വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീമിതാ, രഹാനെക്ക് ഇടം ലഭിക്കുമോ?

മുംബൈ: നടന്നുകൊണ്ടിരിക്കുന്ന ന്യൂസീലന്‍ഡ് പരമ്പരക്ക് ശേഷം ഇന്ത്യയെ കാത്തിരിക്കുന്നത് ദക്ഷിണാഫ്രിക്കന്‍ പര്യടനമാണ്. ഇന്ത്യയെ സംബന്ധിച്ച് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന പരമ്പര തന്നെയാവും അതെന്നുറപ്പാണ്. മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ കളിക്കുന്നത്. രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ മുഖ്യ പരിശീലകനായ ശേഷമുള്ള ആദ്യത്തെ വിദേശ പര്യടനം കൂടിയാണിത്. അതിനാല്‍ പരിശീലകനെന്ന നിലയില്‍ അദ്ദേഹത്തിനും വലിയ വെല്ലുവിളിയാണ് ദക്ഷിണാഫ്രിക്കന്‍ പര്യടനം.

IND vs NZ: സൂപ്പര്‍ സൗത്തി- 'ഫൈഫറില്‍' ഡബിള്‍, സാക്ഷാല്‍ റിച്ചാര്‍ഡ് ഹാഡ്‌ലിക്കൊപ്പംIND vs NZ: സൂപ്പര്‍ സൗത്തി- 'ഫൈഫറില്‍' ഡബിള്‍, സാക്ഷാല്‍ റിച്ചാര്‍ഡ് ഹാഡ്‌ലിക്കൊപ്പം

1

വേഗവും ബൗണ്‍സുമുള്ള ദക്ഷിണാഫ്രിക്കന്‍ പിച്ചില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്. മികച്ച പേസ് ബൗളര്‍മാരുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെതിരേ പരമ്പര നേടാനായാല്‍ അതൊരു ചരിത്ര നേട്ടമാവും. ഇന്ത്യ ഏറ്റവും മികച്ച ടീമുമായാവും ദക്ഷിണാഫ്രിക്കയിലേക്ക് പോവുകയെന്നുറപ്പ്. നിലവിലെ ഇന്ത്യന്‍ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെക്ക് ടീമില്‍ സ്ഥാനം ലഭിക്കാന്‍ സാധ്യതയില്ല.

Also Read: IND vs NZ: ദ്രാവിഡ് കോലി-രവി ശാസ്ത്രി കൂട്ടുകെട്ടിന്റെ പിന്നാലെയാണെന്ന് കരുതരുത്- സാബ കരീം

2

ഡിസംബര്‍ 17നാണ് പരമ്പര ആരംഭിക്കുന്നത്. ഇന്ത്യയുടെ എ ടീം നിലവില്‍ ദക്ഷിണാഫ്രിക്കയില്‍ പരമ്പര കളിക്കുന്നുണ്ട്. ഹനുമ വിഹാരി ഇന്ത്യ എ ടീമിനൊപ്പം ദക്ഷിണാഫ്രിക്കയിലാണുള്ളത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന പരമ്പരയാണിത്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കുള്ള ഇന്ത്യയുടെ 15 അംഗ സാധ്യതാ ടീമില്‍ ആരൊക്കെ ഉള്‍പ്പെടുമെന്ന് കാത്തിരുന്ന് കാണാം.

Also Read: IND vs NZ: നാലു വര്‍ഷമായി അതു മാറ്റിയിട്ടില്ല- വാട്‌സാപ്പ് ഡിപിയെക്കുറിച്ച് ശ്രേയസിന്റെ അച്ഛന്‍

രോഹിത് ശര്‍മ

രോഹിത് ശര്‍മ

ഇന്ത്യയുടെ ഓപ്പണറായി രോഹിത് ശര്‍മ ഉണ്ടാവുമെന്നുറപ്പാണ്. ദക്ഷിണാഫ്രിക്കന്‍ പരമ്പര മുന്നില്‍ക്കണ്ട് രോഹിത്തിന് ഇന്ത്യ ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ വിശ്രമം അനുവദിച്ചിരിക്കുകയാണ്. പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യയിലാണ് പരമ്പരക്കെത്തിയത്. രണ്ട് സെഞ്ച്വറിയും ഒരു ഇരട്ട സെഞ്ച്വറിയും ഉള്‍പ്പെടെ ഗംഭീര പ്രകടനമാണ് രോഹിത് നടത്തിയത്. ഇത്തവണയും ടീമിന്റെ എക്‌സ് ഫാക്ടറായി രോഹിത് ഒപ്പമുണ്ടാവും.

Also Read: ആരാണ് സിമ്രാന്‍ ഖോസ്ല? ഉന്മുക്ത് ചന്ദിന്റെ മനസ് കീഴടക്കിയ സുന്ദരിയെക്കുറിച്ചറിയാം

കെ എല്‍ രാഹുല്‍

കെ എല്‍ രാഹുല്‍

ഓപ്പണര്‍ സ്ഥാനത്തേക്ക് കെ എല്‍ രാഹുലിനെ പരിഗണിക്കുമെന്നുറപ്പാണ്. ഇംഗ്ലണ്ട് പര്യടനത്തില്‍ ഭേദപ്പെട്ട പ്രകടനം തന്നെ കാഴ്ചവെക്കാന്‍ രാഹുലിനായിരുന്നു. പരിമിത ഓവറില്‍ രോഹിത് ശര്‍മ-കെ എല്‍ രാഹുല്‍ കൂട്ടുകെട്ടിനാണ് ഇന്ത്യ പ്രാധാന്യം നല്‍കുന്നത്. ഇരുവരും തിളങ്ങുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ ടെസ്റ്റിലും രാഹുലിന് തന്നെ ഇന്ത്യ പ്രാധാന്യം നല്‍കിയേക്കും. നിലവില്‍ പരിക്കിന്റെ പിടിയിലായ രാഹുലിന് ന്യൂസീലന്‍ഡ് പരമ്പരയില്‍ വിശ്രമം അനുവദിച്ചിട്ടുണ്ട്.

Also Read: IND vs NZ Test: 'ബാക് ഫൂട്ടില്‍ മാത്രം കളിക്കാനുള്ള ശ്രമം', മായങ്ക് അഗര്‍വാളിന്റെ പിഴവ് ചൂണ്ടിക്കാട്ടി ജാഫര്‍

ചേതേശ്വര്‍ പുജാര

ചേതേശ്വര്‍ പുജാര

ഇന്ത്യയുടെ ടെസ്റ്റിലെ വിശ്വസ്തനാണ് ചേതേശ്വര്‍ പുജാര. എന്നാല്‍ സമീപകാലത്തായി മികച്ച ഫോമിലേക്കെത്താന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. സെഞ്ച്വറി നേടിയിട്ട് 1000 ദിവസത്തിന് മുകളിലായിരിക്കുകയാണ്. രാഹുല്‍ ദ്രാവിഡിന്റെ പകരക്കാരനായി മൂന്നാം നമ്പറില്‍ നിറഞ്ഞാടിയിരുന്ന പുജാരക്ക് ഇപ്പോള്‍ പഴയ മികവില്ലെങ്കിലും ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ അദ്ദേഹത്തെ മാറ്റിനിര്‍ത്തിയേക്കില്ല. മൂന്നാം നമ്പറില്‍ പുജാരയെത്തന്നെ ഇന്ത്യ പരിഗണിച്ചേക്കും.

Also Read: IND vs NZ Test: രക്ഷകരായി ശ്രേയസും ജഡേജയും, ആദ്യ ദിനം ഇന്ത്യ മികച്ച നിലയില്‍

ശുഭ്മാന്‍ ഗില്‍-അജിന്‍ക്യ രഹാനെ

ശുഭ്മാന്‍ ഗില്‍-അജിന്‍ക്യ രഹാനെ

ഓപ്പണിങ്ങിലും മധ്യനിരയിലും കളിപ്പിക്കാന്‍ കഴിയുന്ന താരമായി ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യ വളര്‍ത്തിയേക്കും. അജിന്‍ക്യ രഹാനെയുടെ സമീപകാല ടെസ്റ്റ് ശരാശരി 19ആണ്. ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്റെ ഒന്നാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറിയോടെ തിളങ്ങാന്‍ ഗില്ലിനായിരുന്നു. എന്നാല്‍ ഓപ്പണിങ്ങില്‍ ഗില്ലിന് അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്. മധ്യനിരയിലേക്ക് പരിഗണിക്കാനാണ് സാധ്യത കൂടുതല്‍.

Also Read: IND vs NZ: ശ്രേയസ് ഇനി അസ്ഹറിനൊപ്പം! അരങ്ങേറ്റത്തില്‍ കുറിച്ചത് വമ്പന്‍ നേട്ടം

7

ഇന്ത്യയുടെ നിലവിലെ വൈസ് ക്യാപ്റ്റനാണ് അജിന്‍ക്യ രഹാനെ. അഞ്ചാം നമ്പറില്‍ ഇന്ത്യക്കായി ഇറങ്ങുന്ന രഹാനെക്ക് പഴയ മികവിന്റെ കണക്കുകള്‍ മാത്രമാണ് ഇപ്പോള്‍ അവകാശപ്പെടാനാവുന്നത്. ന്യൂസീലന്‍ഡിനെതിരായ പരമ്പര രഹാനെക്ക് വളരെ നിര്‍ണ്ണായകമാണ്. തിളങ്ങാനാവാത്ത പക്ഷം പ്ലേയിങ് 11ല്‍ നിന്ന് രഹാനെ പുറത്തുപോകാനുള്ള സാധ്യത കൂടുതലാണ്. 19 ശരാശരിയില്‍ മാത്രം സമീപകാലത്തായി കളിക്കുന്ന രഹാനെക്ക് പകരക്കാരനെ കണ്ടെത്തേണ്ട സമയമായിരിക്കുന്നു.

Also Read: IPL 2022: 'രാഹുല്‍ മുതല്‍ ഹര്‍ദിക് വരെ', ടീമുകള്‍ ഒഴിവാക്കാന്‍ സാധ്യതയുള്ള പ്രമുഖ ഇന്ത്യന്‍ താരങ്ങളിതാ

വിരാട് കോലി,റിഷഭ് പന്ത്,കെ എസ് ഭരത്

വിരാട് കോലി,റിഷഭ് പന്ത്,കെ എസ് ഭരത്

ക്യാപ്റ്റനായി വിരാട് കോലി തന്നെയുണ്ടാവും. തുടര്‍ച്ചയായ മത്സരങ്ങളുടെ സമ്മര്‍ദ്ദത്തിന് ശേഷം ആവിശ്യത്തിന് വിശ്രമം എടുത്താണ് കോലിയുടെ തിരിച്ചുവരവ്. ടി20 ക്യാപ്റ്റന്‍സ്ഥാനം ഒഴിഞ്ഞ് സമ്മര്‍ദ്ദത്തെ കുറക്കാനുള്ള കോലിയുടെ ശ്രമം ഫലംകണ്ടോയെന്ന് ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലൂടെ അറിയാം. സെഞ്ച്വറിയില്ലാതെ രണ്ട് വര്‍ഷം പിന്നിട്ട കോലിക്ക് ദക്ഷിണാഫ്രിക്കയില്‍ സെഞ്ച്വറി നേടാനാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Also Read: IND vs NZ: രഹാനെയും പുജാരയും 'നന്നാവില്ല', വീണ്ടും അതേ അബദ്ധം- മാറ്റാന്‍ സമയമായി?

9

വിക്കറ്റ് കീപ്പറായി റിഷഭ് പന്തിനാണ് മുഖ്യ പരിഗണനയെന്നതില്‍ സംശയമില്ല. നിലവില്‍ ന്യൂസീലന്‍ഡ് പരമ്പരയില്‍ നിന്ന് വിശ്രമം അനുവദിച്ചിരിക്കുന്ന റിഷഭ് ദക്ഷിണാഫ്രിക്കന്‍ പരമ്പരക്ക് മുന്നോടിയായാവും ടീമിനൊപ്പം ചേരുക. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ടെസ്റ്റ് സെഞ്ച്വറി നേടിയിട്ടുള്ള റിഷഭിന് ദക്ഷിണാഫ്രിക്കയിലും സെഞ്ച്വറി നേടാനാവുമോയെന്ന് കാത്തിരുന്ന് കാണാം.

Also Read: IND vs NZ Test: 'അവന്‍ അര്‍ഹിച്ച നേട്ടം', ശ്രേയസ് അയ്യരുടെ ടെസ്റ്റ് അരങ്ങേറ്റത്തെ അഭിനന്ദിച്ച് പോണ്ടിങ്

10

രണ്ടാം വിക്കറ്റ് കീപ്പറായി കെ എസ് ഭരതിനെയാവും പരിഗണിക്കുക. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 78 മത്സരത്തില്‍ നിന്ന് 4283 റണ്‍സ് നേടിയിട്ടുള്ള ഭരത്തിനെ ബാക് അപ് ഓപ്പണറായാവും പരിഗണിക്കുക. 37കാരനായ വൃദ്ധിമാന്‍ സാഹക്ക് ഇനിയും അവസരം നല്‍കാന്‍ സാധ്യതയില്ല. റിഷഭിന് പരിക്കേറ്റാല്‍ ഭരതിനാവും അവസരം ലഭിക്കുക.

Also Read: WTC: ഇന്ത്യയുടെ ഒന്നാംനമ്പര്‍ തെറിച്ചു! തലപ്പത്ത് ശ്രീലങ്ക, മൂന്നാമത് പാകിസ്താന്‍

ആര്‍ അശ്വിന്‍,രവീന്ദ്ര ജഡേജ,ജസ്പ്രീത് ബുംറ

ആര്‍ അശ്വിന്‍,രവീന്ദ്ര ജഡേജ,ജസ്പ്രീത് ബുംറ

സീനിയര്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ ടീമിലുറപ്പാണ്. പേസ് പിച്ചിലും അത്ഭുതം സൃഷ്ടിക്കാന്‍ കെല്‍പ്പുള്ള അശ്വിന്റെ പ്രകടനം ടീമിന് നിര്‍ണ്ണായകമാണ്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നറെന്ന് തന്നെ അശ്വിനെ വിശേഷിപ്പിക്കാം. ബാറ്റുകൊണ്ടും നിര്‍ണ്ണായക റണ്‍സ് ടീമിന് നേടിക്കൊടുക്കാന്‍ കെല്‍പ്പുള്ള താരമാണ് അശ്വിന്‍.

Also Read: IND vs NZ: സൂര്യയെ പിന്നിലാക്കി ശ്രേയസ് എങ്ങനെ അരങ്ങേറി? ദ്രാവിഡിനെ ആകര്‍ഷിച്ചത് എന്തെന്നറിയാം

12

മറ്റൊരു സ്പിന്‍ ഓള്‍റൗണ്ടറായി രവീന്ദ്ര ജഡേജയും ഒപ്പമുണ്ടാവും. അവസാന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരുപോലെ തിളങ്ങാന്‍ ജഡേജയ്ക്കായിരുന്നു. 500 റണ്‍സും 29 വിക്കറ്റുമാണ് അദ്ദേഹം നേടിയത്.

Also Read: വിവാദങ്ങള്‍ സൃഷ്ടിച്ച് നായകസ്ഥാനം ഒഴിഞ്ഞ നാല് ക്രിക്കറ്റ് താരങ്ങളിതാ

13

പേസ് നിരയില്‍ വജ്രായുധമായി ജസ്പ്രീത് ബുംറയുണ്ടാവും. ദക്ഷിണാഫ്രിക്കയുടെ പേസ് കരുത്തിന് ഇന്ത്യയുടെ പ്രധാന മറുപടി ബുംറയാവും. പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 10 മത്സരത്തില്‍ നിന്ന് 34 വിക്കറ്റാണ് ബുംറ നേടിയത്. ബൗണ്‍സ് നിറഞ്ഞ പിച്ചില്‍ ബുംറ അപകടകാരിയായ ബൗളറാണ്.

മുഹമ്മദ് ഷമി,മുഹമ്മദ് സിറാജ്,ഇഷാന്ത് ശര്‍മ,ഉമേഷ് യാദവ്

മുഹമ്മദ് ഷമി,മുഹമ്മദ് സിറാജ്,ഇഷാന്ത് ശര്‍മ,ഉമേഷ് യാദവ്

സ്വിങ്ങിങ് പേസറായ മുഹമ്മദ് ഷമിക്കും സ്ഥാനം ഉറപ്പ്. പ്രഥമ ലോക ചാമ്പ്യന്‍ഷിപ്പില്‍ 11 മത്സരത്തില്‍ നിന്ന് 40 വിക്കറ്റാണ് ഷമി വീഴ്ത്തിയത്. മികച്ച വേഗവും പന്തില്‍ നല്ല നിയന്ത്രണവുമുള്ള ബൗളറാണ് ഷമി.

16

സമീപകാലത്തെ വിദേശ പര്യടനങ്ങളിലെല്ലാം മികച്ച പ്രകടനം നടത്തിയ ബൗളറാണ് മുഹമ്മദ് സിറാജ്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ സിറാജും ഇന്ത്യക്കൊപ്പമുണ്ടാവുമെന്നുറപ്പാണ്. 9 ടെസ്റ്റില്‍ നിന്ന് 30 വിക്കറ്റുകള്‍ വീഴ്ത്തിയ സിറാജ് ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന താരമാണ്.

17

സീനിയര്‍ പേസറായി ഇഷാന്ത് ശര്‍മയും ഒപ്പമുണ്ടാവും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 15 മത്സരത്തില്‍ നിന്ന് 31 വിക്കറ്റുകള്‍ ഇഷാന്തിന്റെ പേരിലുണ്ട്. ഉമേഷ് യാദവിനെയും പേസ് നിരയിലേക്ക് പരിഗണിക്കും. സീനിയര്‍ പേസറായ അദ്ദേഹം മികച്ച വേഗമുള്ള ബൗളറാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നാല് മത്സരത്തില്‍ നിന്ന് 16 വിക്കറ്റുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്.

Story first published: Friday, November 26, 2021, 16:32 [IST]
Other articles published on Nov 26, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X