വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റം? യുവ പേസര്‍ പുറത്തേക്ക്- സാധ്യതാ ഇലവന്‍

ഇന്ത്യക്കു വിജയം അനിവാര്യമാണ്

സൗത്താഫ്രിക്കയ്‌ക്കെതിരേ വീണ്ടുമൊരു ജീവന്‍മരണ പോരാട്ടത്തിനു കച്ചമുറുക്കുകയാണ് ഇന്ത്യന്‍ ടീം. പരമ്പര കൈവിടാതിരിക്കാന്‍ വിജയിച്ചേ തീരൂവെന്ന അഗ്നിപരീക്ഷയുമായിട്ടാണ് ഇന്ത്യന്‍ ടീം നാാലം ടി20ക്ക് ഇറങ്ങുന്നത്. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ സൗത്താഫ്രിക്ക 2-1നു ലീഡ് ചെയ്യുകയാണ്. നാലാം ടി20യില്‍ ജയിച്ച് പരമ്പരയില്‍ ഒപ്പമെത്താനായിരിക്കും ഇന്ത്യയുടെ ശ്രമം.

'അടിച്ചു മോനേ', വീട്ടിലിരുന്ന് കളി കാണാനിരിക്കെ ഇവര്‍ ഇന്ത്യന്‍ ലോകകപ്പ് ടീമില്‍!'അടിച്ചു മോനേ', വീട്ടിലിരുന്ന് കളി കാണാനിരിക്കെ ഇവര്‍ ഇന്ത്യന്‍ ലോകകപ്പ് ടീമില്‍!

1

ആദ്യത്തെ രണ്ടു മല്‍സരങ്ങിലും തോറ്റ ശേഷം മൂന്നാം ടി20യില്‍ ജയിച്ച് ഇന്ത്യ പരമ്പരയിലേക്കു തിരിച്ചുവന്നിരുന്നു. സമാനമായൊരു പ്രകടനം തന്നെയാണ് രാജ്‌കോട്ടിലെ നാലാം ടി20യിലും ഇന്ത്യ ലക്ഷ്യമിടുന്നത്. ഇതുവരെ കളിച്ച മൂന്നു മല്‍സരങ്ങളിലും ഇന്ത്യ പ്ലെയിങ് ഇലവനില്‍ മാറ്റം വരുത്തിയിരുന്നില്ല. എന്നാല്‍ നാലാം ടി20യില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റമുണ്ടായേക്കും.

2

ആദ്യത്തെ രണ്ടു കളികളിലും ഫ്‌ളോപ്പായ ഇന്ത്യന്‍ ബൗളിങ് നിര മൂന്നാം ടി20യില്‍ ക്ലിക്കായിരുന്നു. ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായതും ഇതു തന്നെയായിരുന്നു. പ്രത്യേകിച്ചും സ്പിന്‍ ജോടികളായ യുസ്വേന്ദ്ര ചാഹലും അക്ഷര്‍ പട്ടേലും തൊട്ടുമുമ്പത്തെ മല്‍സരങ്ങളിലെ ക്ഷീണം കഴിഞ്ഞ കളിയില്‍ തീര്‍ക്കുകയായിരുന്നു.
വെറും ആറ് ഇക്കോണമി റേറ്റില്‍ നാലു വിക്കറ്റുകളാണ് ചാഹലും അക്ഷറും ചേര്‍ന്ന് പങ്കിട്ടത്. ഇതില്‍ നാലും നേടിയത് ചാഹലായിരുന്നു. ഇതോടെ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തിയിരുന്നു.

ലുക്കില്‍ മാത്രമല്ല, സച്ചിനും സെവാഗും തമ്മില്‍ നിങ്ങളറിയാത്ത അഞ്ച് സാമ്യങ്ങള്‍!

3

മൂന്നാം ടി20യില്‍ ക്യാപ്റ്റന്‍ റിഷഭ് പന്തും കോച്ച് രാഹുല്‍ ദ്രാവിഡും ഉറപ്പായും മാറ്റങ്ങള്‍ വരുത്തുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. പ്രത്യേകിച്ചും ബൗളിങ് ലൈനപ്പിലായിരുന്നു മാറ്റങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്. പക്ഷെ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ബൗളിങ് ലൈനപ്പില്‍ വിശ്വാസമര്‍പ്പിക്കുകയും ഒരവസരം കൂടി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഇത് ഫലം കാണുകയും ചെയ്തു.
മാത്രമല്ല ഓപ്പണിങില്‍ മുന്‍ മല്‍സരങ്ങളില്‍ പതറിയ റുതുരാജ് ഗെയ്ക്വാദ് കന്നി അന്താരാഷ്ട്ര ഫിഫ്റ്റിയുമായി ടീമിന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുകയും ചെയ്തിരുന്നു.

4

രണ്ടു ഫിഫ്റ്റികളുമായി മിന്നുന്ന ഫോമില്‍ നില്‍ക്കുന്ന ഓപ്പണര്‍ ഇഷാന്‍ കിഷനാണ് ബാറ്റിങില്‍ ഇന്ത്യയുടെ മിന്നും താരം. പരമ്പരയിലെ ടോപ്‌സ്‌കോകററും അദ്ദേഹം തന്നെയാണ്. ബാറ്റിങ് ലൈനപ്പില്‍ ക്യാപ്റ്റന്‍ റിഷഭ് പന്തിന്റെ മോശം ഫോം മാത്രമാണ് ഇന്ത്യയെ അലട്ടിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മൂന്നു മല്‍സരങ്ങളിലും താരത്തിനു തിളങ്ങാനായിട്ടില്ല.
കൂടാതെ ശ്രേയസ് അയ്യരും നന്നായി തന്നെ ഇന്നിങ്‌സ് തുടങ്ങുന്നുണ്ടെങ്കിലും അവ വലിയ സ്‌കോറുകളാക്കി മാറ്റാന്‍ സാധിക്കുന്നില്ലെന്നത് തലവേദനയാണ്. ബാക്കിയുള്ള രണ്ടു മല്‍സരങ്ങളിലും വലിയ സ്‌കോറുകള്‍ താരത്തില്‍ നിന്നും ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്.

IND vs IRE: സഞ്ജു ടീമിലെത്തി, പക്ഷെ കളിക്കുമോ? ഇതാ ഇന്ത്യന്‍ സാധ്യതാ ഇലവന്‍

5

ആദ്യ ടി20യില്‍ ബൗളിങില്‍ ഫ്‌ളോപ്പായ ഭുവനേശ്വര്‍ കുമാര്‍ കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും തകര്‍പ്പന്‍ ബൗളിങാണ് കാഴ്ചവച്ചത്. ഇന്ത്യന്‍ ബൗളര്‍മാരില്‍ നിലവിന്‍ ഏറ്റവും മികച്ച ഫോമില്‍ പന്തെറിയുന്നതും അദ്ദേഹം തന്നെയാണ്. മൂന്നാം ടി20യില്‍ നാലു വിക്കറ്റുകളുമായി ഹര്‍ഷല്‍ പട്ടേലും ഫോം വീണ്ടെടുത്തു കഴിഞ്ഞു.
ബൗളിങ് ലൈനപ്പില്‍ ഇനി ഫാസ്റ്റ് ബൗളര്‍ ആവേശ് ഖാന്റെ കാര്യത്തില്‍ മാത്രമേ ഇന്ത്യക്കു തലവേദനയുള്ളൂ. പരമ്പരയിലെ മൂന്നു മല്‍സരങ്ങളിലും ആവേശ് ഫ്‌ളോപ്പാണ്.

6

മോശമല്ലാതെ ബൗള്‍ ചെയ്തിട്ടും വിക്കറ്റുകള്‍ ലഭിക്കുന്നില്ലെന്നതാണ് പ്രശ്‌നം. അതുകൊണ്ടു തന്നെ നാലാം ടി20യില്‍ ടീമില്‍ സ്ഥാനം തെറിക്കാനിടയുള്ള താരവും ആവേശാണ്. അദ്ദേഹത്തിനു പകരം പുതുമുഖ ഫാസ്റ്റ് ബൗളര്‍മാരായ ഉമ്രാന്‍ മാലിക്ക്, അര്‍ഷ്ദീപ് സിങ് എന്നിവരിലൊരാള്‍ പ്ലെയിങ് ഇലവനിലേക്കു വരാനുള്ള സാധ്യത കൂടുതലാണ്.

ഇന്ത്യന്‍ സാധ്യതാ ഇലവന്‍

ഇന്ത്യന്‍ സാധ്യതാ ഇലവന്‍

ഓപ്പണര്‍മാര്‍- റുതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍.
മധ്യനിര- ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (ക്യാപ്റ്റന്‍/ വിക്കറ്റ് കീപ്പര്‍)
പവര്‍ ഹിറ്റേഴ്‌സ്- ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്
സ്പിന്നര്‍മാര്‍- യുസ്വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍
പേസര്‍മാര്‍- ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്
ടീമിലെ മാറ്റം- ആവേശ് ഖാന് പകരം അര്‍ഷ്ദീപ് സിങ്.

Story first published: Friday, June 17, 2022, 10:03 [IST]
Other articles published on Jun 17, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X