വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ഐപിഎല്ലിനു പിറകെ ഇന്ത്യന്‍ കുപ്പായത്തിലും റിഷഭ് ഫ്‌ളോപ്പ്, ഇംഗ്ലണ്ടിലേക്കു വേണോ?

മോശം പ്രകടനം തുടരുകയാണ് താരം

RISHABH PANT 1

സൗത്താഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ താല്‍ക്കാലിക ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്തിന്റെ മോശം ഫോം ഇന്ത്യക്കു ആശങ്കയുണ്ടാക്കുന്നു. കാരണം വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ മൂന്നു ഫോര്‍മാറ്റിലും ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പുള്ള താരമാണ് അദ്ദേഹം. എന്നാല്‍ നിലവിലെ മോശം പ്രകടനത്തെ തുടര്‍ന്ന് റിഷഭിനെ മാറ്റി മറ്റൊരാളെ പരീക്ഷിക്കേണ്ടി വരുമോയെന്ന ആശങ്കയിലാണ് ടീം മാനേജ്‌മെന്റ്.

ഗ്രൗണ്ട്‌സ്മാന്‍ വരെ നേടി! ക്രിക്കറ്റിലെ വിചിത്രമായ മാന്‍ ഓഫ് ദി മാച്ചുകാര്‍ഗ്രൗണ്ട്‌സ്മാന്‍ വരെ നേടി! ക്രിക്കറ്റിലെ വിചിത്രമായ മാന്‍ ഓഫ് ദി മാച്ചുകാര്‍

കടുപ്പമേറിയ ഇംഗ്ലണ്ട് പര്യടനത്തിനു മുമ്പ് തന്റെ ഫോം വീണ്ടെടുക്കാന്‍ റിഷഭിനു ലഭിച്ച ഏറ്റവും നല്ല അവസരമാണ് സൗത്താഫ്രിക്കയ്‌ക്കെതിരേ ഇപ്പോള്‍ നടക്കുന്ന ടി20 പരമ്പര. മൂന്നു മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഒന്നില്‍പ്പോലും തിളങ്ങാന്‍ താരത്തിനായിട്ടില്ല. വെറും 40 റണ്‍സാണ് മൂന്നു മല്‍സരങ്ങളില്‍ നിന്നും റിഷഭിന്റെ സമ്പാദ്യം. ആദ്യ കളിയില്‍ 16 കളിയില്‍ നേടിയ 29 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. രണ്ടാമത്തെ കളിയില്‍ ഏഴു ബോളില്‍ അഞ്ചും മൂന്നാം ടി20യില്‍ എട്ടു ബോളില്‍ ആറും റണ്‍സെടുത്ത് റിഷഭ് വിക്കറ്റ് നഷ്ടപ്പെടുത്തി.

സച്ചിന്റെയും യുവിയുടെയും കാറുകള്‍ ഏതെന്നറിയുമോ? താരങ്ങളും ആഡംബരക്കാറുകളുംസച്ചിന്റെയും യുവിയുടെയും കാറുകള്‍ ഏതെന്നറിയുമോ? താരങ്ങളും ആഡംബരക്കാറുകളും

RISHABH PANT 1

ഈ വര്‍ഷം ബാറ്ററെന്ന നിലയില്‍ റിഷഭിനെ സംബന്ധിച്ച് അത്ര മികച്ചതല്ലെന്നു കണക്കുകള്‍ പറയുന്നു. കഴിഞ്ഞ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പവും അദ്ദേഹം ഫ്‌ളോപ്പായി മാറി. ടീമിന്റെ നായകന്‍ കൂടിയായ റിഷഭിനു 13 ഇന്നിങ്‌സുകളില്‍ നിന്നും വെറും 340 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഒരു ഫിഫ്റ്റി പോലും കുറിക്കാനാവാതെ പോയ താരത്തിന്റെ ശരാശരി 30.90 ആയിരുന്നു.

'കുമ്പിടിയാ, കുമ്പിടി, ഇവിടെയും അവിടെയും കാണാം'! പ്രമുഖരുടെ അപരന്‍മാര്‍'കുമ്പിടിയാ, കുമ്പിടി, ഇവിടെയും അവിടെയും കാണാം'! പ്രമുഖരുടെ അപരന്‍മാര്‍

വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ കഴിഞ്ഞ രണ്ടു മാസത്തിലേറെയായി റണ്‍സ് കണ്ടെത്താന്‍ റിഷഭ് വിഷമിക്കുകയാണ്. ഐപിഎല്‍ ഡിസിക്കൊപ്പം താരം ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് പ്രതീക്ഷിക്കപ്പട്ടിരുന്നെങ്കിലും അതു സംഭവിച്ചില്ല. ഇപ്പോഴിതാ സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പരയിലും റിഷഭിന്റെ കഷ്ടകാലം തുടരുകയാണ്.

ഇംഗ്ലണുമായുള്ള ഏക ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാല്‍ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ടീമിനെ തിരഞ്ഞെടുക്കാനിരിക്കുന്നതേയുള്ളൂ. റിഷഭ് പന്തിനെ പുറത്തിരുത്തി ടി20 പരമ്പരയില്‍ ഇന്ത്യ സഞ്ജു സാംസണിനെ ഉള്‍പ്പെടുത്തുമോയെന്നാണ് ഇനി അറിയാനുള്ളത്. സൗത്താഫ്രിക്കയുമായുള്ള പരമ്പരയില്‍ ഫ്‌ളോപ്പായതോടെ റിഷഭിനു പകരം സഞ്ജുവിനെ എടുക്കാമായിരുന്നെന്ന് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങളുയരുകയാണ്.

Story first published: Wednesday, June 15, 2022, 0:47 [IST]
Other articles published on Jun 15, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X