ശ്രീലങ്കന്‍ പര്യടനം: ടി20യില്‍ ആരാവും ധവാന്റെ ഓപ്പണിങ്ങ് പങ്കാളി? പൃഥ്വിക്ക് എളുപ്പമല്ല, കണക്കുകളിതാ

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ പരിമിത ഓവര്‍ പരമ്പര കളിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കൊളംബോയില്‍ എത്തിയിട്ടുണ്ട്. മൂന്ന് വീതം ഏകദിനവും ടി20യും ഉള്‍പ്പെടുന്ന പരമ്പരയില്‍ ശിഖര്‍ ധവാനാണ് ഇന്ത്യയെ നയിക്കുന്നത്. സീനിയര്‍ താരങ്ങള്‍ ഇംഗ്ലണ്ട് പര്യടനത്തിലായതിനാല്‍ യുവതാരനിരയുമായാണ് ഇന്ത്യന്‍ ടീം ശ്രീലങ്കയിലെത്തിയിരിക്കുന്നത്.
പരമ്പര പിടിക്കുകയാണ് ഏറ്റവും പ്രധാന ലക്ഷ്യമെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡും വ്യക്തമാക്കിയിട്ടുണ്ട്. സീനിയര്‍ താരങ്ങളില്ലെങ്കിലും പരമ്പര സ്വന്തമാക്കാന്‍ കെല്‍പ്പുള്ള മികച്ച താരനിര ഇന്ത്യക്കൊപ്പമുണ്ട്. എന്നാല്‍ ഓപ്പണിങ്ങില്‍ ശിഖാര്‍ ധവാനോടൊപ്പം ആരെന്നത് വലിയ ചോദ്യമാണ്. ഓപ്പണിങ്ങിലേക്ക് പൃഥ്വി ഷായെ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അനായാസം അവസരം ലഭിച്ചേക്കില്ല. ഓപ്പണിങ്ങില്‍ അവസരം തേടുന്ന മൂന്ന് പ്രധാന താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

പൃഥ്വി ഷാ
ഡല്‍ഹി ക്യാപിറ്റല്‍സിലെ ശിഖര്‍ ധവാന്റെ സഹ ഓപ്പണറായ പൃഥ്വി ഷായ്ക്ക് തന്നെയാണ് ശ്രീലങ്കയ്‌ക്കെതിരായ ടി20യിലും മുന്‍തൂക്കം. രാഹുല്‍ ദ്രാവിഡിന്റെ പ്രിയ ശിഷ്യന്മാരിലൊരാളാണ് പൃഥ്വി. ടി20യില്‍ 59 ഇന്നിങ്‌സില്‍ നിന്ന് 1508 റണ്‍സാണ് പൃഥ്വിയുടെ പേരിലുള്ളത്. ശരാശരി 25.55ഉും സ്‌ട്രൈക്കറേറ്റ് 150.19ഉുമാണ്. 13 തവണ അര്‍ധ സെഞ്ച്വറി നേടിയെങ്കിലും ഒരു തവണ പോലും സെഞ്ച്വറിയിലേക്കെത്താനായില്ല. ഉയര്‍ന്ന സ്‌കോര്‍ 99 റണ്‍സാണ്.

റിതുരാജ് ഗെയ്കവാദ്
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ യുവ ഓപ്പണാണ് റിതുരാജ് ഗെയ്കവാദ്. വമ്പനടിക്കാരനല്ലെങ്കിലും ക്ലാസിക് ഷോട്ടുകളിലൂടെ മികച്ച ഇന്നിങ്‌സ് കളിക്കാന്‍ കെല്‍പ്പുള്ള താരമാണ് ഗെയ്കവാദ്. 46 ടി20 ഇന്നിങ്‌സില്‍ നിന്ന് 32.60 ശരാശരിയില്‍ 1337 റണ്‍സും 130.43 സ്‌ട്രൈക്കറേറ്റുമുള്ള ഗെയ്കവാദ് 11 അര്‍ധ സെഞ്ച്വറിയും നേടിയിട്ടുണ്ട്. 82* റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. നിലവിലെ സാഹചര്യത്തില്‍ ഗെയ്കവാദിന് പ്ലേയിങ് 11ല്‍ ഇടം പിടിക്കുക പ്രയാസമാണ്.

ദേവ്ദത്ത് പടിക്കല്‍
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഇടം കൈയന്‍ ഓപ്പണറായ ദേവ്ദത്ത് പടിക്കല്‍ മികച്ച പ്രകടനം നടത്താന്‍ കെല്‍പ്പുള്ള താരമാണ്. ദേവ്ദത്തിനെ ഓപ്പണറെന്ന നിലയില്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ ഇന്ത്യ ശ്രമിക്കും. 39 ഇന്നിങ്‌സില്‍ നിന്ന് 43.11 ശരാശരിയില്‍ 1466 റണ്‍സ് താരം നേടിയിട്ടുണ്ട്. സ്‌ട്രൈക്കറേറ്റ് 146.74. രണ്ട് സെഞ്ച്വറിയും 11 അര്‍ധ സെഞ്ച്വറിയും നേടിയിട്ടുള്ള ദേവ്ദത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 122* റണ്‍സാണ്. ടി20 ലോകകപ്പിലേക്ക് രോഹിതിന്റെ പങ്കാളിയായി പോലും പരിഗണിക്കപ്പെടുന്ന താരമാണ് ദേവ്ദത്ത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications