IND vs SL: ധോണി പറഞ്ഞു ആത്മവിശ്വാസത്തോടെ കളിച്ചു, 2017ലെ റെക്കോഡ് കൂട്ടുകെട്ട് ഓര്‍ത്തെടുത്ത് ഭുവി
കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ മൂന്ന് വിക്കറ്റിനാണ് വിജയം സ്വന്തമാക്കിയത്. മുന്‍നിരയും മധ്യനിരയും ഒരുപോലെ തകര്‍ന്നപ്പോഴും വാലറ്റത്ത് ദീപക് ചഹാര്‍ (69*) നടത്തിയ തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തില്‍ ഇന്ത്യ വിജയവും പരമ്പരയും സ്വന്തമാക്കുകയായിരുന്നു. ഒരു വശത്ത് ദീപക് തല്ലിത്തകര്‍ത്തപ്പോള്‍ മറുവശത്ത് ധൈര്യം പകര്‍ന്ന് ഭുവനേശ്വര്‍ കുമാറുണ്ടായിരുന്നു. കൃത്യമായി സ്‌ട്രൈക്ക് കൈമാറി മത്സരത്തെ വിജയത്തിലെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കാണ് ഭുവി വഹിച്ചത്.
ഭുവിയെ സംബന്ധിച്ച് ഇത്തരമൊരു ഐതിഹാസിക ചെറുത്തുനില്‍പ്പിലൂടെ വിജയം നേടുന്നത് ആദ്യ സംഭവമല്ല. 2017ലെ ശ്രീലങ്കന്‍ പരമ്പരയില്‍ എംഎസ് ധോണിയെ സാക്ഷിയാക്കി അര്‍ധ സെഞ്ച്വറിയോടെ ഇന്ത്യന്‍ ടീമിനെ വിജയത്തിലെത്തിക്കാന്‍ ഭുവിക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ അന്ന് ധോണിയുമായുള്ള ചരിത്ര കൂട്ടുകെട്ടിനെ വീണ്ടും ഓര്‍ത്തെടുക്കുകയാണ് ഭുവനേശ്വര്‍.

231 റണ്‍സ് പിന്തുടര്‍ന്ന് ഇറങ്ങിയ ഇന്ത്യയുടെ അന്തകനായി അഖില ധനഞ്ജയ എത്തി. ആറ് വിക്കറ്റുമായി ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ് നിരയെ അഖില കൂടാരം കയറ്റി. 22 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെന്ന നിലയില്‍ നിന്നാണ് ധോണി ഭുവനേശ്വറിന് കൂട്ടുപിടിച്ച് വിജയം സ്വന്തമാക്കിയത്. എട്ടാം വിക്കറ്റില്‍ 100 റണ്‍സ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്നുണ്ടാക്കിയത്.
ധോണി 68 പന്തില്‍ ഒരു ബൗണ്ടറിയടക്കം 45 റണ്‍സ് നേടിയപ്പോള്‍ ഭുവി 80 പന്തില്‍ നാല് ഫോറും ഒരു സിക്‌സുമടക്കം 53* റണ്‍സാണ് നേടിയത്. ഇന്ത്യയുടെ ഈ ചെറുത്ത് നില്‍പ്പിനെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലെ ഭുവി-ദീപക് കൂട്ടുകെട്ട്. 2017ല്‍ ധോണി ഭുവിക്ക് ആത്മവിശ്വാസം നല്‍കി വിജയം സമ്മാനിച്ചത് പോലെയായിരുന്നു ദീപകിന് ഭുവി ആത്മവിശ്വാസം നല്‍കിയത്.
'2017ല്‍ പല്ലെക്കലെയിലെ അതേ സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. അവസാന ഓവര്‍വരെ ബാറ്റ് ചെയ്യണമെന്നാണ് ഉദ്ദേശിച്ചത്. എത്രത്തോളും നന്നായി ബാറ്റ് ചെയ്യാനാവുമോ അതിനാണ് ശ്രമിച്ചത്. ദീപകുമായി ക്രീസില്‍ തുടരുന്ന സമയത്ത് ജയിക്കുമോ തോല്‍ക്കുമോ എന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. തോറ്റാലും ജയിച്ചാലും പദ്ധതി പ്രകാരം അവസാനംവരെ ബാറ്റ് ചെയ്യാനാണ് ശ്രമിച്ചത്.റണ്‍റേറ്റ് ആറിന് മുകളില്‍ പോയ ശേഷമാണ് ദീപക് വലിയ ഷോട്ടുകള്‍ കളിച്ചത്'-ഭുവനേശ്വര്‍ പറഞ്ഞു. സീനിയര്‍ പേസറായ ഭുവി ടി20 ലോകകപ്പിനുള്ള ടീമിലും ഇടം പ്രതീക്ഷിക്കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications