വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: 'ചവിട്ടി പുറത്താക്കി'- കടുത്ത തീരുമാനത്തിനൊരുങ്ങി കോലി, സൗത്താഫ്രിക്കയില്‍ കളിച്ചേക്കില്ല!

കോലിക്കു നായകസ്ഥാനമൊഴിയാന്‍ താല്‍പ്പര്യമില്ലായിരുന്നു

വിരാട് കോലിയെ ഇന്ത്യന്‍ ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു നീക്കിയത് വലിയ കുഴപ്പങ്ങളിലേക്കു നയിക്കുമോയെന്ന ആശങ്കയിലാണ് ക്രിക്കറ്റ് പ്രേമികള്‍. കാരണം കോലിയെ മാറ്റി പകരം ഏകദിന ടീമിന്റെ നായകസ്ഥാനമേല്‍പ്പിച്ചതിനെതിരേ സമ്മിശ്ര പ്രതികരണങ്ങളാണ് വരുന്നത്. ഒരു വിഭാദം ഇതിനെ അനുകൂലിക്കുമ്പോള്‍ കോലി ഫാന്‍സ് കടുത്ത അസംതൃപ്തിയിലും രോഷത്തിലുമാണ്. സോഷ്യല്‍ മീഡിയകളില്‍ ബിസിസിഐയ്ക്കും സെലക്ഷന്‍ കമ്മിറ്റിക്കുമെതിരേ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

തന്നെ നായകസ്ഥാനത്തു നിന്നു നീക്കിയതില്‍ കോലിയും അസംതൃപ്തനാണെന്നാണ് വിവരം. ടൈംസ് ഓഫ് ഓഫ്യയുടെ റിപ്പോര്‍ട്ട് പ്രകാരം ഏകദിനനത്തില്‍ നായകസ്ഥാനമൊഴിയാന്‍ കോലിക്കു 48 മണിക്കൂര്‍ ബിസിസിഐ നല്‍കിയതായും പക്ഷെ അദ്ദേഹം വഴങ്ങാതിരുന്നതോടെ പുറത്താക്കുകയായിരുന്നുവെന്നുമാണ്. ഇതു തന്നെയാണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെങ്കില്‍ കോലിയെ സംബന്ധിച്ച് വലിയ അപമാനം തന്നെയായിരിക്കും ഇത്. അതിനിടെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും തന്നെ നീക്കിയതില്‍ പ്രതിഷേധിച്ച് ചില കടുത്ത തീരുമാനങ്ങള്‍ അദ്ദേഹം എടുത്തേക്കുമെന്നും സൂചനകളുണ്ട്.

 അടുത്ത പരമ്പരയില്‍ നിന്നും വിട്ടുനിന്നേക്കും

അടുത്ത പരമ്പരയില്‍ നിന്നും വിട്ടുനിന്നേക്കും

പുതിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യയുടെ ആദ്യത്തെ ഏകദിന പരമ്പര അടുത്ത വര്‍ഷം ജനുവരിയിലാണ്. സൗത്താഫ്രിക്കയ്‌ക്കെതിരേ അവരുടെ നാട്ടിലാണ് മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഇന്ത്യ കളിക്കുന്നത്. മൂന്നു വീതം ടെസ്റ്റുകളും ഏകദിനങ്ങളുമാണ് ഇന്ത്യയുടെ സൗത്താഫ്രിക്കന്‍ പര്യടനത്തിലുള്ളത്. ടെസ്റ്റ് പരമ്പരയില്‍ കോലിക്കു കീഴിലാണ് ഇന്ത്യയിറങ്ങുന്നത്. 18 അംഗ ടീമിനെയും പ്രഖ്യാപിച്ചു കഴിഞ്ഞു.
എന്നാല്‍ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പിന്നീടായിരിക്കും പ്രഖ്യാപിക്കുന്നത്. ഏകദിന പരമ്പരയില്‍ നിന്നും കോലി പിന്‍മാറിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ദി ടെലഗ്രാഫാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോലി പരമ്പരയില്‍ നിന്നു മാറി നില്‍ക്കുകയാണെങ്കില്‍ അതു അദ്ദേഹവും ബിസിസിഐയും തമ്മിലുള്ള പോര് കൂടുതല്‍ രൂക്ഷമാക്കാനാണ് സാധ്യത. അങ്ങനെ സംഭവിച്ചാല്‍ ഒരുപക്ഷെ കോലിയെ ടീമില്‍ നിന്നു പുറത്താക്കാന്‍ പോലും ബിസിസിഐ തീരുമാനിച്ചേക്കും.

 കോലിയുടെ വീഴ്ച

കോലിയുടെ വീഴ്ച

ഒരു സമയത്ത് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളെന്നു വാഴ്ത്തപ്പെട്ട താരമായിരുന്നു വിരാട് കോലി. നാട്ടിലും വിദേശത്തുമെല്ലാം ടീമിനെ നിരവധി പരമ്പര വിജയങ്ങളിലേക്കു നയിക്കാന്‍ അദ്ദേഹത്തിനായിരുന്നു. നിലവിലെ ബിസിസിഐ വൈസ് പ്രസിഡന്റ് കൂടിയായ മുന്‍ നായകന്‍ സൗരവ് ഗാംഗുലി ശൈലിയോടെയാണ് കോലിയുടെ ക്യാപ്റ്റന്‍സിയെ പലരും താരതമ്യം ചെയ്ചത്. ഗാംഗുലിയെപ്പോലെ വളരെ അഗ്രസീവായി ടീമിനെ നയിച്ചതായിരുന്നു ഇതിനു കാരണം.
എന്നാല്‍ ഇപ്പോള്‍ ബിസിസിഐയുടെ കണ്ണിലെ കരടായി മാറിയിരിക്കുകയാണ് കോലി. ഏകദിന ടീമിന്റെ നായകസ്ഥാനത്തു നിന്നും അദ്ദേഹത്തെ പുറത്താക്കുന്നതടക്കമുള്ള കടുത്ത നടപടികള്‍ ഇതു അടിവരയിടുകയും ചെയ്യുന്നു. ഇന്ത്യന്‍ ക്രിക്കറ്റിനു വളരെയേറെ സംഭാവനകള്‍ ചെയ്ത കോലിക്കെതിരേ ഇത്തരമൊരു നടപടി സ്വീകരിച്ചത് കടന്നുപോയെന്ന അഭിപ്രായങ്ങളും ഉയരുന്നുണ്ട്.

 ഐസിസി ട്രോഫികളുടെ അഭാവം

ഐസിസി ട്രോഫികളുടെ അഭാവം

വിരാട് കോലിയുടെ ക്യാപ്റ്റന്‍സിക്കു കീഴില്‍ പല നേട്ടങ്ങളും ഇന്ത്യ കൈവരിച്ചിട്ടുണ്ടെങ്കിലും ഒരു ഐസിസി ട്രോഫി പോലും സ്വന്തമാക്കാന്‍ കഴിഞ്ഞില്ലെന്നത് ഏറ്റവും വലിയ പോരായ്മയായി നേരത്തേ തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഏറ്റവും അവസാനമായി യുഎഇയില്‍ നടന്ന ടി20 ലോകകപ്പില്‍ ഈ കുറവ് നികത്താനുള്ള സുവര്‍ണാവസരമായിരുന്നു അദ്ദേഹത്തിനു ലഭിച്ചത്. വളരെ ശക്തമായ ടീമിനെ തന്നെ ലഭിച്ചിട്ടും ടീമിനെ കിരീടത്തിലേക്കു നയിക്കാന്‍ കോലിക്കായില്ല. മാത്രമല്ല സെമി ഫൈനല്‍ പോലും കാണാതെ നാണംകെട്ടായിരുന്നു ഇന്ത്യയുടെ മടക്കം. ചരിത്രത്തിലാദ്യമായി ചിരവൈരികളായ പാകിസ്താനോടു ഇന്ത്യ ലോകകപ്പില്‍ തോല്‍ക്കുകയും ചെയ്തു.
ടി20 ലോകകപ്പിനു ശേഷം കോലി നായകസ്ഥാനം ഒഴിഞ്ഞിരുന്നില്ലെങ്കിലും ഒരുപക്ഷെ ടൂര്‍ണമെന്റെ ദയനീയ പ്രകടനത്തിന്റെ പേരില്‍ അദ്ദേഹത്തെ നീക്കുമെന്നു നേരത്തേ തന്നെ സൂചനകളുണ്ടായിരുന്നു. കോലി സ്വയം നായകസ്ഥാനം രാജിവച്ചതോടെ ബിസിസിഐയ്ക്കു കാര്യങ്ങള്‍ എളുപ്പമാവുകയും ചെയ്തു. എങ്കിലും ടീമിനു ഐസിസി കിരീടം നേടിക്കൊടുക്കാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷ കോലി കൈവിട്ടിരുന്നില്ല. 2023ല്‍ നാട്ടില്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ ഇന്ത്യയെ ജേതാക്കളാക്കി ക്യാപ്റ്റന്‍സി ഒഴിയാമെന്നായിരുന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹം. ഈ കാരണത്താല്‍ തന്നെയാണ് ടി20 ടീമിന്റെ നായകസ്ഥാനമൊഴിയുമ്പോള്‍ ഏകദിനം, ടെസ്റ്റ് എന്നിവയില്‍ തുടര്‍ന്നും നയിക്കുമെന്ന് കോലി വ്യക്തമാക്കിയത്. പക്ഷെ ബിസിസിഐയ്ക്കു അദ്ദേഹത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരുന്നു. ഈ കാരണത്താലാണ് 2023ലെ ലോകകപ്പില്‍ ടീമിനെ ജേതാക്കളാക്കാനുള്ള ചുമതല രോഹിത്തിനെ ഏല്‍പ്പിച്ചിരിക്കുന്നത്.

Story first published: Thursday, December 9, 2021, 11:59 [IST]
Other articles published on Dec 9, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X