വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: റിഷഭ് കരുതിയിരുന്നോ!, ആ കുരുക്ക് തിരിച്ചറിയണം, മുന്നറിയിപ്പ് നല്‍കി ഗവാസ്‌കര്‍

ഇന്ത്യയെ സംബന്ധിച്ച് നായകന്‍ റിഷഭ് പന്തിന്റെ മോശം ബാറ്റിങ് പ്രകടനമാണ് പ്രധാനമായും തലവേദന സൃഷ്ടിക്കുന്നത്

1

ബംഗളൂരു: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ ജേതാവിനെ ഇന്നറിയാം. അഞ്ച് മത്സര പരമ്പരയിലെ അവസാനത്തെ മത്സരം ഇന്ന് ബംഗളൂരുവിലാണ് നടക്കുന്നത്. ആദ്യ രണ്ട് മത്സരവും സന്ദര്‍ശകരായ ദക്ഷിണാഫ്രിക്ക ജയിച്ചപ്പോള്‍ പിന്നീടുള്ള രണ്ട് മത്സരങ്ങളില്‍ ജയിച്ച് ഇന്ത്യ ഒപ്പമെത്തുകയായിരുന്നു. നിലവിലെ ഫോമില്‍ ഇന്ത്യക്ക് മുന്‍തൂക്കമുണ്ടെങ്കിലും ശക്തമായി തിരിച്ചുവരവ് നടത്താന്‍ കെല്‍പ്പുള്ളവരാണ് ദക്ഷിണാഫ്രിക്ക. അതുകൊണ്ട് തന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്.

ഇന്ത്യയെ സംബന്ധിച്ച് നായകന്‍ റിഷഭ് പന്തിന്റെ മോശം ബാറ്റിങ് പ്രകടനമാണ് പ്രധാനമായും തലവേദന സൃഷ്ടിക്കുന്നത്. സൂപ്പര്‍ താരമെന്ന് വിശേഷിപ്പിക്കപ്പെടുമ്പോഴും അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനം പ്രതീക്ഷക്കൊത്ത് ഉയരുന്നില്ലെന്നതാണ് വസ്തുത. ടി20യില്‍ ഇന്ത്യ മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെ പരിഗണിക്കേണ്ട സാഹചര്യമാണുള്ളത്. ടി20 ലോകകപ്പ് വരാനിരിക്കെ റിഷഭിന്റെ സ്ഥാനം പരുങ്ങലിലാണെന്ന് പറയാം.

സഞ്ജു ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ വേണോ?, വേണ്ടെന്ന് ഉറപ്പിച്ച് പറയാം, കാരണങ്ങളിതാസഞ്ജു ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ വേണോ?, വേണ്ടെന്ന് ഉറപ്പിച്ച് പറയാം, കാരണങ്ങളിതാ

1

ഇപ്പോഴിതാ റിഷഭിന് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ സുനില്‍ ഗവാസ്‌കര്‍. റിഷഭ് തുടര്‍ച്ചയായി ഒരു പിഴവ് ആവര്‍ത്തിക്കുന്നുവെന്നും എതിരാളികളുടെ കുരുക്കില്‍ റിഷഭ് വീഴുകയാണെന്നുമാണ് ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടിയത്. 'അവര്‍ വൈഡ് എറിയുന്നു അവന്‍ അതിനെ കയറി കളിക്കുന്നു. അവന് ഇത്തരം പന്തുകളില്‍ ആവിശ്യത്തിന് പവര്‍ നല്‍കാനാവുന്നില്ല. അതുകൊണ്ട് തന്നെ ഓഫ് സ്റ്റംപിന് പുറത്തെത്തുന്ന പന്തുകളില്‍ വലിയ ഷോട്ട് കളിക്കുന്നത് നിര്‍ത്തുക.

അവന്‍ തെറ്റുകളില്‍ നിന്ന് പഠിക്കാതെ അമിത ആത്മവിശ്വാസം കാട്ടുകയാണ്. ആദ്യത്തെ മൂന്ന് മത്സരത്തിലും ഒരേ രീതിയില്‍ പുറത്തായിട്ടും അവന്‍ പഠിച്ചില്ല. അവര്‍ വൈഡ് എറിയുന്നു റിഷഭ് ഷോട്ടിന് ശ്രമിക്കുന്നു. ഒരേ രീതിയില്‍ ഇങ്ങനെ പുറത്താകുന്നത് ഇന്ത്യയുടെ നായകനായിരിക്കുമ്പോള്‍ അത്ര നല്ല കാര്യമല്ല'- സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളായ 'മൊട്ട തലയന്‍മാരെ' അറിയാമോ?, അഞ്ച് പേരിതാ

2

പരമ്പരയില്‍ കെ എല്‍ രാഹുലിന്റെ അഭാവത്തില്‍ ഇന്ത്യയുടെ നായകസ്ഥാനത്തേക്കെത്തിയ റിഷഭ് ആദ്യ മത്സരത്തില്‍ മാത്രമാണ് അല്‍പ്പം ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. 16 പന്തില്‍ 29 റണ്‍സാണ് ആദ്യ മത്സരത്തില്‍ അദ്ദേഹം നേടിയത്. രണ്ടാം ടി20യില്‍ എട്ട് പന്തില്‍ ആറ് റണ്‍സും മൂന്നാം ടി20യില്‍ ഏഴ് മത്സരത്തില്‍ അഞ്ച് റണ്‍സും നാലാം ടി20യില്‍ 22 പന്തില്‍ 17 റണ്‍സുമാണ് റിഷഭിന് നേടാനായത്. മെല്ലപ്പോക്ക് ബാറ്റിങ് നടത്തുന്ന റിഷഭ് ടീമിനെ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.

മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ കെല്‍പ്പുള്ള താരമാണ് റിഷഭ്. ഐപിഎല്ലില്‍ സെഞ്ച്വറിയടക്കം നേടി മികവ് കാട്ടാന്‍ റിഷഭിനായിട്ടുണ്ട്. എന്നാല്‍ അമിത ആത്മവിശ്വാസം താരത്തെ ചതിക്കുന്നു. സ്റ്റംപിന് പുറത്തെത്തുന്ന പന്തുകളില്‍ വലിയ ഷോട്ട് കളിച്ച് അതിര്‍ത്തി കടത്താമെന്നാണ് റിഷഭ് കരുതുന്നത്. അതുകൊണ്ട് തന്നെ പന്തിന്റെ ലൈനോ ലെങ്‌തോ നോക്കാതെ വൈഡ് പന്തുകളില്‍ റിഷഭ് കടന്നാക്രമിച്ച് കളിക്കുന്നു. ഇത് പലപ്പോഴും അദ്ദേഹത്തിന്റെ വിക്കറ്റിലാണ് കലാശിക്കുന്നത്.

'റെക്കോഡ് സൃഷ്ടിച്ചു, അതേ ദിവസം തന്നെ തിരുത്തപ്പെട്ടു', അറിയണം ഈ നാല് റെക്കോഡുകള്‍

3

റിഷഭിന്റെ ഈ അമിത ആത്മവിശ്വാസത്തെ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ നന്നായി മുതലാക്കുന്നുണ്ട്. എന്നാല്‍ ഇത് കൃത്യമായി മനസിലാക്കി കളിക്കാന്‍ റിഷഭിനാവുന്നില്ല. നായകനെന്ന നിലയില്‍ ഭേദപ്പെട്ട പ്രകടനം നടത്തുമ്പോഴും ബാറ്റ്‌സ്മാനെന്ന നിലയിലെ ഉത്തരവാദിത്തം അദ്ദേഹം മറക്കുകയാണ്. എന്തായാലും റിഷഭിനെ സംബന്ധിച്ച് ബംഗളൂരുവിലെ മത്സരം നിര്‍ണ്ണായകമാവും. മികച്ചൊരു പ്രകടനം ബാറ്റുകൊണ്ട് കാഴ്ചവെക്കാനാവാത്ത പക്ഷം വലിയ വിമര്‍ശനം നേരിടേണ്ടി വരുമെന്നുറപ്പ്.

ഇംഗ്ലണ്ട് പരമ്പരയിലെ താരങ്ങളുടെ പ്രകടനം ടി20 ലോകകപ്പിനുള്ള ടീം തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാവും. ഇന്ത്യയെ സംബന്ധിച്ച് 10ഓളം താരങ്ങള്‍ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു. എന്നാല്‍ വിക്കറ്റ് കീപ്പര്‍, സ്പിന്നര്‍, മൂന്നാം പേസര്‍ തുടങ്ങിയ കാര്യങ്ങളിലൊക്കെയാണ് ആശയക്കുഴപ്പം തുടരുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്.

Story first published: Sunday, June 19, 2022, 8:39 [IST]
Other articles published on Jun 19, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X