ശൈലിയാണ് രണ്ടുപേരുടേതും.

മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ യാദവിന് അവസരം ലഭിച്ചേക്കും. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ അവസരം ലഭിച്ചപ്പോള്‍ അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ അര്‍ധ സെഞ്ച്വറിയോടെ തിളങ്ങാന്‍ സൂര്യകുമാറിന് സാധിച്ചിരുന്നു. എന്നാല്‍ ഇത്തവണത്തെ ഐപിഎല്ലില്‍ പ്രതീക്ഷയ്‌ക്കൊത്ത് താരം ഉയര്‍ന്നില്ല. നാലാമനായി ഇഷാന്‍ കിഷനെ പരിഗണിച്ചേക്കും. ഇംഗ്ലണ്ട് പരമ്പരയിലൂടെ അരങ്ങേറിയ താരം ഇത്തവണത്തെ ഐപിഎല്ലില്‍ നിരാശപ്പെടുത്തിയിരുന്നു.
അഞ്ചാം നമ്പറില്‍ സീനിയര്‍ താരം മനീഷ് പാണ്ഡെയ്ക്കാണ് അവസരം ലഭിക്കാന്‍ സാധ്യത. ഇത്തവണ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം ഭേദപ്പെട്ട പ്രകടനം താരം നടത്തിയിരുന്നു. ആറാമനായി വെടിക്കെട്ട് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുണ്ടാവും. സമീപകാലത്ത് മോശം ഫോമിലാണെങ്കിലും ഏത് സമയത്തും കടന്നാക്രമിക്കാന്‍ കെല്‍പ്പുള്ള താരമാണ് ഹര്‍ദിക്. ഏഴാമനായി സ്പിന്‍ ഓള്‍റൗണ്ടര്‍ ക്രുണാല്‍ പാണ്ഡ്യയാണുള്ളത്. ഇംഗ്ലണ്ട് പരമ്പരയില്‍ താരം നിരാശപ്പെടുത്തിയിരുന്നു.
എട്ടാമനായി പേസര്‍ ദീപക് ചഹാര്‍ ഇടം പിടിച്ചേക്കും. ന്യൂബോളില്‍ വിക്കറ്റ് നേടാനുള്ള മികവ് ഇത്തവണയും താരം തെളിയിച്ചതാണ്. ഒമ്പതാമനായി ഭുവനേശ്വര്‍ കുമാറാണുള്ളത്. സീനിയര്‍ പേസറായ അദ്ദേഹം പരിക്കിന്റെ പ്രശ്‌നം നേരിടുന്നുണ്ടെങ്കിലും ലങ്കന്‍ പരമ്പര കളിക്കുമെന്നാണ് സൂചന. മൂന്നാം പേസറായി ടി നടരാജനെ പരിഗണിച്ചേക്കും. പരിക്കേറ്റ് വിശ്രമത്തിലുള്ള താരത്തിന് ആ സമയത്ത് ഫിറ്റ്‌നസ് വീണ്ടെടുക്കാമെന്നാണ് പ്രതീക്ഷ.
11ാമനായി സ്പിന്നര്‍ യുസ് വേന്ദ്ര ചഹാലാണ്. ഇന്ത്യയുടെ ടി20 സ്‌പെഷ്യലിസ്റ്റെന്ന് താരത്തെ വിശേഷിപ്പിക്കാമെങ്കിലും നിലവിലെ ഫോം വലിയ പ്രതീക്ഷ നല്‍കുന്നതല്ല. ആര്‍സിബിക്കൊപ്പം ഇത്തവണ അദ്ദേഹം നിരാശപ്പെടുത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications