വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: കോലിയും ഗാംഗുലിയും തമ്മില്‍ എന്താണ് പ്രശ്‌നം? വിവാദത്തോടു ആദ്യമായി പ്രതികരിച്ച് ദ്രാവിഡ്

ആദ്യ ടെസ്റ്റിനു മുന്നോടിയായി സംസാരിക്കുകയായിരുന്നു കോച്ച്

ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ വിരാട് കോലിയും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടു ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് കോച്ച് രാഹുല്‍ ദ്രാവിഡ്. സൗത്താഫ്രിക്കയുമായുള്ള ആദ്യ ടെസ്റ്റിനു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണയായി ടീം ക്യാപ്റ്റനാണ് ഇത്തരത്തില്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടാറുള്ളതെങ്കിലും ഇത്തവണ അത് ദ്രാവിഡ് ഈ റോള്‍ ഏറ്റെടുക്കുകയായിരുന്നു.

ഏകദിന ടീം ക്യാപ്റ്റന്‍സിയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. കോലിയെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു നീക്കിയതോടെയാണ് പ്രശനങ്ങള്‍ രൂക്ഷമായത്. ടി20 ടീമിന്റെ നായകസ്ഥാനമൊഴിയരുതെന്ന് കോലിയോടു താന്‍ വ്യക്തിപരമായി അഭ്യര്‍ഥിച്ചിരുന്നുവെന്നും ഏകദിന ക്യാപ്റ്റന്‍സി മാറ്റത്തെക്കുറിച്ച് നേരത്തേ അറിയിച്ചിരുന്നുവെന്നുമായിരുന്നു ഗാംഗുലി പറഞ്ഞത്. പക്ഷെ ഈ രണ്ടു കാര്യങ്ങളും കോലി നഷേധിച്ചതാണ് വലിയ കോളിളക്കമുണ്ടാക്കിയത്. കോലിയുടെ മറുപടിക്കു ശേഷം ഗാംഗുലി ഇതിനോടു പ്രതികരിക്കാതെ ഒഴിഞ്ഞു മാറുകയും ചെയ്തിരുന്നു.

 സെലക്ടര്‍മാരുടെ റോള്‍

ഏകദിന ക്യാപ്റ്റന്‍സി മാറ്റവുമായി ബന്ധപ്പെട്ട് അഭിപ്രായം തേടിയിരുന്നോയെന്ന ചോദ്യത്തിന് അതു സെലക്ടര്‍മാരുടെ റോളാണെന്നായിരുന്നു രാഹുല്‍ ദ്രാവിഡിന്റെ മറുപടി. ഞാന്‍ ഉണ്ടാവാന്‍ ഇടയുള്ളതോ, ഇടയില്ലാത്തതോ ആയ സംഭാഷണങ്ങളില്‍ ഇടപെടാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 അതു ചര്‍ച്ച ചെയ്യാനുള്ള സമയമല്ല

ഇക്കാര്യം ചര്‍ച്ച ചെയ്യാനുള്ള സമയമോ, സ്ഥലമോ അല്ലയിത്. ഞാന്‍ നടത്തിയ ആന്തരിക സംഭാഷണങ്ങള്‍ മാധ്യമങ്ങളില്‍ വരാനും പോവുന്നില്ല, മാത്രമല്ല ഞാന്‍ എന്തൊക്കെയാണ് ചര്‍ച്ച ചെയ്തതെന്നു പുറത്തു പറയാനും പോവുന്നില്ലെന്നു ദ്രാവിഡ് സ്വതസിദ്ധമായ ശൈലിലിയില്‍ വളരെ കൂളായി പറഞ്ഞു.

 കോലിയെ പുകഴ്ത്തി

വിവാദമായേക്കാവുന്ന ചോദ്യങ്ങള്‍ക്കു ഉചിതമായ മറുപടി തന്നെ നല്‍കിയ ദ്രാവിഡ് ടെസ്റ്റ് ടീം നായകന്‍ വിരാട് കോലിയെ പ്രശംസിക്കാനും മറന്നില്ല. ടെസ്റ്റിനോടു വിരാടിന് അതിയായ പാഷനാളുള്ളതെന്നും ഈ പരമ്പരയില്‍ അദ്ദേഹം വളരെ നന്നായി പെര്‍ഫോം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദ്രാവിഡ് വ്യക്തമാക്കി.
കളിക്കാരനെന്ന നിലയിലും ലീഡറെന്ന നിലയിലും വലിയ റോളാണ് വിരാട് വഹിച്ചിട്ടുള്ളത്. അദ്ഭുതപ്പെടുത്തുന്ന ക്രിക്കറ്ററാണ് അദ്ദേഹം. ടെസ്റ്റ് ക്രിക്കറ്റിനെ അതിയായി ഇഷ്ടപ്പെടുന്ന താരങ്ങളിലൊരാളാണ് വിരാട്. മാതമല്ല എല്ലായ്‌പ്പോഴും പോരാടാന്‍ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. സൗത്താഫ്രിക്കയ്‌ക്കെതിരായ പരമ്പര വിരാടിന് വളരെ മികച്ചതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അത് ടീമിനു മുതല്‍ക്കൂട്ടാവുമെന്നും കരുതുന്നുവെന്നും ദ്രാവിഡ് വിശദമാക്കി.

ഇന്ത്യക്കു ബാറ്റിങ്

സൗത്താഫ്രിക്കയ്‌ക്കെതിരേ സെഞ്ചൂറിയനിലെ സൂപ്പര്‍ സ്‌പോര്‍ട്ടില്‍ നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് ലഭിച്ച ഇന്ത്യന്‍ നായകന്‍ വിരാട് കോലി ബാറ്റിങ് തിരഞ്ഞെടുത്തിരിക്കുകയാണ്. ആദ്യ സെഷനില്‍ 26 ഓവറുകള്‍ കഴിയുമ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്മില്ലാതെ 78 റണ്‍സെടുത്തിട്ടുണ്ട്. മായങ്ക് അഗര്‍വാള്‍ (45*) കെഎല്‍ രാഹുല്‍ (29*) എന്നിവരാണ് ക്രീസില്‍. പേസ് ബൗളിങിനെ തുണയ്ക്കുന്ന പിച്ചായതിനാല്‍ നാലു പേസര്‍മാരും ഒരു സ്പിന്നറുമടങ്ങുന്ന ടീം കോമ്പിനേഷനാണ് ഇന്ത്യ പരീക്ഷിച്ചത്. ഏക സ്പിന്നറായി ഓള്‍റൗണ്ടര്‍ കൂടിയായ ആര്‍ അശ്വിന്‍ കളിക്കുമ്പോള്‍ ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരാണ് പേസ് ബൗളിങ് കൈകാര്യം ചെയ്യുക. മോശം ഫോമിലുള്ള മുന്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയെ പ്ലെയിങ് ഇലവനിലുള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. ശ്രേയസ് അയ്യര്‍, ഹനുമാ വിഹാരി എന്നിവരെ കളിപ്പിച്ചില്ല.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

സൗത്താഫ്രിക്ക- ഡീന്‍ എല്‍ഗര്‍ (ക്യാപ്റ്റന്‍), എയ്ഡന്‍ മര്‍ക്രാം, കീഗന്‍ പെറ്റേഴ്‌സന്‍, റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍, ടെംബ ബവുമ, ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), വിയാന്‍ മുള്‍ഡര്‍, മാര്‍ക്കോ ജാന്‍സണ്‍, കേശവ് മഹാരാജ്, കാഗിസോ റബാഡ, ലുംഗി എന്‍ഗിഡി.

Story first published: Sunday, December 26, 2021, 15:31 [IST]
Other articles published on Dec 26, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X