വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ധവാന്‍- ത്രിപാഠി ഓപ്പണിങ്, മൂന്നാമന്‍ സഞ്ജു- ഇന്ത്യന്‍ സാധ്യതാ ഇലവന്‍

അഞ്ചു ടി20കളാണ് പരമ്പരയിലുള്ളത്

ഐപിഎല്ലിനു ശേഷം ടീം ഇന്ത്യയെ കാത്തിരിക്കുന്നത് സൗത്താഫ്രിക്കയുമായുള്ള കടുപ്പമേറിയ ടി20 പരമ്പരയാണ്. അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയിലാണ് ഇരുടീമും കൊമ്പുകോര്‍ക്കുന്നത്. ടെംബ ബവുമയ്ക്കു കീഴില്‍ ശക്തമായ ടീമിനെ പരമ്പരയ്ക്കായി സൗത്താഫ്രിക്ക ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇന്ത്യന്‍ ടീമിനെ വൈകാതെ തന്നെ പ്രഖ്യാപിക്കുമെന്നാണ് വിവരം. ജൂണ്‍ ഒമ്പതു മുതല്‍ 19 വരെയാണ് ടി20 പരമ്പര.

1

ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കം ചില മുന്‍നിര താരങ്ങള്‍ക്കു വിശ്രമം നല്‍കിയായിരിക്കും ഇന്ത്യ കളിക്കുകയെന്നാണ് സൂചനകള്‍. വിരാട് കോലി, കെഎല്‍ രാഹുല്‍, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ എന്നിവരും ടീമിലുണ്ടായേക്കില്ല. ഈ സീസണിലെ ഐപിഎല്ലില്‍ മിന്നുന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ചില പുതുമുഖങ്ങള്‍ക്കും ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാനിടയുണ്ട്. രോഹിത്തിന്റെ അഭാവത്തില്‍ ശിഖര്‍ ധവാന്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരിലൊരാളായിരിക്കും പരമ്പരയില്‍ ഇന്ത്യയെ നയിക്കുക. ടി20 പരമ്പരയില്‍ ഇന്ത്യയുടെ സാധ്യതാ ഇലവന്‍ എങ്ങനെയായിരിക്കുമെന്നു നോക്കാം.

ധവാന്‍ - ത്രിപാഠി (ഓപ്പണര്‍മാര്‍)

ധവാന്‍ - ത്രിപാഠി (ഓപ്പണര്‍മാര്‍)

പരിചയസമ്പന്നനായ ശിഖര്‍ ധവാനും പുതുമുഖം രാഹുല്‍ ത്രിപാഠിയും ചേര്‍ന്ന് ടി20 പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യാനാണ് സാധ്യത. ധവാന്‍ കുറച്ചുകാലമായി ഇന്ത്യന്‍ ടി20 ടീമിന്റെ ഭാഗമല്ല. അദ്ദേഹത്തെ പിന്തള്ളി കെഎല്‍ രാഹുല്‍ ഓപ്പണിങിലേക്കു വരികയായിരുന്നു. എന്നാല്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ രാഹുലിനു വിശ്രമം നല്‍കാനിടുയുള്ളതിനാല്‍ ധവാനു നറുക്കുവീഴുമെന്നുറപ്പാണ്. മാത്രമല്ല ടീമിനെ അദ്ദേഹം നയിച്ചേക്കുകയും ചെയ്യും.

3

ഇഷാന്‍ കിഷന്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി സ്ഥിരതയാര്‍ന്ന പ്രകടനം നടത്താനാവാതെ ഫ്‌ളോപ്പായതിനാല്‍ ത്രിപാഠിയെ ഇന്ത്യ ഓപ്പണറുടെ റോളിലേക്കു പരിഗണിച്ചേക്കും. സണ്‍റൈസേഴ്്‌സ് ഹൈദരാബാദിനു വേണ്ടി തകര്‍പ്പന്‍ ബാറ്റിങാണ് താരം കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. പൃഥ്വി ഷാ, റുതുരാജ് ഗെയ്ക്വാദ് എന്നിവരും മല്‍സരരംഗത്തുണ്ടെങ്കിലും ഇവരേക്കാള്‍ മികച്ച പ്രകടനമായിരുന്നു ത്രിപാഠിയുടേത്.

സഞ്ജു, ഹൂഡ, കാര്‍ത്തിക്- മധ്യനിര

സഞ്ജു, ഹൂഡ, കാര്‍ത്തിക്- മധ്യനിര

വിരാട് കോലിയുടെ അഭാവത്തില്‍ മുന്നാം നമ്പറില്‍ സഞ്ജു സാംസണ്‍ കളിച്ചേക്കും. നാലാമനായി ദീപക് ഹൂഡയും അഞ്ചാം നമ്പറില്‍ വെറ്ററന്‍ താരം ദിനേശ് കാര്‍ത്തികും ഇറങ്ങിയേക്കും. കാര്‍ത്തിക് തന്നെ ഇന്ത്യയുടെ വിക്കറ്റും കാക്കാനാണ് സാധ്യത.

5

നേരത്തേ ഇന്ത്യന്‍ ടീമിനു അകത്തും പുറത്തുമായി കഴിയേണ്ടി വന്ന താരമാണ് സഞ്ജു. എന്നാല്‍ ഇനി അദ്ദേഹത്തിനു സ്ഥിരമായി അവസരം ലഭിച്ചേക്കും. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി മികച്ച പ്രകടനമാണ് ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ സഞ്ജു കാഴ്ചവയ്ക്കുന്നത്. സഞ്ജുവിനു ശേഷം നാലാംനമ്പറില്‍ ഹൂഡയ്ക്കാണ് സാധ്യത. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനായി ഉജ്ജ്വല പ്രകടനമാണ് ഹൂഡ നടത്തുന്നത്.

6

ഇടംകൈയന്‍ ബാറ്ററെ ടീം മാനേജ്‌മെന്റ് നോട്ടമിടുകയാണെങ്കില്‍ പുതുമുഖം തിലക് വര്‍മയ്ക്കും നാലാം നമ്പറിലേക്കു സാധ്യതയുണ്ട്.സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ കാര്‍ത്തിക് ഉറപ്പായിട്ടും ഇന്ത്യന്‍ ടീമിലുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ഫിനിഷറുടെ റോളില്‍ തിളങ്ങുന്ന ഡികെയ്ക്കു ഇന്ത്യന്‍ ടീമിലും ഇതേ റോള്‍ തന്നെയായിരിക്കും ലഭിക്കുക.

ഹാര്‍ദിക്, ക്രുനാല്‍ (ഓള്‍റൗണ്ടര്‍മാര്‍)

ഹാര്‍ദിക്, ക്രുനാല്‍ (ഓള്‍റൗണ്ടര്‍മാര്‍)

ഓള്‍റൗണ്ടര്‍മാരായി സഹോദരന്മാര്‍ കൂടിയായ ഹാര്‍ദിക് പാണ്ഡ്യയും ക്രുനാല്‍ പാണ്ഡ്യയും ഇന്ത്യയുടെ പ്ലെയിങ് ഇലവനിലേക്കു വന്നേക്കും. നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി മികച്ച പ്രകടനമാണ് ഹാര്‍ദിക് നടത്തുന്നത്. ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം ജിടിയെ ഇതിനകം പ്ലേഓഫിലുമെത്തിച്ചു കഴിഞ്ഞു.
ക്രുനാലാവട്ടെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമിന്റെ ഭാഗമാണ്. ബാറ്റിങിലും ബൗളിങിലും മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്നതിനാല്‍ അദ്ദേഹത്തെ ദേശീയ ടീമിലേക്കു പരിഗണിക്കാന്‍ സാധ്യത കൂടുതലാണ്.

 ഹര്‍ഷല്‍, ഭുവനേശ്വര്‍, ടി നടരാജന്‍, ചാഹല്‍ (ബൗളര്‍മാര്‍)

ഹര്‍ഷല്‍, ഭുവനേശ്വര്‍, ടി നടരാജന്‍, ചാഹല്‍ (ബൗളര്‍മാര്‍)

സ്‌പെഷ്യലിസ്റ്റ് പേസര്‍മാരായി ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരും സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി യുസ്വന്ദ്ര ചാഹലും പ്ലെയിങ് ഇലവനിലെത്തിയേക്കും. ആര്‍സിബിക്കായി മികച്ച പ്രകടനമാണ് ഹര്‍ഷല്‍ കാഴ്ചവയ്ക്കുന്നത്. അദ്ദഹേത്തിന്റെ സാന്നിധ്യം ബാറ്റിങിലും ഇന്ത്യക്കു കൂടുതല്‍ ആഴമേകും.
മികച്ച ഫോമിലുള്ള ഭുവിയായിരിക്കും പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക. ടി നടരാജന്‍ ഈ പരമ്പരയിലൂടെ ടീമിലേക്കു തിരികെ വന്നേക്കും.

9

പുതുമുഖങ്ങളായ ഉമ്രാന്‍ മാലിക്ക്, അര്‍ഷ്ദീപ് സിങ്, മൊഹ്‌സിന്‍ ഖാന്‍ എന്നിവരും ഈ പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായേക്കം. രാജസ്ഥാന്‍ റോയല്‍സിനായി വിക്കറ്റുകള്‍ കൊയ്ത് കൂട്ടുന്ന ചാഹല്‍ ഉറപ്പായും ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പുള്ളയാളാണ്.

Story first published: Thursday, May 19, 2022, 13:56 [IST]
Other articles published on May 19, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X