IND-SL: ചരിത്രം ആവര്‍ത്തിക്കാന്‍ ധവാനാകുമോ? അവസാന പര്യടനത്തിലെ ഇന്ത്യയുടെ പ്രകടനമിതാ
കൊളംബോ: ഇന്ത്യ-ശ്രീലങ്ക പരിമിത ഓവര്‍ പരമ്പരക്ക് 18ന് തുടക്കമാവുകയാണ്. മൂന്ന് വീതം ഏകദിനവും ടി20യുമാണ് പരമ്പരയില്‍ ഉള്‍പ്പെടുന്നത്. സീനിയര്‍ താരങ്ങള്‍ ഇംഗ്ലണ്ട് പര്യടനത്തിലായതിനാല്‍ ബി ടീമെന്ന് വിശേഷിപ്പിക്കാവുന്ന ടീമുമായാണ് ഇന്ത്യ ശ്രീലങ്കയിലേക്കെത്തിയിരിക്കുന്നത്. ശിഖര്‍ ധവാന്‍ നയിക്കുന്ന ടീമില്‍ ഭുവനേശ്വര്‍ കുമാര്‍,ഹര്‍ദിക് പാണ്ഡ്യ,മനീഷ് പാണ്ഡെ,ചഹാല്‍,കുല്‍ദീപ് തുടങ്ങിയവരെല്ലാമുണ്ടെങ്കിലും കൂടുതലും യുവതാരങ്ങളാണ്.
ആറ് പുതുമുഖങ്ങളാണ് പരമ്പരയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ടി20 ലോകകപ്പ് വരാനിരിക്കെ താരങ്ങള്‍ക്ക് മികവ് തെളിയിക്കാനുള്ള അവസരം നല്‍കിയിരിക്കുകയാണ് ടീം മാനേജ്‌മെന്റ്. സീനിയര്‍ താരങ്ങളുടെ അഭാവത്തിലും ഇന്ത്യ കിരീടം നേടാനുള്ള സാധ്യത ഏറെയാണ്. സമീപകാലത്തെ പ്രകടനം മോശമാണെങ്കിലും തട്ടകത്തില്‍ ശ്രീലങ്ക നിസാര എതിരാളികളായിരിക്കില്ല. ഇന്ത്യയുടെ അവസാന ശ്രീലങ്കന്‍ പര്യടനത്തിലെ പ്രകടന കണക്കുകളിതാ.

ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ്ണ ജയം
മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യ ശ്രീലങ്കയില്‍ കൡച്ചത്. മൂന്ന് മത്സരത്തില്‍ ഗംഭീര ജയം കോലിക്കും സംഘത്തിനുമായിരുന്നു. ഇതില്‍ രണ്ട് മത്സരത്തിലും ഇന്നിങ്‌സ് ജയം സ്വന്തമാക്കാന്‍ ഇന്ത്യക്ക് സാധിച്ചുവെന്നതാണ് ശ്രദ്ധേയം. ആദ്യ മത്സരത്തില്‍ 304 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. രണ്ടാം മത്സരത്തില്‍ ഇന്നിങ്‌സിനും 53 റണ്‍സിനും ഇന്ത്യ ജയിച്ചപ്പോള്‍ മൂന്നാം മത്സരത്തില്‍ ഇന്നിങ്‌സിനും 171 റണ്‍സിനുമാണ് ഇന്ത്യ ജയിച്ചത്.ശിഖര്‍ ധവാനാണ് ബാറ്റിങ്ങില്‍ കൂടുതല്‍ തിളങ്ങിയത്.

ഏകദിന പരമ്പരയും തൂത്തുവാരി
ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ഏകദിന പരമ്പരയും ഇന്ത്യ തൂത്തുവാരിയിരുന്നു. അഞ്ച് ഏകദിനത്തിലും ആധികാരിക വിജയം തന്നെ നേടിയെടുക്കാന്‍ ഇന്ത്യക്കായി. ആദ്യ മത്സരത്തില്‍ ഒമ്പത് വിക്കറ്റിന് ജയിച്ച ഇന്ത്യ രണ്ടാം മത്സരത്തില്‍ ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം മൂന്ന് വിക്കറ്റിനും ജയിച്ചു. മൂന്നാം ഏകദിനത്തില്‍ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. നാലാം ഏകദിനത്തില്‍ 168 റണ്‍സിന് ജയിച്ച ഇന്ത്യ അഞ്ചാം ഏകദിനത്തില്‍ ആറ് വിക്കറ്റിനും ജയിച്ചു. ധവാന്‍, രോഹിത്, കോലി തുടങ്ങിയവര്‍ ബാറ്റിങ്ങില്‍ തിളങ്ങിയപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍ ജസ്പ്രീത് ബുംറ എന്നിവരായിരുന്നു ബൗളിങ്ങില്‍ ശോഭിച്ചത്. 15 വിക്കറ്റ് വീഴ്ത്തിയ ബുംറയായിരുന്നു പരമ്പരയിലെ താരം.

ഏക ടി20യും ഇന്ത്യക്ക്
പരമ്പരയിലെ ഏക ടി20 മത്സരത്തിലും ഇന്ത്യയോട് ശ്രീലങ്ക നാണംകെട്ടു. ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ശ്രീലങ്ക മുന്നോട്ടുവെച്ച 171 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. വിരാട് കോലിയും മനീഷ് പാണ്ഡെയും അര്‍ധ സെഞ്ച്വറിയോടെ തിളങ്ങിയ മത്സരത്തില്‍ നാല് പന്തുകള്‍ ബാക്കി നിര്‍ത്തിയാണ് ഇന്ത്യയുടെ ജയം. ഇത്തവണ കോലിയില്ലെങ്കിലും മനീഷ് പാണ്ഡെ ഇന്ത്യന്‍ ടീമിലുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications