വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA T20: വമ്പന്‍ റെക്കോഡിടാന്‍ ഹിറ്റ്മാന്‍, കോലിക്കും ധോണിക്കുമില്ലാത്ത നേട്ടം, എളുപ്പമാവില്ല

അഞ്ച് മത്സര പരമ്പരയിലൂടെ ചരിത്ര റെക്കോഡ് ലക്ഷ്യമിടുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ അവസാനിക്കുന്നതിന് പിന്നാലെ ഇന്ത്യയെ കാത്തിരിക്കുന്നത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ്. മെയ് 29നാണ് ഐപിഎല്‍ ഫൈനല്‍ നടക്കുക. ശേഷം ജൂണ്‍ 9നാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ആരംഭിക്കുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയെ വളരെ പ്രാധാന്യത്തോടെയാണ് ഇന്ത്യന്‍ ടീം കാണുന്നത്. ടി20 ലോകകപ്പ് വരാനിരിക്കെ ഇനിയുള്ള പരമ്പരകളെല്ലാം വളരെ പ്രധാനപ്പെട്ടതാണ്.

സൂപ്പര്‍ താരങ്ങളെയെല്ലാം അണിനിരത്തി ഏറ്റവും ശക്തമായ ടീമിനെത്തന്നെ ഇന്ത്യ കളത്തിലിറക്കുമെന്നാണ് വിവരം. വിരാട് കോലിക്ക് വിശ്രമം അനുവദിക്കുമ്പോള്‍ നായകനായി രോഹിത് ശര്‍മ തന്നെയുണ്ടാവും. ഇപ്പോഴിതാ അഞ്ച് മത്സര പരമ്പരയിലൂടെ ചരിത്ര റെക്കോഡ് ലക്ഷ്യമിടുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ടി20യില്‍ തുടര്‍ച്ചയായി 13 ജയം നേടുന്ന നായകനെന്ന റെക്കോഡാണ് രോഹിത് സ്വന്തം പേരിലാക്കാന്‍ ശ്രമിക്കുന്നത്. നിലവില്‍ 12 ജയങ്ങളുമായി ഇന്ത്യ അഫ്ഗാനിസ്ഥാനും റൊമാനിയക്കും ഒപ്പമാണ്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ മത്സരം ജയിച്ചാല്‍ ഈ ലോകറെക്കോഡില്‍ ഇന്ത്യക്ക് തലപ്പത്തെത്താനാവും.

1

ടി20യില്‍ 10 തുടര്‍ ജയത്തിലേക്ക് ടീമിനെ എത്തിക്കുന്ന നായകനെന്ന ബഹുമതിയും രോഹിത്തിന് കൈയെത്തും ദൂരത്താണ്. 2021ലെ ടി20 ലോകകപ്പിലൂടെയാണ് ഇന്ത്യ ഈ വിജയകുതിപ്പ് തുടര്‍ന്നത്. അഫ്ഗാനിസ്ഥാനെതിരേ 66 റണ്‍സിന് ജയിച്ച ഇന്ത്യ സ്‌കോട്ട്‌ലന്‍ഡിനെ എട്ട് വിക്കറ്റിനും നമീബിയയെ 9 വിക്കറ്റും തോല്‍പ്പിച്ചു. 2021ലെ ലോകകപ്പിന് ശേഷം വിരാട് കോലി ഇന്ത്യയുടെ നായകസ്ഥാനം ഒഴിഞ്ഞിരുന്നു. പിന്നീടാണ് രോഹിത് ശര്‍മ നായകസ്ഥാനത്തേക്കെത്തുന്നത്.

ന്യൂസീലന്‍ഡ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ അഞ്ച് വിക്കറ്റിനും രണ്ടാം മത്സരത്തില്‍ ഏഴ് വിക്കറ്റിനും മൂന്ന് മത്സരത്തില്‍ 73 റണ്‍സിനുമാണ് ഇന്ത്യ ജയിച്ചത്. പരമ്പര തൂത്തുവാരിയ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെയും നിലം തൊടാന്‍ അനുവദിച്ചില്ല. ആദ്യ മത്സരത്തില്‍ ആറ് വിക്കറ്റിനും രണ്ടാം മത്സരത്തില്‍ എട്ട് റണ്‍സിനും മൂന്നാം മത്സരത്തില്‍ 17 റണ്‍സിനും ഇന്ത്യ ജയിച്ചു. അവസാനമായി ഇന്ത്യ ടി20 പരമ്പര കളിച്ചത് ശ്രീലങ്കയോടാണ്. ആദ്യ മത്സരത്തില്‍ 62 റണ്‍സും രണ്ടാം മത്സരത്തില്‍ ഏഴ് വിക്കറ്റിനും മൂന്നാം മത്സരത്തില്‍ ആറ് വിക്കറ്റിനുമാണ് ഇന്ത്യയുടെ ജയം.

2

ഒരു ജയം അകലെ ഇന്ത്യക്ക് ലോക റെക്കോഡ് കുറിക്കാം. ഈ നേട്ടത്തിലേക്ക് ഇന്ത്യയെ എത്തിക്കുന്ന നായകനെന്ന ബഹുമതി രോഹിത്തിന് നേടുകയും ചെയ്യാം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര നേടാനായാല്‍ ടി20 ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യക്കത് വലിയ ആത്മവിശ്വാസം നല്‍കും. അതുകൊണ്ട് തന്നെ വളരെ പ്രതീക്ഷയോടും കരുതലോടെയുമാവും ഇന്ത്യ പരമ്പരക്കിറങ്ങുക.

ജൂണ്‍ 9ന് ഡല്‍ഹിയിലാണ് ആദ്യ മത്സരം. രണ്ടാം മത്സരം 12ന് കട്ടക്കില്‍ നടക്കുമ്പോള്‍ മൂന്നാം മത്സരം 14ന് വിശാഖപട്ടണത്തും നാലാം മത്സരം 17ാം തീയ്യതി രാജ്‌കോട്ടും അഞ്ചാം മത്സരം 19ാം തീയ്യതി ബംഗളൂരുവിലും നടക്കും. കരുത്തരായ ദക്ഷിണാഫ്രിക്കയോട് ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്. വിരാട് കോലി, രോഹിത് ശര്‍മ, റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ എന്നിവരെല്ലാം മോശം ഫോമിലാണ്. എഎപിഎല്ലില്‍ ഇവരൊന്നും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിട്ടില്ല.

3

സൂര്യകുമാര്‍ യാദവ്, അക്ഷര്‍ പട്ടേല്‍, ടി നടരാജന്‍, രവീന്ദ്ര ജഡേജ, ദീപക് ചഹാര്‍ തുടങ്ങിയവരെല്ലാം പരിക്കിന്റെ പിടിയിലുമാണ്. നായകനെന്ന നിലയില്‍ രോഹിത് ശര്‍മക്ക് ദക്ഷിണാഫ്രിക്കന്‍ പരമ്പര എളുപ്പമാവില്ല. നിരവധി വെല്ലുവിളികളെ മറികടന്ന് ചരിത്ര നേട്ടത്തിലേക്കെത്താന്‍ രോഹിത്തിന് സാധിക്കുമോയെന്നത് കാത്തിരുന്ന് തന്നെ കണ്ടറിയണം.

Story first published: Wednesday, May 11, 2022, 12:26 [IST]
Other articles published on May 11, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X