IND-SL: 'ഇന്ത്യ ഡബിള്‍ സ്‌ട്രോങ്', മത്സരത്തിലെ റെക്കോഡുകളും പിന്നിട്ട് നാഴികക്കല്ലുകളും അറിയാം

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം ഇന്ത്യ നേടിയിരിക്കുകയാണ്. സീനിയര്‍ താരങ്ങളായ പ്രമുഖരില്ലാതെ ഇറങ്ങിയ ഇന്ത്യ അനായാസമായിത്തന്നെ ശ്രീലങ്കയെ കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 36.4 ഓവറില്‍ വിജയലക്ഷ്യം മറികടന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ 1-0ന് ഇന്ത്യ മുന്നിലെത്തി. മത്സരത്തില്‍ പിറന്ന പ്രധാന റെക്കോഡുകളും പിന്നിട്ട് നാഴികക്കല്ലുകളും എന്തൊക്കെയാണെന്ന് നോക്കാം.

80പന്തുകള്‍ ബാക്കി നിര്‍ത്തിയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഇത്രയും പന്തുകള്‍ ബാക്കി നിര്‍ത്തി 250ലധികം റണ്‍സ് ഇന്ത്യ പിന്തുടര്‍ന്ന് ജയിക്കുന്നത് ഇത് രണ്ടാം തവണ. 2012ല്‍ ശ്രീലങ്കയ്‌ക്കെതിരെ തന്നെയാണ് ഇതിന് മുമ്പ് ഇന്ത്യ ഈ നേട്ടം സ്വന്തമാക്കിയത്.
നാട്ടില്‍ തുടര്‍ച്ചയായി ഏഴ് ഏകദിന മത്സരം ജയിച്ച ആത്മവിശ്വാസത്തിലാണ് ശ്രീലങ്ക ഇന്ത്യക്കെതിരേ ഇറങ്ങിയത്. എന്നാല്‍ ശ്രീലങ്കയുടെ വിജയക്കുതിപ്പിന് ശിഖര്‍ ധവാനും ശിഷ്യന്മാരും അവസാനം കുറിച്ചിരിക്കുകയാണ്. ഇംഗ്ലണ്ട് പര്യടനത്തില്‍ ഏകദിനത്തിലും ടി20യിലും സമ്പൂര്‍ണ്ണ തോല്‍വി വഴങ്ങിയാണ് ശ്രീലങ്ക ഇന്ത്യക്കെതിരേ ഇറങ്ങിയത്.

ഇന്ത്യയുടെ ഏകദിന നായകനായി അരങ്ങേറ്റം നടത്തുന്ന പ്രായം കൂടിയ നായകനായി ധവാന്‍ മാറി. കൂടാതെ ഏകദിനത്തില്‍ വേഗത്തില്‍ 6000 റണ്‍സ് പൂര്‍ത്തിയാക്കുന്ന നാലാമത്തെ താരവുമായി. 140 ഇന്നിങ്‌സില്‍ നിന്നാണ് ധവാന്‍ നേട്ടം. ഹാഷിം അംല (123), വിരാട് കോലി (136), കെയ്ന്‍ വില്യംസണ്‍ (139) എന്നിവരാണ് ധവാന് മുന്നിലുള്ളത്. കൂടാതെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10000 റണ്‍സും ധവാന്‍ സ്വന്തം പേരിലാക്കി.
ഏറ്റവും കൂടുതല്‍ മത്സരം കളിച്ച ശേഷം നായകനായി അരങ്ങേറുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് ധവാന്‍. 142 മത്സരത്തിന് ശേഷമാണ് ധവാന്റെ അരങ്ങേറ്റം. അനില്‍ കുംബ്ലെ (217), രോഹിത് ശര്‍മ (171) എന്നിവരാണ് ഈ റെക്കോഡില്‍ ധവാന് മുന്നിലുള്ളത്. കൂടാതെ നായകനായുള്ള അരങ്ങേറ്റത്തില്‍ അര്‍ധ സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് ധവാന്‍. ടോപ് സ്‌കോററായി സച്ചിനാണ് (110). രണ്ടാം സ്ഥാനത്ത് ധവാനുണ്ട് (86).

ജന്മദിനത്തില്‍ ഏകദിന അരങ്ങേറ്റം നടത്തിയ ഇഷാന്‍ കിഷന്‍ അരങ്ങേറ്റ ടി20യിലും ഏകദിനത്തിലും അര്‍ധ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി മാറി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാണ് ഇഷാന്‍ കിഷന്‍. 33 പന്തില്‍ ഇഷാന്‍ അര്‍ധ സെഞ്ച്വറി നേടി. അരങ്ങേറ്റ ഇന്ത്യക്കാരന്റെ വേഗമേറിയ രണ്ടാമത്തെ അര്‍ധസെഞ്ച്വറിയാണിത്. 26 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ ക്രുണാല്‍ പാണ്ഡ്യയാണ് തലപ്പത്ത്.
അരങ്ങേറ്റത്തില്‍ അര്‍ധ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ഇഷാന്‍ കിഷന്‍. 1997ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ സാബ കരീം ഈ നേട്ടത്തിലെത്തിയിരുന്നു. വിരാട് കോലി, രോഹിത് ശര്‍മ എന്നിവരില്ലാതെ 2018ലെ ഏഷ്യാ കപ്പിന് ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ ഏകദിന പരമ്പരയാണിത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications