ശ്രീലങ്കന്‍ ദേശീയഗാനം ഏറ്റുപാടി ഹാര്‍ദിക് പാണ്ഡ്യ; ദ്രാവിഡിന്റെ കൈയ്യില്‍ പാണ്ഡ്യയും നല്ലകുട്ടി!
ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര നേടിയതിന് പിന്നാലെ ട്വന്റി-20 പരമ്പരയും ലക്ഷ്യമിട്ട് ഇറങ്ങിയിരിക്കുകയാണ് ഇന്ത്യന്‍ ടീം. അതേസമയം ഏകദിന പരമ്പരയില്‍ തിളങ്ങാന്‍ സാധിക്കാതെ പോയ താരമായിരുന്നു ഹാര്‍ദിക് പാണ്ഡ്യ. അതുകൊണ്ട് തന്നെ ട്വന്റി-20 പരമ്പര പാണ്ഡ്യയ്ക്ക് ഏറെ നിര്‍ണായകമാണ്. ട്വന്റി-20 ലോകകപ്പ് വരാനിരിക്കെ ഫോമിലെത്തുക വളരെ നിര്‍ണായകമാണ്. ആരാധകരും പാണ്ഡ്യയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്.
അതേസമയം ഇന്ത്യന്‍ ഇന്നിംഗ്‌സ് തുടങ്ങുന്നതിന് മുമ്പ് തന്നെ സോഷ്യല്‍ മീഡിയയുടെ കൈയ്യടി നേടാന്‍ ഹാര്‍ദിക്കിന് സാധിച്ചിട്ടുണ്ട്. കളിയിലെ പ്രകടനത്തിന് പകരം ഫെയര്‍പ്ലേയുടെ പേരിലാണ് പാണ്ഡ്യയ്ക്ക് കൈയ്യടി ലഭിക്കുന്നത്. മത്സരത്തിന് മുന്നോടിയായി ദേശീയഗാനം ആലപിക്കുന്ന ചടങ്ങിനിടെയായിരുന്നു സംഭവം. രാജ്യാന്തര മത്സരങ്ങള്‍ തുടങ്ങുന്നതിന് മുമ്പ് ഇരു രാജ്യങ്ങളുടേയും ദേശീയ ഗാനം ആലപിക്കുന്ന ചടങ്ങുണ്ട്.

തങ്ങളുടെ ദേശീയ ഗാനം ചൊല്ലുമ്പോള്‍ ഏറ്റു പാടുന്ന താരങ്ങള്‍ കളിക്കളത്തില്‍ സ്ഥിരം സംഭവമാണ്. എന്നാല്‍ ഇന്ത്യയുടെ ദേശീയ ഗാനത്തിന് പിന്നാലെ ശ്രീലങ്കയുടെ ദേശീയ ഗാനം ആലപിക്കപ്പെട്ടപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ ഏറ്റുപാടുകയായിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു. കളിക്കളത്തില്‍് മാത്രമാണ് ശത്രുക്കളെന്നും അല്ലാത്തപ്പോള്‍ എല്ലാവരും പരസ്പരം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരാണെന്ന് വ്യക്തമാക്കുന്നതാണ് പാണ്ഡ്യയുടെ ദൃശ്യങ്ങളെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

മത്സരം തുടങ്ങുന്നതിന് മുമ്പ് ശ്രീലങ്കന്‍ താരത്തിന് ബാറ്റ് സമ്മാനിച്ചും പാണ്ഡ്യ കയ്യടി നേടിയിരുന്നു. ശ്രീലങ്കയുടെ അരങ്ങേറ്റ താരം ചമിക കരുണരത്‌നെയ്ക്കായിരുന്നു പാണ്ഡ്യ ബാറ്റ് സമ്മാനിച്ചത്. ഇതിന്റേയേും ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ഏകദിന പരമ്പരയില്‍ പ്രകടനം കൊണ്ട് കയ്യടി നേടാന്‍ സാധിക്കാതെ പോയ പാണ്ഡ്യ മറ്റൊരു തരത്തില്‍ ആരാധകരുടെ അഭിനന്ദനങ്ങള്‍ കരസ്ഥമാക്കുകയാണ്.

അതേസമയം ആദ്യ ട്വന്റി-20യില്‍ ശ്രീലങ്കയ്ക്ക് എതിരെ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് നേടിയത്. ഓപ്പണര്‍ പൃഥ്വി ഷായെ ഇന്ത്യയ്ക്ക് ആദ്യ പന്തില്‍ തന്നെ നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ നായകന്‍ ശിഖര്‍ ധവാനും സഞ്ജു സാംസണും ചേര്‍ന്ന് ഇന്ത്യയെ കരകയറ്റുകയായിരുന്നു. ധവാന്‍ 46 റണ്‍സും സഞ്ജു 27 റണ്‍സുമാണ് നേടിയത്. അതേസമയം മധ്യ ഓവറുകളില്‍ ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്ത സൂര്യകുമാര്‍ യാദവ് തകര്‍ത്തടിക്കുകയായിരുന്നു.

തുടര്‍ച്ചയായ മത്സരങ്ങളില്‍ മിന്നും പ്രകടനം കാഴ്ചവെച്ച് പര്യടനത്തിലെ താരമായി മാറുകയാണ് സൂര്യകുമാര്‍. 34 പന്തുകളില്‍ നിന്നും 50 റണ്‍സെടുത്താണ് യാദവ് പുറത്തായത്. അതില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടും. ഈ പ്രകടനം ട്വന്റി-20 ലോകകപ്പിനുള്ള ടീമില്‍ ഒരിടം നേടിക്കൊടുക്കാന്‍ സൂര്യകുമാര്‍ യാദവിനെ സഹായിക്കുന്നതാണ്. എന്നാല്‍ ഇന്നത്തെ മത്സരത്തിലും ബാറ്റു കൊണ്ട് തിളങ്ങാന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് സാധിച്ചില്ല. 10 റണ്‍സ് മാത്രമാണ് പാണ്ഡ്യയ്ക്ക് നേടാനായത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications