ഇന്ത്യ ഫേവറിറ്റുകള്‍, പക്ഷെ എല്ലാം തികഞ്ഞവരല്ല, ഒരു വീക്ക്‌നെസുണ്ട്, ചൂണ്ടിക്കാട്ടി മുരളീധരന്‍
കൊളംബോ: ഇന്ത്യ-ശ്രീലങ്ക പരിമിത ഓവര്‍ പരമ്പര നാളെ ആരംഭിക്കുകയാണ്. മൂന്ന് വീതം ഏകദിനവും ടി20യും ഉള്‍പ്പെട്ട പരമ്പരയില്‍ ആതിഥേയര്‍ ശ്രീലങ്കയാണെങ്കിലും താരക്കരുത്തില്‍ ഇന്ത്യ ഒട്ടുമോശമല്ല.സീനിയര്‍ താരങ്ങള്‍ ടീമിലില്ലെങ്കിലും പ്രതിഭാശാലികളായി വന്‍ യുവതാരനിരയാണ് ഇന്ത്യക്കൊപ്പമുള്ളത്. ആറ് യുവതാരങ്ങളാണ് ഇന്ത്യന്‍ ടീമില്‍ പുതുമുഖങ്ങളായുള്ളത്.
താരനിരയുടെ പ്രകടനങ്ങള്‍ പരിശോധിക്കുമ്പോള്‍ ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യക്ക് മേല്‍കൈ അവകാശപ്പെടാം. ഒറ്റ നോട്ടത്തില്‍ ദൗര്‍ബല്യങ്ങളില്ലാത്ത നിരയാണ് ഇന്ത്യയുടേത്. ഇപ്പോഴിതാ ഇന്ത്യ എല്ലാം തികഞ്ഞവരല്ലെന്നും ടീമിന് ദൗര്‍ബല്യമുണ്ടെന്നും ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ശ്രീലങ്കന്‍ ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരന്‍.
'ഇന്ത്യന്‍ ടീം അതിശക്തമാണ്. എന്നാല്‍ ഒരു ദൗര്‍ബല്യം അവര്‍ക്കുണ്ട്. അത് ഏറെ നാളുകള്‍ക്ക് ശേഷമാണ് മത്സരം കളിക്കുന്നതെന്നതാണ്.ശ്രീലങ്ക മികച്ച പ്രകടനം കാഴ്ചവെച്ചില്ലെങ്കിലും മത്സരങ്ങള്‍ കളിച്ചാണ് ഇന്ത്യയെ നേരിടാനെത്തുന്നത്. മത്സരങ്ങള്‍ കളിച്ച് നിക്കുമ്പോഴുള്ള മികവ് ഇടവേളക്ക് ശേഷം ഇറങ്ങുമ്പോള്‍ ലഭിക്കില്ല'-ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയോട് സംസാരിക്കവെ മുരളീധരന്‍ പറഞ്ഞു.

ഇംഗ്ലണ്ട് പരമ്പരക്ക് ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ ഏകദിന പരമ്പരയാണിത്. ഇതിനിടെ ഐപിഎല്‍ കളിച്ചിരുന്നെങ്കിലും അന്താരാഷ്ട്ര മത്സരം കളിച്ചിരുന്നില്ല. ഈ ടീമിലെ പല താരങ്ങളും ഇന്ത്യന്‍ ടീമിലെ സ്ഥിര സാന്നിധ്യവുമല്ല. അതിനാല്‍ത്തന്നെ ഇടവേളക്ക് ശേഷമിറങ്ങുന്ന ആശയക്കുഴപ്പം ഇന്ത്യയെ ബാധിക്കാനിടയുണ്ട്. ഇന്ത്യക്ക് സന്നാഹ മത്സരങ്ങളും ലഭിച്ചട്ടില്ല. ഇന്‍ഡ്രാ സ്‌ക്വാഡ് മത്സരം മാത്രമാണ് ഇന്ത്യ കളിച്ചത് ഇത് തിരിച്ചടിയാകാനുള്ള സാധ്യതയുമുണ്ട്.
ശ്രീലങ്കയിലെത്തിയ ഇന്ത്യന്‍ ടീം രണ്ടാം നിര ടീമാണെന്ന തരത്തില്‍ പല മുതിര്‍ന്ന മുന്‍ ശ്രീലങ്കന്‍ താരങ്ങളും അഭിപ്രായപ്പെട്ടിരുന്നു. ഇതിനെക്കുറിച്ച് തന്റെ അഭിപ്രായവും മുരളീധരന്‍ വ്യക്തമാക്കി. 'ആദ്യ മത്സരത്തിലെ പ്രകടനം നിര്‍ണ്ണായകമാവും. ഇന്ത്യയുടെ രണ്ടാം നിര ടീമാണിതെന്ന അഭിപ്രായമില്ല. അവരെല്ലാം മികച്ച പ്രകടനം കാഴ്ചവെക്കുന്ന പ്രതിഭാശാലികളായ താരങ്ങളാണ്. പരമ്പരയില്‍ ഇന്ത്യയാണ് ഫേവറേറ്റുകളെങ്കിലും സമീപകാലത്ത് മത്സരം കളിച്ചത് ശ്രീലങ്കയ്ക്ക് ഗുണം ചെയ്‌തേക്കും'-മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
ശ്രീലങ്കയ്‌ക്കെതിരേ മികച്ച റെക്കോഡാണ് ഇന്ത്യക്കുള്ളത്. അവസാന പര്യടനത്തില്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യ പരമ്പര തൂത്തുവാരിയിരുന്നു. 1997ന് ശേഷം ഒരു തവണ പോലും ഇന്ത്യക്കെതിരേ ടി20 പരമ്പര നേടാന്‍ ശ്രീലങ്കയ്ക്ക് സാധിച്ചിട്ടില്ല. ഇംഗ്ലണ്ട് പര്യടനത്തില്‍ ഏകദിന,ടി20 പരമ്പരയില്‍ സമ്പൂര്‍ണ്ണ തോല്‍വി വഴങ്ങിയെത്തുന്ന ശ്രീലങ്കക്ക് ഇന്ത്യയെ തകര്‍ക്കാന്‍ സാധിക്കുമോയെന്ന് കണ്ടറിയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications