വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA T20: ഹിറ്റ്മാന്റെ സെഞ്ച്വറി, കോലി ഷോ, മറക്കാനാവാത്ത മൂന്ന് വെടിക്കെട്ടുകള്‍ ഇതാ

ന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയുടെ ചരിത്രം പരിശോധിക്കുമ്പോള്‍ ഇന്ത്യന്‍ താരങ്ങളുടെ ചില പ്രകടനങ്ങള്‍ ആരാധക മനസില്‍ മായാതെയുണ്ട്

1

മുംബൈ: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരക്ക് ഒമ്പതാം തീയ്യതി തുടക്കമാവാന്‍ പോവുകയാണ്. ഐപിഎല്ലിന്റെ വാശിയേറിയ പോരാട്ടങ്ങള്‍ക്കൊടുവില്‍ വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൡയാവേശം ഉയരുകയാണ്. ഇന്ത്യ ഇത്തവണ പല സീനിയര്‍ താരങ്ങള്‍ക്കും വിശ്രമം അനുവദിച്ചാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇറങ്ങുന്നത്. ഏറ്റവും മികച്ച ടീമുമായാണ് സന്ദര്‍ശകരായ ദക്ഷിണാഫ്രിക്കയുടെ വരവ്. തട്ടകത്തില്‍ ഇന്ത്യ കെ എല്‍ രാഹുല്‍ എന്ന നായകനെ വിശ്വസിച്ചാണ് ഇറങ്ങുന്നത്. എന്തായാലും തീപ്പൊരി പോരാട്ടം പ്രതീക്ഷിക്കപ്പെടുന്നു.

T20 World Cup: കപ്പ് ആരും മോഹിക്കേണ്ട, ഇന്ത്യ നേടും!, മൂന്ന് കാരണങ്ങളിതാT20 World Cup: കപ്പ് ആരും മോഹിക്കേണ്ട, ഇന്ത്യ നേടും!, മൂന്ന് കാരണങ്ങളിതാ

ഇന്ത്യയെ സംബന്ധിച്ച് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മികച്ച റെക്കോഡുകള്‍ തന്നെ അവകാശപ്പെടാം. എന്നാല്‍ ഇന്ത്യയില്‍ ഐപിഎല്‍ കളിച്ച് മിന്നും ഫോമിലെത്തുന്ന നിരവധി താരങ്ങള്‍ സന്ദര്‍ശക നിരയിലുണ്ടെന്നത് ഇന്ത്യക്ക് കാര്യങ്ങള്‍ പ്രയാസമാക്കുന്നു. ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയുടെ ചരിത്രം പരിശോധിക്കുമ്പോള്‍ ഇന്ത്യന്‍ താരങ്ങളുടെ ചില പ്രകടനങ്ങള്‍ ആരാധക മനസില്‍ മായാതെയുണ്ട്. ഇതില്‍ ആരാധകരെ ഏറ്റവും ആവേശം കൊള്ളിച്ച മൂന്ന് പ്രകടനങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

വിരാട് കോലി (44 പന്തില്‍ 72*)

വിരാട് കോലി (44 പന്തില്‍ 72*)

മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ടി20 ലോകകപ്പ് സെമി ഫൈനലിലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ബാറ്റിങ് പെട്ടെന്നാരും മറക്കാന്‍ വഴിയില്ല. 2014ലെ ലോകകപ്പിന്റെ സെമിയില്‍ 44 പന്തില്‍ പുറത്താവാതെ 72 റണ്‍സാണ് കോലി നേടിയത്. മിര്‍പൂരില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ 173 റണ്‍സ് പിന്തുടര്‍ന്ന് ഇറങ്ങിയതായിരുന്നു. രോഹിത് ശര്‍മയെ 24 റണ്‍സിന് നഷ്ടമായതോടെ കോലി ടീമിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. പതിയെ തുടങ്ങിയ കോലി പിന്നീട് ആക്രമണത്തിലേക്ക് ഗിയര്‍ മാറ്റി. ഇമ്രാന്‍ താഹിറിനെ സിക്‌സര്‍ പറത്തിയാണ് കോലി ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്. അഞ്ച് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെയായിരുന്നു കോലിയുടെ പ്രകടനം. ഈ പ്രകടനമാണ് ഇന്ത്യക്ക് 6 വിക്കറ്റിന്റെ ജയത്തോടെ ഫൈനല്‍ ടിക്കറ്റ് നല്‍കുകയായിരുന്നു.

'പ്രായം ഒരു പ്രശ്‌നമാണോ?', അല്ലെന്ന് ഇവര്‍ തെളിയിച്ചു, കായിക ലോകത്തെ ഞെട്ടിച്ച അഞ്ച് പേര്‍

സുരേഷ് റെയ്‌ന (60 പന്തില്‍ 101)

സുരേഷ് റെയ്‌ന (60 പന്തില്‍ 101)

ഇന്ത്യയുടെ മധ്യനിരയിലെ വിശ്വസ്തന്റെ പേരായിരുന്നു സുരേഷ് റെയ്‌ന. ടി20യില്‍ ഇന്ത്യക്കായി ഗംഭീര പ്രകടനം കാഴ്ചവെച്ചിട്ടുള്ള റെയ്‌നയുടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സെഞ്ച്വറി പ്രകടനം ആരാധകര്‍ക്ക് പെട്ടെന്ന് മറക്കാനാവാത്തതാണ്. 2010ലെ ടി20 ലോകകപ്പിലാണ് റെയ്‌നയുടെ വെടിക്കെട്ട്. 60 പന്തില്‍ 101 റണ്‍സാണ് റെയ്‌ന നേടിയത്. 42 പന്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ റെയ്‌ന ശേഷിക്കുന്ന 18 പന്തിലാണ് 50 റണ്‍സ് പിന്നിട്ടത്. 9 ഫോറും അഞ്ച് സിക്‌സുമാണ് റെയ്‌ന നേടിയത്. ഇന്ത്യ മത്സരത്തില്‍ ജയിക്കുകയും റെയ്‌ന കളിയിലെ താരമാവുകയും ചെയ്തു.

സച്ചിന്റെ സെഞ്ച്വറി തടഞ്ഞ പാര്‍ട്ട് ടൈം സ്പിന്നര്‍മാരെ അറിയാമോ?, അഞ്ച് പേരിതാ

രോഹിത് ശര്‍മ (66 പന്തില്‍ 106)

രോഹിത് ശര്‍മ (66 പന്തില്‍ 106)

നിലവിലെ ഇന്ത്യന്‍ നായകനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 106 റണ്‍സ് നേടിയതും ആരാധകര്‍ക്ക് മറക്കാനാവാത്ത പ്രകടനമാണ്. 2015ല്‍ ധരംശാലയില്‍ നടന്ന മത്സരത്തില്‍ 66 പന്തില്‍ 106 റണ്‍സാണ് ഹിറ്റ്മാന്‍ നേടിയത്. 12 ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെയായിരുന്നു രോഹിത്തിന്റെ വെടിക്കെട്ട്. 160 സ്‌ട്രൈക്കറേറ്റിലാണ് രോഹിത് കസറിയത്. നാല് തവണ അന്താരാഷ്ട്ര ടി20യില്‍ സെഞ്ച്വറി നേടാന്‍ രോഹിത് ശര്‍മക്ക് സാധിച്ചു. അതില്‍ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നാണിത്.

Story first published: Saturday, June 4, 2022, 20:15 [IST]
Other articles published on Jun 4, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X