വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ഇന്ത്യ പാടുപെടും, കിടിലന്‍ ടീമുമായി സൗത്താഫ്രിക്ക- ടി20 ടീം പ്രഖ്യാപിച്ചു

അഞ്ചു മല്‍സരങ്ങളുള്‍പ്പെട്ടതാണ് പരമ്പര

ഇന്ത്യക്കെതിര അടുത്ത മാസം നടക്കാനിരിക്കുന്ന ടി20 പരമ്പരയില്‍ ശക്തമായ ടീമിനെ അണിനിരത്തി സൗത്താഫ്രിക്കന്‍ വെല്ലുവിളി. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയ്ക്കുള്ള 16 അംഗ സൗത്താഫ്രിക്കന്‍ ടീമിനെ ക്രിക്കറ്റ് സൗത്താഫ്രിക്ക പ്രഖ്യാപിച്ചു. മുന്‍നിര താരങ്ങളെല്ലാം ഉള്‍പ്പെടുന്ന കിടിലന്‍ ടീമാണ് ഇന്ത്യയോടു മുട്ടാന്‍ വരുന്നത്. ടെംബ ബവുമ തന്നെയാണ് പരമ്പരയില്‍ സൗത്താഫ്രിക്കയെ നയിക്കുന്നത്. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പിനു ശേഷം ബവുമയ്ക്കു കീഴില്‍ സൗത്താഫ്രിക്കയുടെ ആദ്യത്തെ ടി20 പരമ്പര കൂടിയാണിത്.

1

ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി കളിച്ചുകൊണ്ടിരിക്കുന്ന മുന്‍നിര താരങ്ങളെല്ലാം തന്നെ സൗത്താഫ്രിക്കന്‍ സംഘത്തിലുണ്ട്. അതോടൊപ്പം ഒരു പുതുമുഖത്തിനും ദേശീയ ടീമിലേക്കു നറുക്കുവീണു. ഈ സീസണിലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിലേക്കു പകരക്കാരനായി വന്ന യുവതാരം ട്രിസ്റ്റണ്‍ സ്റ്റബ്‌സാണ് ആദ്യമായി സൗത്താഫ്രിക്കന്‍ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മുംബൈയ്ക്കു വേണ്ടി ഈ സീസണില്‍ ഇതിനകം താരം അരങ്ങറിക്കഴിഞ്ഞു.
ആഭ്യന്തര ക്രിക്കറ്റിലെ തകര്‍പ്പന്‍ പ്രകടനമാണ് സ്റ്റബ്‌സിനെ ആദ്യമായി ദേശീയ ടീമിലെത്തിച്ചത്. 2017നു ശേഷം ആദ്യമായി പേസ് ബൗളിങ് ഓള്‍റൗണ്ടര്‍ വെയ്ന്‍ പാര്‍നലിനെ സൗത്താഫ്രിക്ക തിരിച്ചുവിളിച്ചുവെന്നതും മറ്റൊരു പ്രത്യേകതയാണ്.

2

പരിക്കില്‍ മോചിതനായി ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി കളിക്കുന്ന സ്പീഡ് സ്റ്റാര്‍ ആന്റിച്ച് നോര്‍ക്കിയയും സൗത്താഫ്രിക്കന്‍ ടീമില്‍ മടങ്ങിയെത്തി. പരിക്കുകാരണം കഴിഞ്ഞ കുറച്ചു മാസങ്ങളായി വിശ്രമത്തിലായിരുന്ന അദ്ദേഹത്തിനു പല പരമ്പരകളും നഷ്ടമായിരുന്നു.
ഈ വര്‍ഷമാദ്യം ഇന്ത്യന്‍ ടീം സൗത്താഫ്രിക്കയില്‍ ടെസ്റ്റ്, ഏകദിന പരമ്പരകള്‍ കളിച്ചപ്പോള്‍ ഇവയില്‍ നോര്‍ക്കിയ ഇല്ലായിരുന്നു. പരിക്കേറ്റ് വിശ്രത്തിലായിരുന്നു അദ്ദേഹം.

അതേസമയം, ബേബി എബിയെന്നു വിളിപ്പേരുള്ള പുതിയ ബാറ്റിങ് സെന്‍സേഷന്‍ ഡെവാള്‍ഡ് ബ്രെവിസിനു ടീമിലിടം ലഭിച്ചില്ല. ഈ സീസണിലെ ഐപിഎല്ലില്‍ താരം മുംബൈ ഇന്ത്യന്‍സിനൊപ്പമുണ്ട്. ചില മല്‍സരങ്ങളില്‍ കളിക്കുകയും ചെയ്തിരുന്നു.

3

വളരെക്കാലമായി ഞങ്ങള്‍ കണ്ടിട്ടില്ലാത്ത ഒരു സൗത്താഫ്രിക്കന്‍ ടീമാണിത്. താരങ്ങള്‍ ഐപിഎല്ലിന്റെ ഭാഗമായതോടെ എല്ലാ മേഖലയിലും വളരെ മികച്ച പ്രകടനം നടത്താന്‍ സാധിക്കുന്ന ഒരു ടീം തയ്യാറായിക്കഴിഞ്ഞു. ഞങ്ങള്‍ കളിക്കാന്‍ പോവുന്ന സാഹര്യങ്ങളെക്കുറിച്ച് വളരെ നന്നായി അറിയാവുന്ന, അനുഭവസമ്പത്തുള്ള ടീമിലുണ്ടെന്നും ക്രിക്കറ്റ് സൗത്താഫ്രിക്കയുടെ സെലക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ വിക്ടര്‍ പിറ്റ്‌സാങ് വ്യക്തമാക്കി. ട്രിസ്റ്റണ്‍ സ്റ്റബ്‌സ് വളരെ പ്രതീക്ഷ നല്‍കുന്ന താരമാണ്. അവനു എങ്ങനെ പെര്‍ഫോം ചെയ്യാന്‍ സാധിക്കുമെന്ന് ഞങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൗത്താഫ്രിക്കന്‍ ടി20 ടീം

സൗത്താഫ്രിക്കന്‍ ടി20 ടീം

ടെംബ ബവുമ (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡി കോക്ക്, റീസ ഹെന്‍ഡ്രിക്‌സ്, ഹെന്റിച്ച് ക്ലാസെന്‍, കേശവ് മഹാരാജ്, എയ്ഡന്‍ മര്‍ക്രാം, ഡേവിഡ് മില്ലര്‍, ലുങ്കി എന്‍ഗിഡി, ആന്റിച്ച് നോര്‍ക്കിയ, വെയ്ന്‍ പാര്‍നെല്‍, ഡ്വയ്ന്‍ പ്രിട്ടോറിയസ്, കാഗിസോ റബാഡ, തബ്രൈസ് ഷാംസി, ട്രിസ്റ്റണ്‍ സ്റ്റംബ്‌സ്, റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍, മാര്‍ക്കോ യാന്‍സെന്‍.

5

അതേസമയം, ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍, ടീമിനെ ഈ ആഴ്ച അവസാനത്തോടെ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുള്‍പ്പെടെയുള്ള പല സീനിയര്‍ താരങ്ങള്‍ക്കും ഇന്ത്യ വിശ്രമം നല്‍കിയേക്കും. വിരാട് കോലി, ജസ്പ്രീത് ബുംറ, കെഎല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരും പരമ്പരയിലുണ്ടാവില്ല. പരിക്കേറ്റ് വിശ്രമിക്കുന്ന സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ദീപക് ചാഹര്‍ തുടങ്ങിയരും പരമ്പരയിലുണ്ടാവില്ല.
ശിഖര്‍ ധവാന്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരിലൊരാളായരിക്കും ഇന്ത്യയെ നയിക്കുക.
ജൂണ്‍ ഒമ്പതിനു ഡല്‍ഹിയിലാണ് ആദ്യ ടി20. തുടര്‍ന്നുള്ള മല്‍സരങ്ങള്‍ 12, 14, 17, 19 തിയ്യതികളിലാണ്.

Story first published: Tuesday, May 17, 2022, 14:54 [IST]
Other articles published on May 17, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X