വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: രണ്ടു പേര്‍ സൗത്താഫ്രിക്കയുടെ 'കണ്ണുകെട്ടി'! പിഴച്ചത് എവിടെയെന്ന് ചൂണ്ടിക്കാട്ടി ബട്ട്

ഇന്ത്യന്‍ ബൗളര്‍മാര്‍ സാഹചര്യം മുതലെടുത്തതായി മുന്‍ പാക് നായകന്‍

ഇന്ത്യക്കെതിരായ ആദ്യ ടി20 പോരാട്ടത്തില്‍ സൗത്താഫ്രിക്കയുടെ ബാറ്റിങ് നിരയ്ക്കു എവിടെയാണ് പിഴച്ചതെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ നായകന്‍ സല്‍മാന്‍ ബട്ട്. പിച്ചും സാഹചര്യങ്ങളും ഇന്ത്യന്‍ ടീം വളരെ നന്നായി പ്രയോജനപ്പെടുത്തിയതായും മറുഭാഗത്ത് സൗത്താഫ്രിക്കയ്ക്കു അതിനായില്ലെന്നും ബട്ട് നിരീക്ഷിച്ചു. സ്വന്തം യൂട്യൂബ് ചാനലില്‍ മല്‍സരത്തെക്കുറിച്ച് വിശകലനം നടത്തുകയായിരുന്നു അദ്ദേഹം.

IND vs SA T20: ആദ്യ മത്സരം ജയിച്ചു, പക്ഷെ ഇന്ത്യ സന്തോഷിക്കാന്‍ വരട്ടെ!, മൂന്ന് ആശങ്കകള്‍IND vs SA T20: ആദ്യ മത്സരം ജയിച്ചു, പക്ഷെ ഇന്ത്യ സന്തോഷിക്കാന്‍ വരട്ടെ!, മൂന്ന് ആശങ്കകള്‍

1

തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ എട്ടു വിക്കറ്റിന്റെ ആധികാരിക വിജയമാണ് ഇന്ത്യന്‍ ടീം സ്വന്തമാക്കിയത്. പവര്‍പ്ലേയില്‍ തന്നെ അഞ്ചു വിക്കറ്റുകള്‍ നഷ്ടമായ സൗത്താഫ്രിക്കയ്ക്കു പിന്നീട് കളിയിലേക്കു ഒരു തിരിച്ചുവരവ് അസാധ്യവുമായിരുന്നു. മൂന്നു വിക്കറ്റുകളുമായി അര്‍ഷ്ദീപ് സിങ് ഇന്ത്യന്‍ ബൗളിങിനു ചുക്കാന്‍ പിടിച്ചപ്പോള്‍ ദീപക് ചാഹര്‍ പവര്‍പ്ലേയില്‍ രണ്ടു വിക്കറ്റുകളും വീഴ്ത്തിയിരുന്നു.

2

ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ ഗംഭീര പ്രകടനായിരുന്നു സൗത്താഫ്രിക്കയ്‌ക്കെതിരേ നടത്തിയത്. അര്‍ഷ്ദീപ് സിങും ദീപക് ചാഹറും സൗത്താഫ്രിക്കന്‍ ബാറ്റര്‍മാരുടെ കണ്ണുകെട്ടി ബൗള്‍ ചെയ്തതു പോലെയാണ് തോന്നിയത്. ബോള്‍ വളരെ നന്നായി സ്വിങ് ചെയ്യുന്നുണ്ടായിരുന്നു. ഈ മല്‍സരത്തിലെ പിച്ചില്‍ വളരെയധികം ഈര്‍പ്പമുണ്ടായിരുന്നു. ഈ കാരണത്താല്‍ തന്നെ ബോള്‍ വളരെ നന്നായി സ്വിങ് ചെയ്യുകയും ബാറ്റര്‍മാര്‍ക്കു ശരിയായി ടൈമിങ് ചെയ്യാനും സാധിച്ചില്ലെന്നും സല്‍മാന്‍ ബട്ട് വിലയിരുത്തി.

IND vs SA T20: ധോണിയേയും കടത്തിവെട്ടി ഹിറ്റ്മാന്‍, ക്യാപ്റ്റന്‍സിയില്‍ ചരിത്ര നേട്ടം, അറിയാം

3

ഇന്ത്യയുടെ ഇന്നിങ്‌സെടുത്താല്‍ കെഎല്‍ രാഹുലും സൂര്യകുമാര്‍ യാദവും ശ്രദ്ധയോടെയാണ് തുടങ്ങിയത്. തുടക്കത്തില്‍ തന്നെ അറ്റാക്കിങ് ഷോട്ടുകള്‍ക്കു മുതിരാതെ സമയമെടുത്താണ് രണ്ടു പേരും ഇന്നിങ്‌സ് പടുത്തുയര്‍ത്തിയതെന്നു കാണാം. മികച്ച ഫോമില്‍ കളിച്ചുകൊണ്ടിരിക്കുന്ന സൂര്യകുമാര്‍ പോലും തുടക്കത്തില്‍ ആക്രമണത്തിനു മുതിര്‍ന്നില്ല. പിച്ചിന്റെ സ്വഭാവം മനസ്സിലാക്കിയ ശേഷമായിരുന്നു അദ്ദേഹം പിന്നീട് ഷോട്ടുകള്‍ കളിക്കാന്‍ ആരംഭിച്ചതെന്നും സല്‍മാന്‍ ബട്ട് നിരീക്ഷിച്ചു.

4

പിച്ച് ബാറ്റിങിനു അത്ര മികച്ചതായിരുന്നില്ല. ടി20 ക്രിക്കറ്റില്‍ ഇത്രയും സ്വിങ് മറ്റെവിടെയും ലഭിക്കാന്‍ പോവുന്നില്ല. ഈ മല്‍സരത്തിലെ സാഹചര്യങ്ങളെ അര്‍ഷ്ദീപ് സിങും ദീപക് ചാഹറും വളരെ നന്നായിട്ട് പ്രയോജനപ്പെടുത്തി.
സൗത്താഫ്രിക്കന്‍ ബാറ്റര്‍മാരാവട്ടെ ഒരു കാല്‍ ആരോ കെട്ടിയിട്ടതു പോലെയായിരുന്നു ബാറ്റ് വീശിയത്. ഔട്ട് സ്വിങറാണെന്നു കരുതി കളിച്ചാണ് അര്‍ഷ്ദീപിന്റെ ബൗളിങില്‍ ടെംബ ബവുമ ക്ലീന്‍ ബൗള്‍ഡായത്.

5

ഡേവിഡ് മില്ലറുടെ പുറത്താവല്‍ നോക്കൂ. ആദ്യം അര്‍ഷ്ദീപ് ഔട്ട് സ്വിങറുകളെറിഞ്ഞു. പിന്നെ ഇന്‍സ്വിങര്‍ പരീക്ഷിച്ചപ്പോള്‍ അതു മനസ്സിലാക്കാനാവാതെ മില്ലര്‍ ബൗള്‍ഡാവുകയായിരുന്നു. റിലേ റോസ്സുവും പിച്ചിനെ മസ്സിലാക്കാതെ ആദ്യ ബോളില്‍ തന്നെ ഡ്രൈവിനു ശ്രമിച്ചാണ് പുറത്തായതെന്നും സല്‍മാന്‍ ബട്ട് വിശദീകരിച്ചു.

IND vs SA T20: ആദ്യ മത്സരം ജയിച്ചു, പക്ഷെ ഇന്ത്യ സന്തോഷിക്കാന്‍ വരട്ടെ!, മൂന്ന് ആശങ്കകള്‍

6

ബോളിനെയോ, പിച്ചിനെയോ ഒട്ടും പരിഗണിക്കാതെയാണ് സൗത്താഫ്രിക്കന്‍ താരങ്ങള്‍ ബാറ്റ് ചെയ്തത്. ഒന്ന്- രണ്ട് ഓവറുകളില്‍ ക്രീസില്‍ നിന്ന ശേഷം പിച്ച് എങ്ങനെയാമെന്നു മനസ്സിലാക്കുകയായിരുന്നു വേണ്ടിയിരുന്നത്. പക്ഷെ അവര്‍ അതിനു ശ്രമിച്ചില്ല. സ്വിങ് ബൗളിങിനെ ഏതു ഫോര്‍മാറ്റിലായാലും നേരിടുക ബുദ്ധിമുട്ട് തന്നെയാണ്.

7

ക്വിന്റണ്‍ ഡികോക്കുള്‍പ്പെടെ ഒരുപാട് വലിയ താരങ്ങള്‍ സൗത്താഫ്രിക്കന്‍ ബാറ്റിങ് നിരയിലുണ്ട്. പക്ഷെ ആരും തന്നെ പിച്ചിനെ മാനിക്കാതെയാണ് ഷോട്ടുകള്‍ കളിച്ച് വിക്കറ്റുകള്‍ വലിച്ചെറിഞ്ഞത്. ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു തീര്‍ച്ചയായും ക്രെഡിറ്റ് നല്‍കിയേ തീരൂവെന്നും സല്‍മാന്‍ ബട്ട് ചൂണ്ടിക്കാട്ടി.

Story first published: Thursday, September 29, 2022, 14:12 [IST]
Other articles published on Sep 29, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X