Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

INDvSL: സഞ്ജുവിന്റെ പ്രതിഭയില്‍ വിശ്വസിക്കുന്നു, അവന്‍ ശക്തമായി തിരിച്ചുവരും'- പിന്തുണച്ച് ആകാശ്

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യയുടെ പരമ്പര പുരോഗമിക്കവെ ഇന്ത്യന്‍ നിരയില്‍ ഏറ്റവും നിരാശപ്പെടുത്തുന്ന താരങ്ങളിലൊരാള്‍ സഞ്ജു സാംസണാണ്. വലിയ പ്രതീക്ഷയാണ് സഞ്ജുവിലുള്ളതെങ്കിലും അവസരത്തിനൊത്ത് ഉയരാന്‍ അദ്ദേഹത്തിനാവുന്നില്ല. ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടി20യില്‍ 27 റണ്‍സെടുത്ത സഞ്ജു രണ്ടാം ടി20യില്‍ 13 പന്തുകള്‍ നേരിട്ട് വെറും ഏഴ് റണ്‍സാണ് നേടിയത്.

സൂപ്പര്‍ താരങ്ങളുടെ അഭാവത്തില്‍ മികവ് കാട്ടാന്‍ സഞ്ജുവിന് മുന്നില്‍ സുവര്‍ണ്ണാവസരം ഉണ്ടായിരുന്നെങ്കിലും പ്രയോജനപ്പെടുത്താനായില്ല. ശ്രീലങ്കന്‍ പരമ്പരയില്‍ നിരാശപ്പെടുത്തിയതോടെ സഞ്ജുവിനെതിരേ വിമര്‍ശനം ശക്തമാണ്. അനാവശ്യ പരിഗണനയാണ് സഞ്ജുവിന് നല്‍കുന്നതെന്നാണ് പല ആരാധകരും വിമര്‍ശിച്ചത്.എന്നാല്‍ സഞ്ജുവില്‍ പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ലെന്നും അവന്‍ മികച്ച പ്രകടനം നടത്തുമെന്ന് ഇപ്പോഴും വിശ്വസിക്കുന്നതായും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര.

മധ്യനിര അവന് അനുയോജ്യമായ പൊസിഷനല്ല

മധ്യനിര അവന് അനുയോജ്യമായ പൊസിഷനല്ല

'സഞ്ജു സാംസണെ ബുദ്ധിപരമായി ഉപയോഗിക്കുകയാണ് ശിഖര്‍ ധവാന്‍ ചെയ്യേണ്ടത്. സഞ്ജു സാംസണ്‍ മികച്ച പ്രകടനം നടത്തുമെന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു. മധ്യനിരയില്‍ കളിക്കുന്നത് അവന് ഒട്ടും അനുയോജ്യമായ ബാറ്റിങ് പൊസിഷന്‍ അല്ലെന്ന് എനിക്കറിയാം. ഒമ്പത് മത്സരങ്ങള്‍ മാത്രമാണ് അവന്‍ കളിച്ചത്. അവന്റെ പ്രതിഭ അറിയുന്നതിനാല്‍ എല്ലാവര്‍ക്കും വലിയ പ്രതീക്ഷകളാണുള്ളത്.

സഞ്ജു തിരിച്ചുവരും

സഞ്ജു തിരിച്ചുവരും

സഞ്ജുവിന് പ്രതിഭയുണ്ട്. മറ്റ് താരങ്ങളെ അപേക്ഷിച്ച് പരിചയസമ്പന്നനാണവന്‍. അന്താരാഷ്ട്ര തലത്തില്‍ വലിയ അനുഭവസമ്പത്തില്ലെങ്കിലും ഐപിഎല്ലില്‍ കളിച്ച് വളരെ പരിചയസമ്പത്തുണ്ട്. ഒരു ടീമിന്റെ നായകന്‍ കൂടിയാണ് സഞ്ജു. അവനില്‍ ഉയര്‍ന്ന പ്രതീക്ഷയാണ് ഇപ്പോഴുമുള്ളത്. ഫൈനല്‍ ടി20യില്‍ സഞ്ജുവാണ് നട്ടെല്ലെന്ന് ധവാന്‍ വ്യക്തമാക്കി കഴിഞ്ഞു. റുതുരാജ്,ദേവ്ദത്ത്,നിധീഷ് റാണ എന്നിവരുടെ പ്രകടനം ബോണസാണ്. ധവാനും സഞ്ജുവും തിളങ്ങിയാല്‍ എന്താണ് സംഭവിക്കുകയെന്ന് കാണാം. ഈ ശ്രീലങ്കന്‍ ടീമിന് ഫിനിഷ് ചെയ്യാനാകില്ല. രണ്ടാം മത്സരത്തില്‍ത്തന്നെ നന്നായി പ്രയാസപ്പെട്ടു-ആകാശ് പറഞ്ഞു.

ഐപിഎല്ലിലെ മികവ് ആവര്‍ത്തിക്കാനാവുന്നില്ല

ഐപിഎല്ലിലെ മികവ് ആവര്‍ത്തിക്കാനാവുന്നില്ല

ഐപിഎല്ലില്‍ എതിരാളികളുടെ പേടി സ്വപ്‌നമാണ് സഞ്ജു സാംസണ്‍. നിലയുറപ്പിച്ചാല്‍ ബൗളര്‍മാരുടെ അന്തകനാവാന്‍ അദ്ദേഹത്തിന് സാധിക്കും. ഇതിന്റെ തെളിവാണ് മൂന്ന് ഐപിഎല്‍ സെഞ്ച്വറി. 136ന് മുകളിലാണ് ഐപിഎല്ലിലെ അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കെത്തുമ്പോള്‍ സഞ്ജുവെന്ന പുലി എലിയായി മാറുന്നു. നിലവിലെ സാഹചര്യത്തില്‍ ഇനി ദേശീയ ടീമിലിടം പിടിക്കുക സഞ്ജുവിനെ സംബന്ധിച്ച് വളരെ പ്രയാസമുള്ള കാര്യമാണ്.

Story first published: Thursday, July 29, 2021, 15:44 [IST]
Other articles published on Jul 29, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+