വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Ind Vs Sa T20 : വെടിക്കെട്ട് ഫിഫ്റ്റി, പിന്നാലെ റെക്കോഡുകളുടെ പെരുമഴ, 'സൂര്യ ഓണ്‍ ഫയര്‍'

18 പന്തില്‍ ഫിഫ്റ്റി പൂര്‍ത്തിയാക്കിയ സൂര്യകുമാര്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ കരയിപ്പിച്ചിരിക്കുകയാണ്

1

ഗുവാഹത്തി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ സൂര്യകുമാര്‍ യാദവിനെ ബാറ്റിങ് വിസ്‌ഫോടനമാണ് കണ്ടത്. മിന്നും ഫോമിലായിരുന്ന സൂര്യ ക്രീസിലെത്തിയത് മുതല്‍ കത്തിക്കയറി. 22 പന്ത് നേരിട്ട് 5 വീതം ഫോറും സിക്‌സും ഉള്‍പ്പെടെ 61 റണ്‍സാണ് അദ്ദേഹം നേടിയത്. 272.27 സ്‌ട്രൈക്കറേറ്റിലായിരുന്നു സൂര്യയുടെ വെടിക്കെട്ട്. 18 പന്തില്‍ ഫിഫ്റ്റി പൂര്‍ത്തിയാക്കിയ സൂര്യകുമാര്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ കരയിപ്പിച്ചിരിക്കുകയാണ്.

തകര്‍പ്പന്‍ പ്രകടനത്തോടെ നിരവധി റെക്കോഡുകളും സൂര്യകുമാര്‍ സ്വന്തം പേരിലാക്കി. ടി20യില്‍ പന്തുകളുടെ അടിസ്ഥാനത്തില്‍ വേഗത്തില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമെന്ന റെക്കോഡാണ് സൂര്യ സ്വന്തമാക്കിയത്. 573 പന്തുകള്‍ നേരിട്ടാണ് സൂര്യകുമാര്‍ ഈ നേട്ടത്തിലെത്തിയത്. 174 സ്‌ട്രൈക്കറേറ്റിലായിരുന്നു സൂര്യയുടെ പ്രകടനം. ഗ്ലെന്‍ മാക്‌സ് വെല്‍ 604 പന്തുകള്‍ നേരിട്ട് ഈ നേട്ടത്തിലെത്തിയതായിരുന്നു ഇതുവരെയുണ്ടായിരുന്ന റെക്കോഡ്. ഇതിനെയാണ് സൂര്യകുമാര്‍ മറികടന്നത്.

Also Read : സ്ലെഡ്ജ് ചെയ്തു, തൊട്ടടുത്ത പന്തില്‍ സിക്‌സര്‍, കിടിലന്‍ മറുപടി നല്‍കിയ നാല് പേരിതാAlso Read : സ്ലെഡ്ജ് ചെയ്തു, തൊട്ടടുത്ത പന്തില്‍ സിക്‌സര്‍, കിടിലന്‍ മറുപടി നല്‍കിയ നാല് പേരിതാ

മാക്‌സ്‌വെല്ലിന്റെ റെക്കോഡ് തകര്‍ത്തു

മാക്‌സ്‌വെല്ലിന്റെ റെക്കോഡ് തകര്‍ത്തു

കോളിന്‍ മണ്‍റോ 635 പന്തിലും എവിന്‍ ലെവിസ് 640 പന്തിലും തിസാര പെരേര 654 പന്തിലും ഈ നേട്ടത്തിലെത്തിയിട്ടുണ്ട്. ഇന്നിങ്‌സ് അടിസ്ഥാനത്തില്‍ ഈ നേട്ടത്തിലെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് സൂര്യ. 27 ഇന്നിങ്‌സില്‍ നിന്ന് വിരാട് കോലി ഈ നേട്ടത്തിലെത്തിയപ്പോള്‍ 29 ഇന്നിങ്‌സില്‍ നിന്നാണ് കെ എല്‍ രാഹുല്‍ ഈ നേട്ടത്തിലെത്തിയത്. 30 ഇന്നിങ്‌സില്‍ നിന്നാണ് സൂര്യകുമാറിന്റെ നേട്ടം. 40 ഇന്നിങ്‌സില്‍ നിന്നാണ് രോഹിത് ശര്‍മ ഈ നേട്ടത്തിലെത്തിയത്.

Also Read : T20 World Cup 2022: രോഹിത്തിന് കീഴില്‍ ഇന്ത്യ കപ്പടിക്കുമോ?, സാധ്യത കുറവ്!, കാരണങ്ങളിതാ

സിക്‌സറില്‍ റെക്കോഡ്

സിക്‌സറില്‍ റെക്കോഡ്

ഒരു കലണ്ടര്‍ വര്‍ഷം ടി20യില്‍ 50 സിക്‌സുകള്‍ പറത്തുന്ന ആദ്യത്തെ താരമെന്ന ബഹുമതിയും സൂര്യ സ്വന്തമാക്കി. 2021ല്‍ മുഹമ്മദ് റിസ്വാന്‍ നേടിയ 42 സിക്‌സുകളുടെ റെക്കോഡാണ് സൂര്യകുമാര്‍ മറികടന്നത്. ഒരു വര്‍ഷം ഇന്ത്യക്കായി കൂടുതല്‍ സിക്‌സര്‍ നേടുന്ന താരങ്ങളുടെ റെക്കോഡില്‍ അഞ്ചാം സ്ഥാനത്തേക്കും സൂര്യയെത്തി. 2019 78 സിക്‌സുകള്‍ നേടിയ രോഹിത് 2018ല്‍ 74 സിക്‌സുകളും 2017ല്‍ 65 സിക്‌സും നേടി ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ നില്‍ക്കുമ്പോള്‍ 1998ല്‍ 51 സിക്‌സുകള്‍ നേടിയ സച്ചിനാണ് നാലാം സ്ഥാനത്ത്.

Also Read : മുംബൈയില്‍ കളിച്ചതല്ല, സൂര്യയുടെ കരിയര്‍ മാറ്റിയത് ആ തീരുമാനം, ചൂണ്ടിക്കാട്ടി പോണ്ടിങ്

ഫിനിഷിങ്ങില്‍ അത്ഭുതമായി ഡികെ

ഫിനിഷിങ്ങില്‍ അത്ഭുതമായി ഡികെ

ഇന്ത്യക്കായി 2022ല്‍ കൂടുതല്‍ ടി20 റണ്‍സ് നേടുന്ന താരമെന്ന റെക്കോഡും സൂര്യ സ്വന്തം പേരിലാക്കി. ഗുവാഹത്തിയില്‍ സൂര്യക്കൊപ്പം തന്നെ മറ്റ് പ്രമുഖ താരങ്ങളും കസറി. കെ എല്‍ രാഹുല്‍ (57) ഫിഫ്റ്റി നേടിയപ്പോള്‍ വിരാട് കോലി (49*) രോഹിത് ശര്‍മ (43) എന്നിവരും തിളങ്ങി. ദിനേഷ് കാര്‍ത്തിക് 7 പന്തില്‍ 17 റണ്‍സുമായി ഫിനിഷിങ്ങിലും മിന്നി. ഇന്നത്തെ പ്രകടനത്തോടെ ടി20യില്‍ 11000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യത്തെ ഇന്ത്യന്‍ താരമായി കോലി മാറി. 20ാം ഓവറില്‍ ഡികെ തന്റെ മികവ് തുടരുന്നു. 169 പന്തുകളാണ് ഇതുവരെ കാര്‍ത്തിക് നേരിട്ടത്. 33 ഫോറും 26 സിക്‌സും ഇതിനോടകം നേടി. 219.52 ആണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്.

Story first published: Sunday, October 2, 2022, 22:11 [IST]
Other articles published on Oct 2, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X