വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: ഇന്ത്യയുടെ ക്യാപ്റ്റന്‍മാരെ നിര്‍ദേശിച്ച് ദീപ് ദാസ്ഗുപ്ത

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ഇന്ത്യ ശ്രീലങ്കയില്‍ പര്യടനം നടത്തുന്നുണ്ട്. മൂന്ന് ഏകദിനവും അഞ്ച് ടി20യും ഉള്‍പ്പെടുന്ന പരമ്പരയില്‍ സീനിയര്‍ താരങ്ങളില്ലാതെ യുവതാരങ്ങളുമായാവും ഇന്ത്യ പോവുക. വിരാട് കോലി,രോഹിത് ശര്‍മ തുടങ്ങിയ പ്രമുഖരെല്ലാം ഇംഗ്ലണ്ട് പരമ്പരയ്ക്കായി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷവും ഇംഗ്ലണ്ടില്‍ തുടരും. ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് യുവതാരങ്ങളിലെ പ്രമുഖര്‍ക്കെല്ലാം അവസരം നല്‍കാനാണ് ബിസിസി ഐ ആലോചിക്കുന്നത്.

കോലിയും രോഹിതും ഇല്ലാത്തതിനാല്‍ പരമ്പരയില്‍ ഇന്ത്യയെ നയിക്കാന്‍ പുതിയ നായകനായിരിക്കും ഉണ്ടാവുകയെന്നത് ഉറപ്പാണ്. ഇപ്പോഴിതാ രണ്ട് ഫോര്‍മാറ്റിലും ഇന്ത്യയെ നയിക്കാന്‍ ഏറ്റവും യോഗ്യര്‍ ആരൊക്കെയാണെന്ന് പറഞ്ഞിരിക്കുകയാണ് ദീപ് ദാസ്ഗുപ്ത. ശിഖര്‍ ധവാനെയും ഭുവനേശ്വര്‍ കുമാറിനെയുമാണ് അദ്ദേഹം നിര്‍ദേശിച്ചത്.

'കോലി, രോഹിത്, രാഹുല്‍ എന്നിവരെ ലഭ്യമല്ലാതെ വന്നാല്‍ ക്യാപ്റ്റന്‍സിയില്‍ സീനിയര്‍ താരമെന്ന നിലയില്‍ അവസരമുള്ളത് ശിഖര്‍ ധവാനാണ്. അവനായിരിക്കുമെന്നാണ് എന്റെ തോന്നല്‍. ഭുവനേശ്വര്‍ കുമാര്‍ കായിക ക്ഷമത വീണ്ടെടുത്ത് കളിക്കാന്‍ തയ്യാറായാല്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ പറ്റുന്ന താരമാണ്'-ദാസ്ഗുപ്ത പറഞ്ഞു.

deepdasgupta

ശിഖര്‍ ധവാനും ഭുവനേശ്വര്‍ കുമാറും നേരത്തെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നയിച്ചിട്ടുള്ളവരാണ്. എന്നാല്‍ ഇരുവര്‍ക്കും മികച്ച പ്രകടനം നായകരെന്ന നിലയില്‍ അവകാശപ്പെടാനാവില്ല. സീനിയര്‍ താരമെന്ന നിലയില്‍ ധവാന് അവസരം ലഭിച്ചേക്കും. നിലവില്‍ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ധവാന്‍ ഉള്‍പ്പെടാനുള്ള സാധ്യത കുറവാണ്. അതിനാല്‍ത്തന്നെ ശ്രീലങ്കയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ മാത്രമെ ധവാന് ലോകകപ്പ് ടീമില്‍ ഇടം പിടിക്കാനാവു.

സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, രാഹുല്‍ തെവാത്തിയ, രാഹുല്‍ ചഹാര്‍, വരുണ്‍ ചക്രവര്‍ത്തി തുടങ്ങിയ യുവതാരങ്ങള്‍ക്കെല്ലാം മികവ് തെളിയിക്കാനുള്ള അവസരം ശ്രീലങ്കന്‍ പര്യടനത്തിലൂടെ ലഭിച്ചേക്കും. ഈ പരമ്പരയിലെ പ്രകടനം ടി20 ലോകകപ്പിനുള്ള ടീം തിരഞ്ഞെടുപ്പില്‍ പരിഗണിക്കാനുള്ള സാധ്യത കൂടുതലാണ്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഭുവനേശ്വറിനെ ഉള്‍പ്പെടുത്താത്തത് വലിയ ഞെട്ടലുണ്ടാക്കുന്ന തീരുമാനമല്ലെന്നും ദീപ് ദാസ്ഗുപ്ത അഭിപ്രായപ്പെട്ടു. നിലവില്‍ ഫോമിലുള്ള ആറ് പേസര്‍മാര്‍ നിലവില്‍ ടീമിലുണ്ട്. രണ്ട് രണ്ടര വര്‍ഷമായി ടെസ്റ്റ് കളിക്കാത്ത താരമാണവന്‍. കൂടാതെ 2018 മുതല്‍ ഫിറ്റ്‌നസ് പ്രശ്‌നങ്ങളും നേരിടുന്നു. ഈ സാഹചര്യത്തില്‍ അവസരം ലഭിക്കുകയ പ്രയാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, May 11, 2021, 15:45 [IST]
Other articles published on May 11, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X