IND vs SL: 'അമിത ആത്മവിശ്വാസം നല്ലതല്ല', ഇഷാന്‍ കിഷാന്റെ ആദ്യ ബോള്‍ സിക്‌സിനെതിരേ വിമര്‍ശനം
കൊളംബോ: ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ സ്വപ്‌ന അരങ്ങേറ്റമാണ് ഇന്ത്യയുടെ ഇഷാന്‍ കിഷന്‍ നടത്തിയത്. ജന്മദിനത്തിന്റെ അന്ന് തന്നെ അരങ്ങേറ്റം കുറിച്ച താരം നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സറും പറത്തി. 33 പന്തില്‍ 50 റണ്‍സ് പൂര്‍ത്തിയാക്കാനും താരത്തിനായി. ടി20 അരങ്ങേറ്റത്തിലും ഏകദിന അരങ്ങേറ്റത്തിലും അര്‍ധ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോഡും ഇഷാന്‍ സ്വന്തം പേരിലാക്കി.
ഒന്നാം ഏകദിനത്തില്‍ മൂന്നാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങിയ ഇഷാന്‍ നേരിടുന്ന ആദ്യ പന്ത് സിക്‌സര്‍ പറത്തുമെന്ന് പറഞ്ഞിട്ടാണ് കളത്തിലിറങ്ങിയത്. ഇത് പ്രാവര്‍ത്തികമാക്കാനും അദ്ദേഹത്തിനായി. മത്സരത്തിന് പിന്നാലെ ഇഷാന്റെ വാക്കുകള്‍ വൈറലാവുകയും ചെയ്തിരുന്നു. എന്നാലിപ്പോള്‍ ആദ്യ പന്തില്‍ത്തന്നെ സിക്‌സര്‍ നേടിയ ഇഷാനെ വിമര്‍ശിച്ചിരിക്കുകയാണ് ഒരു വിഭാഗം ആളുകള്‍.

ഇഷാന്റേത് അമിത ആത്മവിശ്വാസമാണെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. അമിത ആത്മവിശ്വാസം നല്ലതല്ലെന്നും ജീവിതത്തിന് ആപത്താണെന്നുമാണ് യോഗേഷ് സിങ് എന്ന ആരാധകന്‍ അഭിപ്രായപ്പെട്ടത്. വിരാട് ഇത് അവനെ ഉപദേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതും യോഗേഷ് കുറിച്ചു. ആത്മവിശ്വാസം നല്ലതാണെങ്കിലും അമിത ആത്മവിശ്വാസം പാടില്ലെന്നാണ് വിജയ് പട്ടേല്‍ എന്ന യൂസര്‍ പ്രതകരിച്ചിരിക്കുന്നത്.
എന്നാല്‍ പിന്തുണച്ചും നിരവധിയാളുകള്‍ എത്തുന്നുണ്ട്. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും ഒരുപോലെ തിളങ്ങിയിട്ടും വേണ്ടത്ര പരിഗണന അദ്ദേഹത്തിന് ലഭിക്കുന്നില്ലെന്നാണ് ട്വിറ്ററില്‍ സ്റ്റാവന്‍ പോട്ട എന്ന പേരിലുള്ള യൂസര്‍ അഭിപ്രായപ്പെട്ടത്. ഇഷാന്റെ ആത്മവിശ്വാസം അപാരമാണെന്നാണ് മറ്റൊരു ആരാധകന്‍ അഭിപ്രായപ്പെട്ടത്.
വരാനിരിക്കുന്ന ടി20 ലോകകപ്പിലേക്ക് ഇന്ത്യ പരിഗണിക്കുന്ന താരങ്ങളിലൊരാളാണ് ഇഷാന്‍. അനായാസം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള താരം ഇടം കൈയനാണെന്നത് സാധ്യതകളുയര്‍ത്തുന്നു. റിഷഭ് പന്തിന്റെ ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായി ഇഷാനെ പരിഗണിക്കാനാണ് സാധ്യത കൂടുതല്‍. 2020ല്‍ യുഎഇയില്‍ നടന്ന ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം ഗംഭീര പ്രകടനമാണ് ഇഷാന്‍ നടത്തിയത്. ടി20 ലോകകപ്പിന്റെ വേദിയും യുഎഇയാണ്.
നടന്നുകൊണ്ടിരിക്കുന്ന ശ്രീലങ്കന്‍ പരമ്പരയില്‍ സ്ഥിരതയോടെ കളിക്കുകയും ഐപിഎല്‍ രണ്ടാം പാദത്തില്‍ തിളങ്ങുകയും ചെയ്താല്‍ സഞ്ജു സാംസണെ മറികടന്ന് ടി20 ലോകകപ്പിനുള്ള ടീമിലേക്ക് ഇഷാനെത്തുമെന്ന കാര്യം ഉറപ്പാണ്. ശ്രീലങ്കന്‍ പരമ്പരയില്‍ ഏകദിനത്തിലും ടി20യിലും ഇന്ത്യ ഇഷാന് അവസരം നല്‍കാനാണ് സാധ്യത.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications