IND vs SL: ധവാന്‍-ഹര്‍ദിക്, ഇവരിലൊരാള്‍ ഇന്ത്യയെ നയിക്കും, സൂചന നല്‍കി ബിസിസിഐ വൃത്തം
മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ഇന്ത്യയുടെ യുവനിര ശ്രീലങ്കന്‍ പര്യടനം നടത്തുന്നുണ്ട്. അഞ്ച് ടി20യും മൂന്ന് ഏകദിനവും ഉള്‍പ്പെടുന്ന പരമ്പരയില്‍ സീനിയര്‍ താരമായി ശിഖര്‍ ധവാനുണ്ടാവും. ഇന്ത്യയുടെ പ്രധാന താരങ്ങളെല്ലാം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കായി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ഇംഗ്ലണ്ടില്‍ തന്നെ തുടരും. അതിനാല്‍ യുവതാരനിരയുമായാവും ഇന്ത്യ ശ്രീലങ്കയിലേക്ക് പോവുക.
കോലിയും രോഹിതും ഇല്ലാത്തതിനാല്‍ പരമ്പരയില്‍ ആരാവും ഇന്ത്യയെ നയിക്കുക എന്നറിയാന്‍ ആരാധകര്‍ക്ക് ആകാംക്ഷയുണ്ട്. ഇപ്പോഴിതാ ശിഖര്‍ ധവാന്‍,ഹര്‍ദിക് പാണ്ഡ്യ എന്നിവരിലൊരാളാവും പരമ്പരയില്‍ ഇന്ത്യയെ നയിക്കുകയെന്ന സൂചന നല്‍കിയിരിക്കുകയാണ് ബിസിസിഐ വൃത്തങ്ങള്‍. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് മുതിര്‍ന്ന ബിസിസിഐ വൃത്തം ഇന്ത്യയുടെ നായകനെ സംബന്ധിച്ച് സൂചന നല്‍കിയത്.

'ശിഖര്‍ ധവാന്റെ അവസാന രണ്ട് ഐപിഎല്‍ സീസണും മികച്ചതായിരുന്നു. കൂടാതെ പരമ്പരയിലേക്ക് പരിഗണിക്കുന്ന താരങ്ങളില്‍ കൂടുതല്‍ സീനിയറും ധവാനാണ്. നായകനാവാന്‍ കൂടുതല്‍ സാധ്യതയുള്ളവനാണവന്‍. കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി ഇന്ത്യക്കൊപ്പം നന്നായി കളിക്കുന്നവനാണവന്‍. ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിനൊപ്പം സ്ഥിരമായി പന്തെറിഞ്ഞിരുന്നില്ല. എന്നാല്‍ ടീമിലെ എക്‌സ് ഫാക്ടറാണവന്‍. മത്സരത്തില്‍ പെട്ടെന്ന് മാറ്റമുണ്ടാക്കാന്‍ സാധിക്കുന്ന താരമാണ് ഹര്‍ദിക്. അധികം ഉത്തരവാദിത്തം നല്‍കിയാല്‍ അവനില്‍ നിന്ന് ഏറ്റവും മികച്ചത് ലഭിച്ചേക്കും'-ബിസിസിഐ വൃത്തം പറഞ്ഞു.
ഇടം കൈയന്‍ ഓപ്പണറായ ധവാന് തന്നെയാണ് നായകസ്ഥാനത്തേക്ക് മുഖ്യ പരിഗണന ലഭിക്കുകയെന്നാണ് വിവരം. ഇംഗ്ലണ്ട് പരമ്പരയ്ക്കിടെ പരിക്കേറ്റ് വിശ്രമത്തിലുള്ള ശ്രേയസ് അയ്യറിന് ശ്രീലങ്കന്‍ പര്യടനത്തില്‍ കളിക്കാനാവില്ലെന്നാണ് വിവരം. ശ്രേയസ് ഉണ്ടായിരുന്നെങ്കില്‍ നായകസ്ഥാനം അദ്ദേഹത്തിന് തന്നെ ലഭിച്ചേനെ. എന്നാല്‍ ശസ്ത്രക്രിയ കഴിഞ്ഞ താരത്തിന് കൂടുതല്‍ വിശ്രമം വേണ്ടി വന്നേക്കും.
ടി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യ യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കും. മലയാളി താരം സഞ്ജു സാംസണ്‍,ഇഷാന്‍ കിഷന്‍,സൂര്യകുമാര്‍ യാദവ് എന്നിവരെല്ലാം ടീമിലുണ്ടാവുമെന്നാണ് വിവരം. ടി നടരാജന്‍,ആവേഷ് ഖാന്‍,ദീപക് ചഹാര്‍,നവദീപ് സൈനി എന്നിവര്‍ക്കും അവസരം ലഭിച്ചേക്കും. സ്പിന്‍ നിരയിലേക്ക് കുല്‍ദീപ് യാദവിനെ പരിഗണിക്കുമെന്നും സൂചനയുണ്ട്. രാഹുല്‍ ചഹാര്‍,ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ക്കും അവസരം ലഭിച്ചേക്കും. ഈ പരമ്പരയില്‍ മികച്ച പ്രകടനം നടത്തുന്നവരെ ടി20 ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാന്‍ സാധ്യത കൂടുതലാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications