വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: പുജാരയും രഹാനെയും വേണ്ട! പകരം ഇന്ത്യ ഇറക്കണ്ടവരെ നിര്‍ദേശിച്ച് മുന്‍ ഇംഗ്ലീഷ് പേസര്‍

മൂന്നു ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്

സൗത്താഫ്രിക്കയ്‌ക്കെതിരേ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ മികച്ച ഇലവനെ നിര്‍ദേശിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ ഫാസ്റ്റ് ബൗളര്‍ സ്റ്റീവ് ഹാര്‍മിസണ്‍. സൗത്താഫ്രിക്കയുടെ പേസാക്രമണത്തെ നേരിടുകയെന്നത് ഇന്ത്യക്കു കനത്ത വെല്ലുവിളി തന്നെയായിരിക്കുമെന്നും ഏറ്റവും മികച്ച ഫോമിലുള്ള കളിക്കാരെ ആയിരിക്കണം പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തേണ്ടതെന്നും അദ്ദേഹം നിര്‍ദേശിച്ചു.

മൂന്നു ടെസ്റ്റുകളുടെ പരമ്പരയിലാണ് ഈ മാസവും അടുത്ത മാസവുമായി ഇന്ത്യയും സൗത്താഫ്രിക്കയും ഏറ്റുമുട്ടുന്നത്. അതിനു ശേഷം മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയും ഇന്ത്യ അവിടെ കളിക്കും.

 പുജാരയും രഹാനെയും വേണ്ട

പുജാരയും രഹാനെയും വേണ്ട

സൗത്താഫ്രിക്കയ്‌ക്കെതിരേ വിജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നതെങ്കില്‍ അജിങ്ക്യ രഹാനെയെയും ചേതേശ്വര്‍ പുജാരയെയും പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തരുതെന്നു ഹാര്‍മിസണ്‍ ആവശ്യപ്പെട്ടു. നിലവില്‍ ടെസ്റ്റില്‍ മൂന്നും അഞ്ചും പൊസിഷനുകളിലാണ് പുജാരയും രഹാനെയും കളിക്കുന്നത്. പക്ഷെ അടുത്ത കാലത്തൊന്നും വലിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ രണ്ടു പേര്‍ക്കുമായിട്ടില്ല. അതുകൊണ്ടു തന്നെ ഇവരെ ഒഴിവാക്കി യുവതാരങ്ങളെ ഈ പൊസിഷനുകളില്‍ പരീക്ഷിക്കുന്നതായിരിക്കും നല്ലതെന്നാണ് ഹാര്‍മിസണിന്റെ അഭിപ്രായം.
അവസാനത്തെ 40 ഇന്നിങ്‌സുകളിലും ഒരു സെഞ്ച്വറി പോലും നേടാന്‍ പുജാരയ്ക്കു സാധിച്ചിട്ടില്ല. വൈസ് ക്യാപ്റ്റന്‍ രഹാനെയുടെയും സ്ഥിതി വ്യത്യസ്തമല്ല. 2020 ഡിസംബറില്‍ മെല്‍ബണില്‍ ഓസ്‌ട്രേലിയക്കെതിരേ സെഞ്ച്വറി നേടിയ ശേഷം രണ്ടു ഫിഫിറ്റികള്‍ മാത്രമേ അദ്ദേഹത്തിന്റെ അക്കൗണ്ടിലുള്ളൂ.

മായങ്കും ശ്രേയസും കളിക്കണം

മായങ്കും ശ്രേയസും കളിക്കണം

സൗത്താഫ്രിക്കന്‍ പേസര്‍മാരെ തീര്‍ച്ചയായും ഇന്ത്യ ഭയക്കണമെന്ന് ഹാര്‍മിസണ്‍ മുന്നറിയിപ്പ് നല്‍കി. കാഗിസോ റബാഡ, ആന്റിച്ച് നോര്‍ക്കിയ, ലുംഗി എന്‍ഗിഡി എന്നിവരടങ്ങുന്ന സൗത്താഫ്രിക്കന്‍ പേസ് ത്രയത്തിനെതിരേ അതിജീവീക്കണമെങ്കില്‍ മികച്ച ഫോമിലുള്ള ബാറ്റര്‍മാര്‍ ഇന്ത്യന്‍ ടീമിലുണ്ടാവണം. അങ്ങനെ നോക്കിയാല്‍ അത്തരത്തിലുള്ള രണ്ടു പേര്‍ മായങ്ക് അഗര്‍വാളും ശ്രേയസ് അയ്യരുമാണ്.
രോഹിത് ശര്‍മ ടെസ്റ്റ് പരമ്പരയില്‍ ഓപ്പണറായി മടങ്ങിയെത്തും. അദ്ദേഹത്തിന്റെ പങ്കാളിയായി ഞാന്‍ തിരഞ്ഞെടുക്കുക മായങ്കിനെയായിരിക്കും. മൂന്നാം നമ്പര്‍ കെഎല്‍ രാഹുലിനു യോജിച്ച ബാറ്റിങ് പൊസിഷനാണ്. തുടര്‍ന്ന് നാലാമായി ക്യാപ്റ്റന്‍ വിരാട് കോലി തന്നെ തുടരണം. അഞ്ചാം നമ്പറില്‍ ശ്രേയസും ആറാമതായി റിഷഭ് പന്തും ബാറ്റ് ചെയ്യണം. രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവരായിരിക്കണം ഇലവനിലെ മറ്റു താരങ്ങളെന്നും ഹാര്‍മിസണ്‍ സ്വന്തം യൂട്യൂബ് ചാനലില്‍ പറഞ്ഞു.

 ശക്തമായ ടീമാവും

ശക്തമായ ടീമാവും

താന്‍ നിര്‍ദേശിച്ച ഈ ടീമിനെയാണ് സൗത്താഫ്രിക്കയ്‌ക്കെതിരേ ഇന്ത്യ ഇറക്കുന്നതെങ്കില്‍ അതു വളരെ ശക്തമായ ഇലവനായിരിക്കുമെന്നു ഹാര്‍മിസണ്‍ പറഞ്ഞു. ഈ ടീമാണെങ്കില്‍ റണ്‍സിന്റെ കാര്യത്തില്‍ ഇന്ത്യക്കു ആശങ്കപ്പെടാനില്ല. ഏതു തരത്തിലുള്ള പ്രതലത്തില്‍ കളിച്ചാലും വിക്കറ്റെടുക്കാന്‍ ശേഷിയുള്ള ബൗളിങ് നിരയാണിത്. മികച്ച ഫോമിലുള്ളവരെയാണ് നിങ്ങള്‍ ഇത്തരം കടുപ്പമേറിയ സാഹചര്യങ്ങളില്‍ പരിഗണിക്കേണ്ടത്. അവര്‍ അതു അര്‍ഹിക്കുകയും ചെയ്യുന്നു. മായങ്ക് ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെ്‌സ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ 150 റണ്‍സും രണ്ടാമിന്നിങ്‌സില്‍ ഫിഫ്റ്റിയുമടിച്ചിരുന്നു. ശ്രേയസാവട്ടെ അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ച്വറിയും ഫിഫ്റ്റിയുമടിച്ച ആദ്യ താരമായി റെക്കോര്‍ഡ് കുറിക്കുകയും ചെയ്തിരുന്നു. ഈ രണ്ടു പേരും സൗത്താഫ്രിക്കയ്‌ക്കെതിരേ കളിക്കണമെന്നാണ് താന്‍ കരുതുന്നതെന്നും ഹാര്‍മിസണ്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, December 7, 2021, 17:39 [IST]
Other articles published on Dec 7, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X