Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: 'വീരേന്ദര്‍ സെവാഗ് മുതല്‍ ധവാന്‍വരെ', ടി20യിലെ ഇന്ത്യയുടെ ക്യാപ്റ്റന്മാരെ പരിചയപ്പെടാം

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായി ഇന്ന് ആരംഭിക്കുന്ന പരമ്പരയിലൂടെ ഇന്ത്യയുടെ ഏഴാമത്തെ ടി20 ക്യാപ്റ്റനായി ശിഖര്‍ ധവാന്‍ അരങ്ങേറ്റം കുറിക്കുകയാണ്. വിരാട് കോലി, രോഹിത് ശര്‍മ തുടങ്ങിയ പ്രമുഖര്‍ ഇംഗ്ലണ്ട് പര്യടനത്തിലായതിനാലാണ് ഇത്തവണ ധവാനെത്തേടി നായകസ്ഥാനം എത്തിയത്. ഏകദിന ട്രോഫി അലമാരയിലെത്തിച്ച ധവാന് ടി20യിലും മികവ് ആവര്‍ത്തിക്കാനാവുമെന്നാണ് പ്രതീക്ഷ. ടി20ല്‍ ഇന്ത്യന്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന പ്രായം കൂടിയ താരമാണ് ധവാന്‍. ഇന്ത്യന്‍ ടീമിന്റെ ടി20 ചരിത്രത്തിലെ ഇതുവരെയുള്ള നായകന്മാരെ പരിചയപ്പെടാം.


വീരേന്ദര്‍ സെവാഗ്

വീരേന്ദര്‍ സെവാഗ്

മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് ടി20യില്‍ ഇന്ത്യയുടെ നായകനായിട്ടുണ്ട്. 2006ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിലാണ് സെവാഗ് ഇന്ത്യയെ നയിച്ചത്. മത്സരത്തില്‍ ഇന്ത്യയെ വിജയിപ്പിക്കാനും സെവാഗിനായി. ബാറ്റിങ്ങില്‍ തിളങ്ങാനും അദ്ദേഹത്തിനായി. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്ത്യക്കായി കളിച്ച ഏക ടി20യും ഇതാണ്. എന്നാല്‍ ഈ മത്സരത്തിന് ശേഷം പിന്നീടൊരിക്കലും സെവാഗിനെത്തേടി ടി20 ക്യാപ്റ്റന്‍സി എത്തിയിട്ടില്ല.

എംഎസ് ധോണി

എംഎസ് ധോണി

2007ലെ ടി20 ലോകകപ്പ് കിരീടം ഇന്ത്യയുടെ അലമാരയിലെത്തിച്ച നായകനാണ് എംഎസ് ധോണി. 2007 മുതല്‍ 2016വരെ ഇന്ത്യയുടെ നായകസ്ഥാനത്തുണ്ടായിരുന്ന ധോണി 72 മത്സരങ്ങളില്‍ നിന്ന് 41 ജയം ഇന്ത്യക്ക് നേടിക്കൊടുത്തുയ 28 മത്സരങ്ങളില്‍ ടീം തോറ്റു. 59.28 ആണ് ധോണിയുടെ വിജയ ശരാശരി. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകനായി ധോണി ഇപ്പോഴും കളിക്കുന്നുണ്ട്.

സുരേഷ് റെയ്‌ന

സുരേഷ് റെയ്‌ന

മുന്‍ ഇന്ത്യന്‍ ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ സുരേഷ് റെയ്‌നയും ടി20യില്‍ ഇന്ത്യയുടെ നായകനായിട്ടുണ്ട്. 2010ല്‍ സിംബാബ് വെക്കെതിരായ മൂന്ന് മത്സര ടി20 പരമ്പരയിലാണ് റെയ്‌ന ഇന്ത്യയെ നയിച്ചത്. മൂന്ന് മത്സരത്തിലും ഇന്ത്യയെ വിജയത്തിലെത്തിക്കാനും റെയ്‌നക്കായി. വിരാട് കോലിയും ആര്‍ അശ്വിനും ടി20 അരങ്ങേറ്റം കുറിച്ച മത്സരം കൂടിയായിരുന്നു ഇത്.വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏക ടി20 മത്സരത്തിലും ഇന്ത്യയെ നയിച്ച റെയ്‌ന ടീമിന് ജയം നേടിക്കൊടുത്തു.

അജിന്‍ക്യ രഹാനെ

അജിന്‍ക്യ രഹാനെ

അജിന്‍ക്യ രഹാനെ രണ്ട് മത്സരത്തില്‍ ഇന്ത്യയെ നയിച്ചപ്പോള്‍ ഒരു മത്സരം ജയിക്കുകയും മറ്റൊരു മത്സരം തോല്‍ക്കുകയും ചെയ്തു. 2015ല്‍ സിംബാബ് വെയ്‌ക്കെതിരായ മത്സരത്തിലായിരുന്നു ഇത്. ആദ്യ മത്സരത്തില്‍ ഇന്ത്യയെ ജയിപ്പിക്കാന്‍ രഹാനെക്കായെങ്കിലും രണ്ടാം മത്സരത്തില്‍ 10 റണ്‍സിനാണ് തോറ്റത്. വലിയ പ്രതീക്ഷ നല്‍കിയ തുടക്കമായിരുന്നെങ്കിലും പരിമിത ഓവറില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ രഹാനെക്ക് സാധിച്ചില്ല.

വിരാട് കോലി

വിരാട് കോലി

നിലവിലെ ഇന്ത്യയുടെ നായകനാണ് വിരാട് കോലി. 2017ല്‍ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത കോലി 45 മത്സരങ്ങളില്‍ നിന്ന് 27 ജയം ഇന്ത്യക്ക് നേടിക്കൊടുത്തപ്പോള്‍ 14 മത്സരം തോറ്റു. 65.11 ആണ് അദ്ദേഹത്തിന്റെ വിജയ ശരാശരി. ഐപിഎല്ലില്‍ ആര്‍സിബിയുടെ നായകനാണ് കോലി. വലിയ വിജയ ശരാശരിയാണെങ്കിലും ഇതുവരെ ഒരു ഐസിസി കിരീടം പോലും നേടാന്‍ വിരാട് കോലിക്ക് സാധിച്ചിട്ടില്ല.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

നായകനെന്ന നിലയില്‍ മികച്ച റെക്കോഡാണ് രോഹിതിനുള്ളത്. 19 മത്സരത്തില്‍ 15ലും ഇന്ത്യയെ ജയിക്കാന്‍ അദ്ദേഹത്തിനായി. നാല് മത്സരത്തില്‍ തോറ്റു. 78.94 ആണ് വിജയ ശരാശരി. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് കിരീടത്തിലേക്കെത്തിച്ച നായകനാണ് രോഹിത്. അതേ സമയം ഇന്ത്യന്‍ ടീമില്‍ വിരാട് കോലിയുള്ളതിനാല്‍ പലപ്പോഴും രോഹിതിന് അവസരം ലഭിക്കാറില്ല.

ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

ഏകദിനത്തിലെപ്പോലെ ടി20യിലും തുടക്കം ഗംഭീരമാക്കാമെന്ന പ്രതീക്ഷയിലാണ് ധവാന്‍. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നായകനായും സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഡല്‍ഹിയുടെ നായകനായും ധവാന്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ നായകനെന്ന നിലയില്‍ വലിയ മികവ് കാട്ടാന്‍ ശിഖര്‍ ധവാന് സാധിച്ചിട്ടില്ല. ഈ ചീത്തപ്പേര് മാറ്റാനുള്ള അവസരമാണ് ധവാന് മുന്നിലുള്ളത്.

Story first published: Sunday, July 25, 2021, 10:43 [IST]
Other articles published on Jul 25, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+