Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND-SL: അവസരം തുലച്ച് മനീഷ് പാണ്ഡെ, പകരക്കാരന്‍ വേണമെന്ന് ആരാധകര്‍, വിമര്‍ശനം ശക്തം

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്റെ ഗംഭീര ജയം നേടിയിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സെടുത്തപ്പോള്‍ 36.4 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ വിജയം സ്വന്തമാക്കി. ശിഖര്‍ ധവാന്‍ (86*) നായകനായുള്ള അരങ്ങേറ്റം ഗംഭീരമാക്കിയപ്പോള്‍ ഇഷാന്‍ കിഷന്‍ (59), പൃഥ്വി ഷാ (43), സൂര്യകുമാര്‍ യാദവ് (31*) എന്നിവരെല്ലാം ബാറ്റിങ്ങില്‍ തിളങ്ങി.

എന്നാല്‍ നാലാമനായി ഇന്ത്യക്കായി ഇറങ്ങിയ മനീഷ് പാണ്ഡെക്ക് (40 പന്തില്‍ 26) തിളങ്ങാനായില്ല. തിരിച്ചുവരവിന് അവസരം ലഭിച്ചിട്ടും മോശം ബാറ്റിങ് പ്രകടനത്തോടെ താരം നിരാശപ്പെടുത്തുകയായിരുന്നു. ഇന്ത്യയെ വിജയത്തിലെത്തിച്ച് കൈയടി നേടാന്‍ മികച്ച അവസരം മുന്നിലുണ്ടായിരുന്നെങ്കിലും മെല്ലപ്പോക്ക് ബാറ്റിങ്ങാണ് താരം കാഴ്ചവെച്ചത്.

 വിമര്‍ശനം ശക്തം

വിമര്‍ശനം ശക്തം

പാണ്ഡെ്ക്കെതിരേ സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമാണ്. താരത്തിന്‍റെ മെല്ലപ്പോക്ക് ബാറ്റിങ്ങിനെ വിമര്‍ശിക്കുന്ന ആരാധകര്‍ തിരിച്ചുവരവ് നടത്താനുള്ള നല്ലൊരു അവസരമാണ് അദ്ദേഹം പാഴാക്കിയതെന്നും കുറ്റപ്പെടുത്തി. മനീഷിന് പകരം സഞ്ജു സാംസണ്‍,ദേവ്ദത്ത് പടിക്കല്‍ തുടങ്ങിയവരില്‍ ആര്‍ക്കെങ്കിലും അവസരം നല്‍കണമെന്നും ആരാധകര്‍ ആവിശ്യപ്പെടുന്നു.

 ഐപിഎല്ലിലും നിറംമങ്ങി

ഐപിഎല്ലിലും നിറംമങ്ങി

ഐപിഎല്‍ 2021 സീസണിന്റെ ആദ്യ പാദത്തില്‍ മനീഷിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. മെല്ലപ്പോക്ക് ബാറ്റിങ്ങുകൊണ്ട് സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ പ്ലേയിങ് 11ല്‍ നിന്ന് പോലും മനീഷിനെ ഒഴിവാക്കിയിരുന്നു. സീനിയര്‍ താരമായ മനീഷിന് അപ്രതീക്ഷിതമായാണ് ശ്രീലങ്കന്‍ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചത്. യുവതാരങ്ങളടക്കം കസറുമ്പോള്‍ ഇത്രയും പരിചയസമ്പത്തുള്ള മനീഷ് പാണ്ഡെയുടെ പ്രകടനം വളരെ നിരാശപ്പെടുത്തുന്നതാണെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

 കളിയുടെ വേഗം കൂട്ടണം

കളിയുടെ വേഗം കൂട്ടണം

ഓരോ ഫോറും സിക്സുമാണ് മനീഷ് 40 പന്തുകള്‍ നേരിട്ട് നേടിയത്. മനീഷ് കളി വേഗം കൂട്ടണമെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. നേരത്തെയും ശ്രീലങ്കയില്‍ കളിച്ച് മനീഷിന് അനുഭവസമ്പത്തുണ്ട്. എന്നാല്‍ അത് മുതലാക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല. ടി20 ലോകകപ്പിനുള്ള ടീമില്‍ ഇടം പിടിക്കുക മനീഷിന് പ്രയാസമാവും. ശ്രീലങ്കയ്ക്കെതിരായ ടി20യില്‍ അവസരം കാത്ത് നിരവധി യുവതാരങ്ങളുള്ളതിനാല്‍ മനീഷിന് അവസരം ലഭിച്ചേക്കില്ല.

 പാണ്ഡെയുടെ കരിയര്‍

പാണ്ഡെയുടെ കരിയര്‍

ഇന്ത്യക്കായി 27 ഏകദിനത്തില്‍ നിന്ന് 518 റണ്‍സും 39 ടി20യില്‍ നിന്ന് 709 റണ്‍സും 151 ഐപിഎല്ലില്‍ നിന്നായി 3461 റണ്‍സും മനീഷ് നേടിയിട്ടുണ്ട്. രണ്ടാം ഏകദിനത്തിലും മനീഷിന് ഇടം ലഭിച്ചേക്കും. ഇതിലും പരാജയപ്പെട്ടാല്‍ മൂന്നാം മത്സരത്തില്‍ പകരക്കാരനെത്തിയേക്കും. നിരവധി താരങ്ങള്‍ അവസരം കാത്ത് പുറത്തുള്ളതിനാല്‍ മനീഷിന് തിളങ്ങാനായില്ലെങ്കില്‍ സ്ഥാനം നഷ്ടമാകുമെന്നുറപ്പ്.

Story first published: Monday, July 19, 2021, 13:08 [IST]
Other articles published on Jul 19, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+