Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: 'അവനെ എന്തിന് ടീമില്‍ ഉള്‍പ്പെടുത്തി,സ്ഥാനം അര്‍ഹിക്കുന്നില്ല', ഹര്‍ദികിനെതിരേ വിമര്‍ശനം

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര നേട്ടം ഇന്ത്യയെ സംബന്ധിച്ച് ഏറെ അഭിമാനിക്കാവുന്നതാണ്. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ഇറങ്ങിയിട്ടും എവേ മൈതാനത്തില്‍ പരമ്പര നേടിയെന്നത് ഇന്ത്യയുടെ ഭാവി ക്രിക്കറ്റും സുരക്ഷിതമാണെന്ന് തെളിയിക്കുന്നു. സൂര്യകുമാര്‍ യാദവ്,പൃഥ്വി ഷാ,ഇഷാന്‍ കിഷന്‍,സഞ്ജു സാംസണ്‍,ചേതന്‍ സക്കറിയ തുടങ്ങിയ നിരവധി താരങ്ങള്‍ പരമ്പരയില്‍ ഗംഭീര പ്രകടനം കാഴ്ചവെച്ചപ്പോള്‍ ഏറ്റവും നിരാശപ്പെടുത്തിയത് ഹര്‍ദിക് പാണ്ഡ്യയായിരുന്നു.

ഹര്‍ദിക് പാണ്ഡ്

ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ താരം നിരാശപ്പെടുത്തി. രണ്ടാം ഏകദിനത്തില്‍ പൂജ്യത്തിന് പുറത്തായ ഹര്‍ദിക് മൂന്നാം മത്സരത്തില്‍ 19 റണ്‍സ് മാത്രമാണ് നേടിയത്. ഇടവേളക്ക് ശേഷം ബൗളിങ് പുനരാംരഭിച്ച ഹര്‍ദിക് പാണ്ഡ്യ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ യാതൊരു പിശുക്കും കാട്ടിയിട്ടില്ല. ഇപ്പോഴിതാ മൂന്നാം ഏകദിനത്തില്‍ എന്തിനാണ് ഹര്‍ദിക് പാണ്ഡ്യയെ കളിപ്പിച്ചതെന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമാണ്.

അവസരം അവന്‍ അര്‍ഹിക്കുന്നില്ല

അവസരം അവന്‍ അര്‍ഹിക്കുന്നില്ല

പല സീനിയര്‍ താരങ്ങള്‍ക്കും വിശ്രമം നല്‍കിയാണ് മൂന്നാം ഏകദിനത്തില്‍ ഇന്ത്യ ടീമിനെ ഇറക്കിയത്. അഞ്ച് യുവതാരങ്ങള്‍ക്ക് ഇന്ത്യ അരങേറ്റത്തിന് അവസരം നല്‍കിയപ്പോഴും ഹര്‍ദിക് പാണ്ഡ്യയെ ഇന്ത്യ ടീമില്‍ നിലനിര്‍ത്തി. എന്നാല്‍ തിളങ്ങാന്‍ അദ്ദേഹത്തിനായില്ല. ഇതോടെയാണ് ട്വിറ്ററില്‍ ഹര്‍ദികിനെതിരേ പ്രതിഷേധം കടുക്കുന്നത്. 'അമിത ആത്മവിശ്വാസവും അഹങ്കാരവുമാണ് അവന്,ഇന്ത്യന്‍ ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നില്ല എന്ന് പറയുന്നതില്‍ ക്ഷമിക്കണം'-സിദ്ധാര്‍ത്ഥ് അറോറ എന്നൊരു യൂസറിന്റെ പ്രതികരണമാണിത്. ഹര്‍ദിക് അഹങ്കാരിയാണെന്നാണ് പലരും അഭിപ്രായപ്പെട്ടത്.

പരിക്കിന്റെ പ്രശ്‌നങ്ങള്‍ തുടരുന്നു

പരിക്കിന്റെ പ്രശ്‌നങ്ങള്‍ തുടരുന്നു

പരിക്കിന്റെ ബുദ്ധിമുട്ടുകള്‍ പൂര്‍ണ്ണമായും ഹര്‍ദിക്കിനെ വിട്ടുമാറിയിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ടി20 ലോകകപ്പില്‍ ഇന്ത്യ വളരെ പ്രതീക്ഷയോടെ കാണുന്ന താരമാണ് ഹര്‍ദിക് പാണ്ഡ്യ. മധ്യനിരയില്‍ ഫിനിഷര്‍ റോളിലും മധ്യ ഓവറില്‍ മീഡിയം പേസറെന്ന നിലയിലും ഇന്ത്യ ഹര്‍ദിക്കില്‍ പ്രതീക്ഷവെക്കുമ്പോള്‍ സമീപകാലത്തെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. പരിക്കിന്റെ ബുദ്ധിമുട്ടുകള്‍ തുടര്‍ന്നാല്‍ ഹര്‍ദിക്കിന്റെ ലോകകപ്പ് പ്രതീക്ഷകള്‍ക്കും അത് തിരിച്ചടിയാവും.

ടി20 പരമ്പര നിര്‍ണ്ണായകം

ടി20 പരമ്പര നിര്‍ണ്ണായകം

ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര ഹര്‍ദിക്കിന് നിര്‍ണ്ണായകമാണ്. ഐപിഎല്‍ 2021ന്റെ ആദ്യ പാദത്തില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം നിരാശപ്പെടുത്തിയ ഹര്‍ദിക്കിന് ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലൂടെ ഫോം വീണ്ടെടുക്കേണ്ടതുണ്ട്. ഐപിഎല്‍2021ന്റെ രണ്ടാം പാദവും വരാനിരിക്കെ ഹര്‍ദിക്കിനെ സംബന്ധിച്ച് വിമര്‍ശകരുടെ വായടപ്പിക്കാനുള്ള സുവര്‍ണ്ണാവസരമാണിത്.

Story first published: Saturday, July 24, 2021, 17:13 [IST]
Other articles published on Jul 24, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+