INDvSL T20: ഇന്ത്യയുടെ നാല് അരങ്ങേറ്റക്കാരും 'ഫ്‌ളോപ്', രക്ഷകരാവാന്‍ ആര്‍ക്കുമായില്ല, പ്രകടനത്തിലൂടെ
കൊളംബോ: ഇന്ത്യ-ശ്രീലങ്ക രണ്ടാം ടി20യിലൂടെ നാല് താരങ്ങളാണ് ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. ദേവ്ദത്ത് പടിക്കല്‍, ചേതന്‍ സക്കറിയ, റുതുരാജ് ഗെയ്ക്‌വാദ്, നിധീഷ് റാണ എന്നിവരാണ് ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. ഇവരിലാര്‍ക്കും പ്രതീക്ഷക്കൊത്ത് ഉയരാനായില്ല. ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനമാണ് ഏറ്റവും നിരാശപ്പെടുത്തിയത്. ഇതോടെ നാല് വിക്കറ്റിന് ഇന്ത്യക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. മത്സരത്തിലെ അരങ്ങേറ്റക്കാരായ നാല് ഇന്ത്യന്‍ താരങ്ങളുടെയും പ്രകടനം പരിശോധിക്കാം.

റുതുരാജ് ഗെയ്ക്‌വാദ്
സിഎസ്‌കെയിലൂടെ വളര്‍ന്ന ഓപ്പണറാണ് റുതുരാജ് ഗെയ്ക്‌വാദ്. ഇന്ത്യന്‍ ജഴ്‌സിയിലെ അരങ്ങേറ്റത്തിന് കാത്തിരുന്ന അദ്ദേഹത്തിന് രണ്ടാം ടി20യിലൂടെ അവസരം ലഭിച്ചിരിക്കുകയാണ്. ശിഖര്‍ ധവാനൊപ്പം ഓപ്പണറായി ഇറങ്ങിയ ഗെയ്ക് വാദ് 18 പന്തില്‍ 21 റണ്‍സാണ് നേടിയത്. ഇതില്‍ ഒരു ഫോറും ഉള്‍പ്പെടും. സ്‌ട്രൈക്കറേറ്റ് 116.66.ദസുന്‍ ഷണകയുടെ ഷോട്ട് ബോളില്‍ പുള്‍ഷോട്ടിന് ശ്രമിച്ച ഗെയ്ക് വാദിനെ വിക്കറ്റ് കീപ്പര്‍ മിനോദ് ബനുകയാണ് പുറത്താക്കിയത്.

ദേവ്ദത്ത് പടിക്കല്‍
ഓപ്പണറായി അരങ്ങേറ്റം കുറിക്കാനായില്ലെങ്കിലും മൂന്നാം നമ്പറില്‍ ദേവ്ദത്തിനാണ് ഇന്ത്യ അവസരം നല്‍കിയത്. 23 പന്തില്‍ 29 റണ്‍സാണ് ദേവ്ദത്തിന്റെ പ്രകടനം. ഓരോ ഫോറും സിക്‌സുമാണ് യുവതാരത്തിന്റെ പ്രകടനം. 126.8 ആണ് സ്‌ട്രൈക്കറേറ്റ്. അരങ്ങേറ്റത്തില്‍ മികച്ച സ്‌കോറിലേക്ക് ദേവ്ദത്ത് പോകുമെന്ന് തോന്നിച്ചെങ്കിലും വനിന്‍ഡു ഹസരങ്കയെ സ്വീപ് ഷോട്ടിന് ശ്രമിച്ച് ക്ലീന്‍ബൗള്‍ഡായി പുറത്താവുകയായിരുന്നു. അരങ്ങേറ്റക്കാരന്റെ മോശമില്ലാത്ത പ്രകടനമായിരുന്നു ഇത്.

നിധീഷ് റാണ
മുംബൈ ഇന്ത്യന്‍സിലൂടെ ഐപിഎല്‍ കരിയര്‍ ആരംഭിച്ച് നിലവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമായ നിധീഷ് റാണ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലൂടെ ഏകദിന അരങ്ങേറ്റവും ഇപ്പോഴിതാ ടി20 അരങ്ങേറ്റവും കുറിച്ചിരിക്കുകയാണ്. മധ്യനിരയില്‍ അഞ്ചാം നമ്പറിലിറങ്ങിയ താരം 12 പന്തില്‍ നേടിയത് ഒമ്പത് റണ്‍സ്. ദുഷ്മന്ത ചമീരയുടെ പന്തിലാണ് വിക്കറ്റ് നഷ്ടമായത്. സ്‌ട്രൈക്കറേറ്റ് 75. ഏകദിനത്തിലും മികച്ച തുടക്കമല്ല നിധീഷ് റാണക്ക് ലഭിച്ചത്.

ചേതന്‍ സക്കറിയ
രാജസ്ഥാന്‍ റോയല്‍സിലൂടെ വളര്‍ന്ന് ഇന്ത്യന്‍ ടീമിലെത്തിയ ചേതന്‍ സക്കറിയക്കും ടി20 അരങ്ങേറ്റം കുറിക്കാനായി. ഭുവനേശ്വര്‍ കുമാറിനൊപ്പം പേസ് നിരയില്‍ ഇടം പിടിച്ച ഇടം കൈയന്‍ പേസര്‍ 3.4 ഓവറില്‍ 34 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് വീഴ്ത്തിയത്. 9.27 ഇക്കോണമിയിലായിരുന്നു പ്രകടനം. രമേഷ് മെന്‍ഡിസിന്റെ വിക്കറ്റാണ് ചേതന്‍ നേടിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications