വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മുംബൈയില്‍ കളിച്ചതല്ല, സൂര്യയുടെ കരിയര്‍ മാറ്റിയത് ആ തീരുമാനം, ചൂണ്ടിക്കാട്ടി പോണ്ടിങ്

വമ്പന്‍ ബൗളര്‍മാരെയെല്ലാം സമ്മര്‍ദ്ദത്തിലാക്കി സൂര്യ മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ടുകള്‍ പായിക്കുകയാണ്

1

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടി20 ബാറ്റ്‌സ്മാനെന്ന ചോദ്യത്തിന്റെ ഉത്തരമെന്ന നിലയിലേക്ക് സൂര്യകുമാര്‍ യാദവ് വളര്‍ന്നിരിക്കുകയാണ്. ഇന്ത്യ വളരെ വൈകി ടീമിലേക്കെത്തിച്ച താരമാണ് സൂര്യകുമാര്‍. ഇന്ത്യന്‍ ടീമിലേക്കെത്താന്‍ വലിയ കാത്തിരിപ്പ് വേണ്ടി വന്ന സൂര്യകുമാര്‍ ഇപ്പോള്‍ ടീമിന്റെ നട്ടെല്ലാണ്. നാലാം നമ്പറിലിറങ്ങി തല്ലിത്തകര്‍ക്കുകയാണ് സൂര്യ. വമ്പന്‍ ബൗളര്‍മാരെയെല്ലാം സമ്മര്‍ദ്ദത്തിലാക്കി സൂര്യ മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ടുകള്‍ പായിക്കുകയാണ്.

ഇത്രയും ആത്മവിശ്വാസത്തോടെ വലിയ ഷോട്ടുകള്‍ കളിക്കുന്ന മറ്റൊരു താരവുമില്ലെന്ന് പറയാം. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ മിന്നും പ്രകടനത്തിന് പിന്നാലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടി20യിലും സൂര്യകുമാര്‍ കസറി. കാര്യവട്ടത്ത് മറ്റ് ബാറ്റ്‌സ്മാന്‍മാരെല്ലാം റണ്‍സ് കണ്ടെത്താന്‍ പ്രയാസപ്പെട്ടപ്പോള്‍ സൂര്യ 33 പന്തില്‍ 50 റണ്‍സാണ് നേടിയത്. അഞ്ച് ഫോറും 3 സിക്‌സും ഉള്‍പ്പെടെ 151.51 സ്‌ട്രൈക്കറേറ്റിലായിരുന്നു സൂര്യകുമാറിന്റെ വെടിക്കെട്ട്.

ഇന്ത്യന്‍ ടീമില്‍ സീറ്റ് വേണോ?, സഞ്ജു കേരളത്തിനായി കളിച്ച് തിളങ്ങണം, നിര്‍ദേശിച്ച് ശ്രീശാന്ത്ഇന്ത്യന്‍ ടീമില്‍ സീറ്റ് വേണോ?, സഞ്ജു കേരളത്തിനായി കളിച്ച് തിളങ്ങണം, നിര്‍ദേശിച്ച് ശ്രീശാന്ത്

1

ഇപ്പോഴിതാ സൂര്യകുമാര്‍ യാദവിന്റെ കരിയറിന്റെ വളര്‍ച്ച വിലയിരുത്തുകയാണ് മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ്. മുംബൈ ഇന്ത്യന്‍സില്‍ പോണ്ടിങ് ഉള്ളപ്പോള്‍ സൂര്യയും ടീമിന്റെ ഭാഗമായിരുന്നു. 'ഞാന്‍ മുംബൈയിലുള്ളപ്പോള്‍ 18-19 വയസായിരുന്നു സൂര്യയുടെ പ്രായം. യുവതാരമായിരുന്നു അന്ന്. മുംബൈ ടീമില്‍ അവന് അവസരമുണ്ടായിരുന്നില്ല. ഒരു വര്‍ഷത്തിന് ശേഷം അവന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്കെത്തി. അവിടെ വെച്ചാണ് അവന്റെ കരിയര്‍ മാറിയത്. അവിടെ മധ്യനിരയില്‍ നിരവധി അവസരങ്ങള്‍ സൂര്യക്ക് ലഭിച്ചു. പിന്നീടാണ് മുംബൈ അവനെ തിരിച്ചെത്തിക്കുന്നത്. ഇപ്പോള്‍ മുംബൈ നിലനിര്‍ത്തുന്ന അവരുടെ മാച്ച് വിന്നറാണ് സൂര്യകുമാര്‍ ഇപ്പോള്‍'- ഐസിസിയോട് സംസാരിക്കവെ പോണ്ടി പറഞ്ഞു.

പ്രതിഭയുണ്ട്, പക്ഷെ വേണ്ടത്ര അവസരമില്ല, തെറ്റായ യുഗത്തില്‍ ജനിച്ചു!, മൂന്ന് ഇന്ത്യക്കാരിതാ

2

2013-14 സമയത്ത് താരസമ്പന്നമായിരുന്നു മുംബൈ ഇന്ത്യന്‍സ്. അതുകൊണ്ട് തന്നെ ടീമില്‍ യുവതാരമായ സൂര്യക്ക് ഇടമില്ലായിരുന്നു. എന്നാല്‍ 2014ല്‍ കെകെആറിലേക്കെത്തിയ സൂര്യ ഫിനിഷര്‍ റോളിലടക്കം മികവ് കാട്ടി. 54 മത്സരത്തില്‍ നിന്ന് 608 റണ്‍സാണ് അദ്ദേഹം കെകെആറിനൊപ്പം നേടിയത്. സൂര്യയുടെ ആത്മവിശ്വാസം നിറഞ്ഞ ബാറ്റിങ്ങും ഷോട്ടുകളുടെ വൈവിധ്യവും അദ്ദേഹത്തെ നോട്ടപ്പുള്ളിയാക്കി.

2018ല്‍ മുംബൈ ഇന്ത്യന്‍സിലേക്ക് തിരിച്ചെത്തിയ സൂര്യ 512, 424 റണ്‍സുകള്‍ നേടിയാണ് തിളങ്ങിയത്. 2022ലെ സീസണിന് മുന്നോടിയായുള്ള മെഗാ ലേലത്തില്‍ മുംബൈ നിലനിര്‍ത്തിയ താരമാണ് സൂര്യകുമാര്‍ യാദവ്. രോഹിത് ശര്‍മക്ക് ശേഷം മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനായിപ്പോലും എത്താന്‍ സാധ്യതയുള്ള താരമാണ് സൂര്യകുമാറെന്ന് പറയാം.

3

ഇപ്പോള്‍ ഇന്ത്യന്‍ ടീമിനൊപ്പം സൂര്യകുമാര്‍ കസറുകയാണ്. നിലവിലെ ഐസിസി ടി20 ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ സൂര്യകുമാര്‍ രണ്ടാം സ്ഥാനത്താണ്. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ സൂര്യകുമാര്‍ ഗോള്‍ഡന്‍ ഡെക്കായിരുന്നു. എന്നാല്‍ മൂന്നാം മത്സരത്തില്‍ 36 പന്തില്‍ 69 റണ്‍സുമായി അദ്ദേഹം ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. എബി ഡിവില്ലിയേഴ്‌സിന് ശേഷം ഇത്രയും വൈവിധ്യമാര്‍ന്ന ഷോട്ടുകള്‍ കളിക്കുന്ന മറ്റൊരു താരമില്ലെന്ന് പറയാം.

IND vs SA T20: ഇന്ത്യയുടെ മൂന്ന് പേര്‍ക്ക് നിര്‍ണ്ണായകം, തിളങ്ങിയില്ലേല്‍ സീറ്റ് തെറിച്ചേക്കും

4

ഭയമില്ലാതെ ബാറ്റ് ചെയ്യുന്നുവെന്നതാണ് സൂര്യയുടെ സവിശേഷത. ടി20 ലോകകപ്പ് ഓസ്‌ട്രേലിയയില്‍ നടക്കാന്‍ പോകവെ സൂര്യയുടെ മികവ് ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നതാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന സൂര്യ ഇതേ ഫോം തുടര്‍ന്നാല്‍ ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകള്‍ സജീവമാകും. മധ്യഓവറുകളില്‍ റണ്‍സുയര്‍ത്തുന്നുവെന്നതാണ് സൂര്യയുടെ പ്രധാന സവിശേഷത. നിലവില്‍ ഇന്ത്യ വലിയ പ്രാധാന്യം നല്‍കുന്ന താരമാണ് സൂര്യകുമാര്‍ യാദവ്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ ശേഷിക്കുന്ന മത്സരത്തിലും സൂര്യക്ക് തിളങ്ങാനാവുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Thursday, September 29, 2022, 12:18 [IST]
Other articles published on Sep 29, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X