IND vs SL: 'ഇന്ത്യന്‍ ടീമിനെ ധവാന്‍ നയിക്കണം', സാധ്യതാ ടീമിനെ തിരഞ്ഞെടുത്ത് ആകാശ് ചോപ്ര
മുംബൈ: ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയും കളിക്കാന്‍ ഇംഗ്ലണ്ടിലേക്ക് പോകുമ്പോള്‍ ഇന്ത്യയുടെ യുവനിര ശ്രീലങ്കന്‍ പര്യടനവും നടത്തും. അഞ്ച് മത്സരങ്ങളടങ്ങുന്ന ടി20യും മൂന്ന് മത്സരങ്ങളടങ്ങുന്ന ഏകദിനവുമാവും പരമ്പരയില്‍ ഉണ്ടാവുക. ടി20 ലോകകപ്പ് വരാനിരിക്കെ യുവതാരങ്ങള്‍ക്ക് മികവ് തെളിയിക്കാനുള്ള അവസരമാണ് ശ്രീലങ്കന്‍ പരമ്പരയിലൂടെ ലഭിക്കുന്നത്. ജൂലൈയിലാവും പരമ്പര നടക്കുകയെങ്കിലും മത്സര ക്രമമോ ടീമിനിയോ പ്രഖ്യാപിച്ചിട്ടില്ല.
ഇപ്പോഴിതാ ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയുള്ള സാധ്യതാ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര. ശിഖര്‍ ധവാനെ ക്യാപ്റ്റനായി തിരഞ്ഞെടുത്ത ആകാശ് പ്രധാനപ്പെട്ട യുവതാരങ്ങളെയെല്ലാം പരിഗണിച്ചാണ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്. 'ധവാനാണ് ടീമിന്റെ നായകന്‍. കാരണം കഴിഞ്ഞ രണ്ട് വര്‍ഷവും ഉത്തരവാദിത്തോടെ ബാറ്റ് ചെയ്യാന്‍ ധവാന് സാധിക്കുന്നുണ്ട്. ഓപ്പണറായി ധവാനൊപ്പം പൃഥ്വി ഷായെയാണ് തിരഞ്ഞെടുക്കുന്നത്. നിലവില്‍ മികച്ച ഫോമിലാണ് അവന്‍ ഉള്ളത്. റണ്‍വേട്ടക്കാരില്‍ മുന്നില്‍ അവനുണ്ടാവുമെന്നാണ് കരുതുന്നത്'- ആകാശ് പറഞ്ഞു.

മൂന്നാം നമ്പറില്‍ മുംബൈ ഇന്ത്യന്‍സിന്റെ സൂര്യകുമാര്‍ യാദവിനെയാണ് ആകാശ് തിരഞ്ഞെടുത്തത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലൂടെ അരങ്ങേറ്റം കുറിച്ച സൂര്യകുമാര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍ ഇത്തവണത്തെ ഐപിഎല്ലില്‍ ശ്രേയസിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. നാലാമനായി ശ്രേയസ് അയ്യരെയാണ് ആകാശ് തിരഞ്ഞെടുത്തത്. എന്നാല്‍ പരിക്കേറ്റ് വിശ്രമത്തിലുള്ള ശ്രേയസ് ശ്രീലങ്കന്‍ പരമ്പര കളിച്ചേക്കില്ലെന്നാണ് വിവരം.
അഞ്ചാം നമ്പറില്‍ ഇഷാന്‍ കിഷനെയാണ് ആകാശ് പരിഗണിച്ചത്. ഇത്തവണത്തെ ഐപിഎല്ലില്‍ മോശം പ്രകടനം നടത്തിയ ഇഷാനെ മുംബൈ പ്ലേയിങ് 11ല്‍ നിന്ന് തഴഞ്ഞിരുന്നു. ആറും ഏഴും സ്ഥാനങ്ങളില്‍ ഹര്‍ദിക് പാണ്ഡ്യയും ക്രുണാല്‍ പാണ്ഡ്യയും കളിക്കണമെന്നാണ് ആകാശ് പറഞ്ഞത്. ഹര്‍ദിക്കിനെ ടീമിന്റെ വൈസ് ക്യാപ്റ്റനായും ആകാശ് തിരഞ്ഞെടുത്തു.
സ്പിന്നറായി യുസ് വേന്ദ്ര ചഹാലിനെയും പേസര്‍മാരായി ദീപക് ചഹാര്‍, ഭുവനേശ്വര്‍ കുമാര്‍, നവദീപ് സൈനി എന്നിവരെയാണ് ആകാശ് തിരഞ്ഞെടുത്തത്. കൂടാതെ ബാക്ക്അപ് താരങ്ങളെയും ആകാശ് തിരഞ്ഞെടുത്തു. ടി നടരാജന്‍, രാഹുല്‍ ചഹാര്‍, വരുണ്‍ ചക്രവര്‍ത്തി, പ്രസിദ്ധ് കൃഷ്ണ എന്നിവരെയാണ് ബാക്്അപ് താരങ്ങളായി ആകാശ് തിരഞ്ഞെടുത്തത്.
ആകാശ് ചോപ്ര 11: ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, യുസ് വേന്ദ്ര ചഹാല്‍, ദീപക് ചഹാര്‍, ഭുവനേശ്വര്‍ കുമാര്‍, നവദീപ് സൈനി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications