INDvSL: പരമ്പരയുടെ തീയ്യതി മാറ്റിയത് ഇന്ത്യക്ക് തിരിച്ചടിയോ? ആശങ്കകള്‍ ചൂണ്ടിക്കാട്ടി ദീപ് ദാസ്ഗുപ്ത
കൊളംബോ: ഇന്ത്യ-ശ്രീലങ്ക പരിമിത ഓവര്‍ പരമ്പര ഈ മാസം 13ന് ആരംഭിക്കാനിരിക്കെയാണ് ശ്രീലങ്കന്‍ ക്യാംപില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഇംഗ്ലണ്ട് പരമ്പരക്ക് ശേഷം തിരിച്ചെത്തിയ ശ്രീലങ്കന്‍ ടീമിന്റെ ബാറ്റിങ് പരിശീലകന് കോവിഡ് സ്ഥിരീകരിച്ചതോടെ പരമ്പര ആരംഭിക്കുന്നത് ഈ മാസം 18ലേക്ക് നീട്ടിയിരിക്കുകയാണ്. കൂടുതല്‍ താരങ്ങള്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്താല്‍ പരമ്പര റദ്ദാക്കേണ്ട സാഹചര്യം വരെ ഉണ്ടാക്കും.
മൂന്ന് വീതം ഏകദിനവും ടി20യുമാണ് പരമ്പരയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. നിലവില്‍ പരമ്പരയുടെ തീയ്യതി നീട്ടിവെച്ചത് ഇന്ത്യക്ക് തിരിച്ചടിയാവുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. പ്രത്യക്ഷത്തില്‍ ആശങ്കപ്പെടാനുള്ള സാധ്യതകളില്ലെങ്കിലും രണ്ട് കാര്യങ്ങള്‍ പ്രശ്‌നമായേക്കാമെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ദീപ് ദാസ്ഗുപ്ത.
'പരമ്പര 7-10 ദിവസങ്ങള്‍കൂടി നീണ്ടിരിക്കുകയാണ്. ഇംഗ്ലണ്ട് പരമ്പരയിലേക്ക് രണ്ട് ഓപ്പണര്‍മാരെ വേണമെന്ന് അവര്‍ ആവിശ്യപ്പെട്ടിട്ടുണ്ട്. പൃഥ്വി ഷായും ദേവ്ദത്ത് പടിക്കലും ശ്രീലങ്കന്‍ പരമ്പരക്ക് ശേഷം ഇംഗ്ലണ്ടിലേക്ക് പോയിട്ടും കാര്യമില്ല. കാരണം പരമ്പര നീട്ടിയതോടെ ഇംഗ്ലണ്ടിലേക്ക് 30ന് ശേഷമെ പുറപ്പെടാനാവു. അതിന് ശേഷം ക്വാറന്റെയ്‌നും കഴിഞ്ഞ് ടെസ്റ്റ് കളിക്കാന്‍ പോവുക പ്രയാസമാണ്. അങ്ങനെ പോയാല്‍ തന്നെ നാലാം മത്സരത്തില്‍ മാത്രമെ താരങ്ങള്‍ക്ക് കളിക്കാനാവു. അതിനാല്‍ത്തന്നെ ഈ രണ്ട് താരങ്ങളെ അയക്കേണ്ട ആവിശ്യമില്ല. ഇരുവരും ഇംഗ്ലണ്ടിലേക്ക് നേരത്തെ പോയാല്‍ അത് ശ്രീലങ്കന്‍ പരമ്പരയെ ബാധിക്കും'-ദാസ് ഗുപ്ത പറഞ്ഞു.

ഇംഗ്ലണ്ടില്‍ ഓപ്പണറാവേണ്ട ശുഭ്മാന്‍ ഗില്ലിന് പരിക്കേറ്റതോടെയാണ് പകരം ഓപ്പണറെ തേടേണ്ട അവസ്ഥ ഉണ്ടായിരിക്കുന്നത്. ടീം മാനേജ്‌മെന്റ് ദേവ്ദത്തിനെയും പൃഥ്വിയേയും ആവിശ്യപ്പെട്ടിട്ടുണ്ടെങ്കിലും അയക്കേണ്ടെന്ന നിലപാടിലാണ് ബിസിസിഐ. ഇരുവര്‍ക്കും ശ്രീലങ്കന്‍ പരമ്പരയില്‍ നിര്‍ണ്ണായക സ്ഥാനമുണ്ട്. കൂടാതെ ഏറെ നാളായി ടെസ്റ്റ് കളിക്കാത്തതിനാല്‍ ഇംഗ്ലണ്ട് പരമ്പരക്ക് പോയാലും കാര്യമായി തിളങ്ങാന്‍ സാധിച്ചേക്കില്ല.
'ഒരു പരമ്പരക്ക് പോകുമ്പോള്‍ മാനസികമായി തയ്യാറെടുക്കേണ്ടതായുണ്ട്. 13ാം തീയ്യതി മത്സരം ആരംഭിക്കുന്നതിനായി താരങ്ങള്‍ മാനസികമായി തയ്യാറാണ്. എന്നാല്‍ പെട്ടെന്ന് അതില്‍ മാറ്റം വരുമ്പോള്‍ താരങ്ങളെ മാനസികമായി അത് ബാധിച്ചേക്കും. എന്നാല്‍ പരിചയസമ്പന്നരായ നിരയായതിനാല്‍ ഈ പ്രശ്‌നം കാര്യമായി ബാധിച്ചേക്കില്ല'-ദീപ് ദാസ്ഗുപ്ത പറഞ്ഞു. ശിഖര്‍ ധവാനാണ് ഇന്ത്യയെ ശ്രീലങ്കയില്‍ നയിക്കുന്നത്. യുവതാരങ്ങള്‍ കൂടുതല്‍ ഉള്‍പ്പെട്ടിട്ടുള്ള പരമ്പരയില്‍ പരിശീലകനായി രാഹുല്‍ ദ്രാവിഡുമുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications