വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: അര്‍ഷ്ദീപിന് എന്തു പറ്റി? രോഹിത് പറഞ്ഞത് ഇങ്ങനെ, ഇന്ത്യക്കു നെഞ്ചിടിപ്പ്!

ടോസിനു ശേഷം ഇന്ത്യ ബൗള്‍ ചെയ്യുകയായിരുന്നു

സൗത്താഫ്രിക്കയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20യില്‍ ഇന്ത്യന്‍ ടീമില്‍ ചില മാറ്റങ്ങള്‍ നേരത്തേ തന്നെ ഉറപ്പായിരുന്നു. പരമ്പര പോക്കറ്റിലാക്കിയതിനാല്‍ ചില താരങ്ങള്‍ക്കു ഇന്ത്യ വിശ്രമം നല്‍കുമെന്നു ഉറപ്പായിരുന്നു. വിരാട് കോലിയും കെഎല്‍ രാഹുലും ഈ മല്‍സരത്തിലുണ്ടാവില്ലെന്നു ടോസിനു മുമ്പ് തന്നെ വ്യക്തമായിരുന്നു.

Also Read: T20 World Cup 2022: ഇവരാണ് ഇന്ത്യയുടെ 'ഫൈവ് സ്റ്റാറുകള്‍', കസറിയാല്‍ കപ്പുമായി മടങ്ങാം!Also Read: T20 World Cup 2022: ഇവരാണ് ഇന്ത്യയുടെ 'ഫൈവ് സ്റ്റാറുകള്‍', കസറിയാല്‍ കപ്പുമായി മടങ്ങാം!

അര്‍ഷ്ദീപ് എവിടെ?

അര്‍ഷ്ദീപ് എവിടെ?

പക്ഷെ ഇന്ത്യന്‍ ആരാധകര്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു മാറ്റം ഈ മല്‍സരത്തില്‍ സംഭവിച്ചു. യുവ ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങിന്റെ അഭാവമായിരുന്നു ഇത്. ടോസിനു ശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മ അര്‍ഷ്ദീപ് ടീമില്‍ ഇല്ലെന്നു അറിയിച്ചപ്പോള്‍ പലരും ഞെട്ടിയിരുന്നു. എന്തുകൊണ്ടാണ് അര്‍ഷ്ദീപിനെ ഇന്ത്യ ഈ കളിയില്‍ പുറത്തിരുത്തിയതെന്നു അറിയാം.

മൂന്നു മാറ്റങ്ങള്‍

മൂന്നു മാറ്റങ്ങള്‍

ടീമില്‍ മൂന്നു മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. വിരാട് കോലിയും കെഎല്‍ രാഹുലും കളിക്കുന്നില്ല. അര്‍ഷ്ദീപ് സിങിനും ഈ മല്‍സരം നഷ്ടമായിരിക്കുകയാണ്. അവനു പുറംഭാഗത്തു ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. മുന്‍കരുതലിന്റെ ഭാഗമായിട്ടാണ് ഈ മല്‍സരത്തില്‍ പുറത്തിയിരുത്തിയത്. ഗുരുതരമായി ഒന്നും തന്നെയില്ല എന്നായിരുന്നു ക്യാപ്റ്റന്‍ രോഹിത് ശര്‍മ ടോസിനു ശേഷം വ്യക്തമാക്കിയത്.

Also Read: IND vs SA: ഇവരെ എന്തുകൊണ്ട് ഇന്ത്യന്‍ ടീമിലെടുത്തില്ല? പൃഥ്വിയടക്കം അഞ്ച് പേര്‍

പുറം വേദന

പുറം വേദന

പുറംഭാഗത്താണ് അര്‍ഷ്ദീപ് സിങിനു വേദയനുള്ളതെന്നു രോഹിത് ശര്‍മ പറഞ്ഞത് ഇന്ത്യന്‍ ആരാധകരെ ആശങ്കയിലാക്കിയിട്ടുണ്ട്. കാരണം, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ പുറംഭാഗത്തേറ്റ പരിക്കു കാരണമാണ് ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ നിന്നും പിന്‍മാറിയിരിക്കുന്നത്. പകരക്കാരനെ ഇന്ത്യ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. അതിനിടെയാണ് അര്‍ഷ്ദീപിനും പുറംവേദന കാരണം ഒരു കളിയില്‍ പുറത്തിരിക്കേണ്ടി വന്നിരിക്കുന്നത്.

Also Read: ടി20യില്‍ അവസാന ഓവറുകളില്‍ കൂടുതല്‍ റണ്‍സ്, ധോണിക്ക് രണ്ടാം സ്ഥാനം, ടോപ് സിക്‌സ്

പ്ലെയിങ് ഇലവന്‍

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ദിനേശ് കാര്‍ത്തിക്, അക്ഷര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ദീപക് ചാഹര്‍, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്.

സൗത്താഫ്രിക്ക- ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), ടെംബ ബവുമ (ക്യാപ്റ്റന്‍), റിലീ റൂസ്സോ, എയ്ഡന്‍ മര്‍ക്രാം, ഡേവിഡ് മില്ലര്‍, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, വെയ്ന്‍ പാര്‍നല്‍, കേശവ് മഹാരാജ്, കാഗിസോ റബാഡ, ഡ്വയ്ന്‍ പ്രെട്ടോറിസ്, ലുംഗി എന്‍ഗിഡി.

Story first published: Tuesday, October 4, 2022, 21:00 [IST]
Other articles published on Oct 4, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X