വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: ബുംറ ഇനി നാട്ടിലും ഫൈവ് സ്റ്റാര്‍- കപിലിനു തൊട്ടരികെ, ഒപ്പം വമ്പന്‍ നാഴികക്കല്ലും

24 റണ്‍സിനായിരുന്നു അഞ്ചു വിക്കറ്റ് നേട്ടം

ബെംഗളൂരു: ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ മാജിക്കല്‍ ബൗളിങിനു മുന്നില്‍ പിങ്ക് ബോള്‍ ടെസ്റ്റില്‍ ശ്രീലങ്ക പതറി. ഇതോടെ ടെസ്റ്റില്‍ ഇന്ത്യ നിര്‍ണായക മുന്‍തൂക്കവും നേടിയിരിക്കുകയാണ്. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 252 റണ്‍സിനു മറുപടിയില്‍ ലങ്ക രണ്ടാംദിനം ആദ്യത്തെ അര മണിക്കൂറിനുള്ളില്‍ തന്നെ 109 റണ്‍സിനു പുറത്തായി.

ബുംറയുടെ അഞ്ചു വിക്കറ്റ് പ്രകടനമാണ് ഇന്ത്യക്കു മേല്‍ക്കൈ നല്‍കിയത്. 10 ഓവറില്‍ നാലു മെയ്ഡനുകളടക്കം 24 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അദ്ദേഹം അഞ്ചു പേരെ പുറത്താക്കുകയായിരുന്നു. നാട്ടില്‍ വച്ച് ടെസ്റ്റില്‍ ബുംറയുടെ കന്നി അഞ്ചു വിക്കറ്റ് നേട്ടം കൂടിയാണിത്. ആദ്യ ദിനം മൂന്നു വിക്കറ്റുകള്‍ ലഭിച്ച ബുംറ രണ്ടാംദിനം രണ്ടു പേരെ കൂടി മടക്കിയാണ് ഫൈവ് സ്റ്റാറായി മാറിയത്.

1

അഞ്ചു വിക്കറ്റ് നേട്ടത്തോടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ ഓള്‍റൗണ്ടറുമായ കപില്‍ ദേവിന്റെ റെക്കോര്‍ഡിന് തൊട്ടരികിലെത്തിയിരിക്കുകയാണ് ജസ്പ്രീത് ബുംറ. ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാരില്‍ കരിയറിലെ ആദ്യത്തെ 55 ടെസ്റ്റ് ഇന്നിങ്‌സുകളില്‍ നിന്നും കൂടുതല്‍ വിക്കറ്റെടുത്തത് കപിലാണ്. 124 വിക്കറ്റുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്.
120 വിക്കറ്റുകളുമായി കപിലിന് തൊട്ടരികിലേക്കുു വന്നിരിക്കുകയാണ് ബുംറ. കപില്‍, ബുംറ എന്നിവര്‍ക്കു ശേഷം ഈ ലിസ്റ്റിലുള്ളത് ജവഗല്‍ ശ്രീനാഥ് (103), ഇര്‍ഫാന്‍ പഠാന്‍ (100), മുഹമ്മദ് ഷമി (100) എന്നിവരാണ്.

2

ടെസ്റ്റ് കരിയറില്‍ 29 മല്‍സരങ്ങളില്‍ നിന്നും എട്ടാം തവണയാണ് ജസ്പ്രീത് ബുംറ അഞ്ചു വിക്കറ്റ് നേട്ടം കൊയ്തത്. നേരത്തേ ഏഴു തവണയും വിദേശത്തായിരുന്നു അദ്ദേഹത്തിന്റെ നേട്ടം. ഇംഗ്ലണ്ട്, സൗത്താഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നീവിടങ്ങളില്‍ രണ്ടു തവണയാണ് ബുംറ അഞ്ചു വിക്കറ്റ് നേട്ടം കുറിച്ചിട്ടുള്ളത്. ഓസ്‌ട്രേലിയയില്‍ വച്ച് ഒരു തവണയും അഞ്ചു വിക്കറ്റ് നേട്ടത്തിന് അവകാശിയായി.
29 ടെസ്റ്റുകളില്‍ നിന്നും 246 മെയ്ഡനുകളടക്കം 2.65 ഇക്കോണമി റേറ്റില്‍ 120 വിക്കറ്റുകളാണ് ബുംറയുടെ സമ്പാദ്യം. 22.08 എന്ന മികച്ച ശരാശരിയും അദ്ദേഹത്തിനുണ്ട്.

3

പിങ്ക് ബോള്‍ ടെസ്റ്റിലെ അഞ്ചു വിക്കറ്റ് നേട്ടത്തോടെ ജസ്പ്രീത് ബുംറ അന്താരാഷ്ട്ര ക്രിക്കറ്റില്‍ വലിയൊരു നാഴികക്കല്ലും പൂര്‍ത്തിയാക്കിയിരിക്കുകയാണ്. 300 വിക്കറ്റുകള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ തികച്ചിരിക്കുകയാണ് അദ്ദേഹം.
ടെസ്റ്റ് കഴിഞ്ഞാല്‍ ബുംറ കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയത് ഏകദിനത്തിലാണ്. 70 മല്‍സരങ്ങളില്‍ നിന്നും 113 വിക്കറ്റുകള്‍ പേസര്‍ നേടിക്കഴിഞ്ഞു. 57 ടി20കളില്‍ നിന്നും 67 വിക്കറ്റകളും അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്.

4

ശ്രീലങ്കയ്‌ക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ മികച്ച ലീഡിലേക്കു നീങ്ങുകയാണ് ഇന്ത്യ. 143 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡുമായി വീണ്ടും ബാറ്റിങിനിറങ്ങിയ ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ 11 ഓവര്‍ കഴിയുമ്പോള്‍ ഒരു വിക്കറ്റിനു 42 റണ്‍സെടുത്തിട്ടുണ്ട്. ഒമ്പതു വിക്കറ്റുകള്‍ ശേഷിക്ക ഇന്ത്യ ഇപ്പോള്‍ 185 റണ്‍സിനു മുന്നിലാണ്. മായങ്ക് അഗര്‍വാളാണ് (22) പുറത്തായത്.
നേരത്തേ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ 252 റണ്‍സിനു പുറത്താവുകയായിരുന്നു. ശ്രേയസ് അയ്യരുടെ (92) ഫിഫ്റ്റിയും റിഷഭ് പന്ത് (39), ഹനുമാ വിഹാരി (31) എന്നിവരുടെ ഇന്നിങ്‌സുകളുമാണ് ഇന്ത്യയെ 250 കടക്കാന്‍ സഹായിച്ചത്. മറുപടിയില്‍ ബുംറയുടെ ബോളുകള്‍ തീതുപ്പിയപ്പോള്‍ ലങ്ക വെറും 109 റണ്‍സിനു പുറത്തായി. രണ്ടു വിക്കറ്റുകള്‍ വീതമെടുത്ത ആര്‍ അശ്വിനും മുഹമ്മദ് ഷമിയും ബുംറയ്ക്കു മികച്ച പിന്തുണയേകി. അക്ഷര്‍ പട്ടേലിനു ഒരു വിക്കറ്റ് ലഭിച്ചു. 43 റണ്‍സെടുത്ത ആഞ്ചലോ മാത്യൂസ് മാത്രമാണ് ലങ്കന്‍ നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. നിരോഷന്‍ ഡിക്വെല്ല (21), ധനഞ്ജയ ഡിസില്‍വ (10) എന്നിവരാ്ണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.

Story first published: Sunday, March 13, 2022, 15:40 [IST]
Other articles published on Mar 13, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X