വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സമ്മര്‍ദ്ദത്തെ എങ്ങനെ മറികടക്കാം?, ധോണിയുടെ ഉപദേശം ഇന്നും കരുത്ത്, വെളിപ്പെടുത്തി ഹര്‍ദിക്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ടി20യില്‍ ഇന്ത്യക്കായി ഗംഭീര പ്രകടനമാണ് ഹര്‍ദിക് നടത്തിയത്

1

ഇന്ത്യന്‍ ക്രിക്കറ്റില്‍ നായകനെന്ന നിലയില്‍ എംഎസ് ധോണിയോളം സ്വാധീനം ചെലുത്തിയ മറ്റൊരാളുമില്ലെന്ന് പറയാം. നായകനായി മൂന്ന് ഐസിസി കിരീടം ഇന്ത്യയുടെ അലമാരയിലെത്തിച്ചതോടൊപ്പം ഫിനിഷറായും വിക്കറ്റ് കീപ്പറായുമെല്ലാം ലോക ക്രിക്കറ്റില്‍ ധോണി നിറഞ്ഞുനിന്നു. സമ്മര്‍ദ്ദം എന്തെന്ന് അറിയാത്ത നായകനായതിനാലാണ് ക്രിക്കറ്റ് ലോകം അദ്ദേഹത്തെ ക്യാപ്റ്റന്‍ കൂളെന്ന് വിശേഷിപ്പിച്ചത്. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ നിന്ന് പലവട്ടം ധോണി ടീമിനെ ഒറ്റക്ക് വിജയലക്ഷ്യത്തിലേക്കെത്തിച്ചിട്ടുണ്ട്.

ധോണിയുടെ ഈ മികവുകൊണ്ട് തന്നെ ക്രിക്കറ്റ് ലോകെ അദ്ദേഹത്തെ ആദരവോടെയും വിസ്മയത്തോടെയുമാണ് കാണുന്നത്. നിലവിലെ ഇന്ത്യന്‍ താരങ്ങളിലെ ഒട്ടുമിക്ക താരങ്ങളുടെയും വളര്‍ച്ചക്ക് പിന്നില്‍ ധോണിയുടെ പങ്ക് വലുതാണ്. ഇന്ത്യയുടെ ഫിനിഷറെന്ന നിലയില്‍ ധോണി നടന്നുകയറിയ റെക്കോഡുകള്‍ മറ്റാര്‍ക്കും എളുപ്പത്തില്‍ മറികടക്കാന്‍ സാധിക്കുന്നതല്ല. ഇപ്പോള്‍ ഇന്ത്യയുടെ ഫിനിഷര്‍ റോളില്‍ തിളങ്ങുന്ന ഹര്‍ദിക് പാണ്ഡ്യ ധോണി തന്റെ കരിയറില്‍ ഉണ്ടാക്കിയ സ്വാധീനത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്.

ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളായ 'മൊട്ട തലയന്‍മാരെ' അറിയാമോ?, അഞ്ച് പേരിതാക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളായ 'മൊട്ട തലയന്‍മാരെ' അറിയാമോ?, അഞ്ച് പേരിതാ

1

സമ്മര്‍ദ്ദ ഘട്ടത്തില്‍ നന്നായി ബാറ്റ് ചെയ്യാന്‍ ധോണി നല്‍കിയ ഉപദേശമാണ് ഹര്‍ദിക് വെളിപ്പെടുത്തിയത്. 'എന്റെ കരിയറിന്റെ തുടക്ക കാലത്ത് മഹി ഭായിയോട് ഞാന്‍ ചോദിച്ചിരുന്ന ചോദ്യങ്ങളിലൊന്ന് സമ്മര്‍ദ്ദത്തെ എങ്ങനെ അതിജീവിക്കാം എന്നതാണ്. അതിന് അദ്ദേഹം നല്‍കിയത് വളരെ ലളിതമായ ഉത്തരമാണ്. സ്വന്തം സ്‌കോറിനെക്കുറിച്ച് ചിന്തിക്കാതിരിക്കുക. ടീം എന്താണോ ആവിശ്യപ്പെടുന്നത് അതിനെക്കുറിച്ച് ചിന്തിക്കുക. അന്ന് മുതലേ ഇത് എന്റെ മനസിലുണ്ട്. അത് എന്റെ കരിയറില്‍ വളരെ സഹായമായിട്ടുണ്ട്- ബിസിസി ഐ ടിവിയില്‍ സംസാരിക്കവെ ഹര്‍ദിക് പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ടി20യില്‍ ഇന്ത്യക്കായി ഗംഭീര പ്രകടനമാണ് ഹര്‍ദിക് നടത്തിയത്. ടോപ് ഓഡര്‍ പരാജയപ്പെട്ടപ്പോള്‍ കരുതലോടെ ബാറ്റ് ചെയ്ത ഹര്‍ദിക് 31 പന്തില്‍ 46 റണ്‍സാണ് നേടിയത്. ഇന്ത്യയെ 169 എന്ന ഭേദപ്പെട്ട സ്‌കോറിലേക്കെത്തിക്കുന്നതില്‍ ഹര്‍ദിക്കിന്റെ പ്രകടനം നിര്‍ണ്ണായകമായിരുന്നു. ആക്രമിച്ച് കളിക്കുന്ന ഫിനിഷറെന്ന നിലയില്‍ നിന്ന് ഹര്‍ദിക് ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്. കൂടുതല്‍ പക്വതയോടെ ഇപ്പോള്‍ അദ്ദേഹം ബാറ്റ് ചെയ്യുന്നു.

'റെക്കോഡ് സൃഷ്ടിച്ചു, അതേ ദിവസം തന്നെ തിരുത്തപ്പെട്ടു', അറിയണം ഈ നാല് റെക്കോഡുകള്‍

2

ഇത്തവണത്തെ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് നായകനായി ടീമിനെ അരങ്ങേറ്റ സീസണില്‍ത്തന്നെ കിരീടം ചൂടിക്കാന്‍ ഹര്‍ദിക്കിനായി. ഫൈനലിലടക്കം ഓള്‍റൗണ്ട് മികവ് കാട്ടിയ ഹര്‍ദിക് വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ വജ്രായുധമാണ്. പഴയ വെടിക്കെട്ട് ബാറ്റിങ് കൈമോശം വരാതെ കാത്ത് സൂക്ഷിക്കുന്ന ഹര്‍ദിക് ടീമിന്റെ വിജയത്തിനായി കൂടുതല്‍ പൊരുതുന്നു എന്നതാണ് എടുത്തു പറയേണ്ടത്. രാജ്‌കോട്ടിലെ പ്രകടനത്തെക്കുറിച്ച് ഹര്‍ദിക് പറഞ്ഞത് ഇങ്ങനെയാണ്.

'സാഹചര്യത്തിനനുസരിച്ച് ബാറ്റ് ചെയ്യാന്‍ മാത്രമാണ് ശ്രമിച്ചത്. ഗുജറാത്തിനായി ചെയ്തത് ആവര്‍ത്തിക്കാനാണ് ശ്രമിക്കുന്നത്. കാര്‍ത്തിക് എന്നോട് പറഞ്ഞ വാക്കുകള്‍ ഇപ്പോഴും ഓര്‍ക്കുന്നു. ഇന്ത്യക്കായി വീണ്ടും കളിക്കാനും ലോകകപ്പ് കളിക്കാനും ആഗ്രഹിക്കുന്നുവെന്നാണ് ഐപിഎല്ലിനിടെ കാര്‍ത്തിക് പറഞ്ഞത്. വലിയ പ്രചോദനം നല്‍കുന്ന താരമാണ് കാര്‍ത്തിക്. ഒരുപാട് കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് പഠിക്കാനാവും'- ഹര്‍ദിക് കൂട്ടിച്ചേര്‍ത്തു.

പാകിസ്താന്‍ എതിരേ വന്നാല്‍ ഇവര്‍ വിടില്ല, ഗംഭീര റെക്കോഡ്, അഞ്ച് ഇന്ത്യന്‍ താരങ്ങളിതാ

3

ദിനേഷ് കാര്‍ത്തികിന്റെ അര്‍ധ സെഞ്ച്വറി പ്രകടനം വളരെയധികം പ്രശംസ പിടിച്ചുപറ്റിയിരുന്നു. അനുഭവസമ്പന്നനായ താരം മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തി കസറുന്നത്. ഫിനിഷറെന്ന നിലയില്‍ വിശ്വസ്തനായി മാറിയ കാര്‍ത്തിക് വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പ്ലേയിങ് 11 ഉള്‍പ്പെടാന്‍ സാധ്യത കൂടുതലാണ്. കമന്റേറ്ററായി കരിയര്‍ ആരംഭിച്ച ശേഷമാണ് അദ്ദേഹത്തിന്റെ തിരിച്ചുവരവെന്നതാണ് ഏറ്റവും എടുത്തു പറയേണ്ടത്. എന്തായാലും കാര്‍ത്തിക് ഇന്ത്യക്ക് വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്.

Story first published: Saturday, June 18, 2022, 17:47 [IST]
Other articles published on Jun 18, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X