വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ഏകദിനത്തില്‍ 'ഗബ്ബാറിനെ' മാറ്റിനിര്‍ത്തരുത്, ധവാന്‍ തീര്‍ച്ചയായും ടീമില്‍ വേണം, കാരങ്ങളിതാ

മുംബൈ: ഇന്ത്യയുടെ ന്യൂസീലന്‍ഡ് പരമ്പര അവസാനിച്ചതിനാല്‍ ഇനി മുന്നിലുള്ളത് ദക്ഷിണാഫ്രിക്കന്‍ പര്യടനമാണ്. ടെസ്റ്റും ഏകദിനവും ടി20യും ഉള്‍പ്പെടുന്ന പര്യടനമാണ് ഇന്ത്യ നടത്തുന്നത്. ദക്ഷിണാഫ്രിക്കയിലെ സാഹചര്യം സന്ദര്‍ശക ടീമിന് എന്നും വെല്ലുവിളിയാണ്. അതുകൊണ്ട് തന്നെ ഏറ്റവും മികച്ച ടീമിനെത്തന്നെയാവും ഇന്ത്യ കളത്തിലിറക്കുക. മൂന്ന് ഫോര്‍മാറ്റിലും പരമ്പരയുള്ളതിനാല്‍ ഒട്ടുമിക്ക പ്രധാന താരങ്ങളെയും ഇന്ത്യ ടീമിലേക്ക് പരിഗണിച്ചേക്കും.

IND vs SA: ഞങ്ങള്‍ റെഡി- സൗത്താഫ്രിക്കന്‍ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു, എല്‍ഗര്‍ നയിക്കുംIND vs SA: ഞങ്ങള്‍ റെഡി- സൗത്താഫ്രിക്കന്‍ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു, എല്‍ഗര്‍ നയിക്കും

1

ഏകദിന പരമ്പരയിലും ടി20യിലും ഇന്ത്യ ഓപ്പണര്‍മാരായി മുഖ്യ പരിഗണന രോഹിത് ശര്‍മ-കെ എല്‍ രാഹുല്‍ കൂട്ടുകെട്ടിന് തന്നെയാണ്. സമീപകാലത്തെ ഇവരുടെ ഫോമും രണ്ട് പേരും തമ്മിലുള്ള കൂട്ടുകെട്ടില്‍ പിറന്ന റെക്കോഡുകളും മികച്ചതായതിനാല്‍ ഇവരെത്തന്നെ പരിഗണിക്കാനാണ് സാധ്യത. എന്നാല്‍ ഇന്ത്യ ഏകദിനത്തില്‍ മറന്നുപോകാന്‍ പാടില്ലാത്തൊരു താരമാണ് ശിഖര്‍ ധ വാന്‍. നിലവില്‍ ഇന്ത്യയുടെ ടി20,ടെസ്റ്റ് ടീമിന് പുറത്തുള്ള ധവാനെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഇന്ത്യ ടീമിലേക്ക് പരിഗണിക്കേണ്ടതായുണ്ട്.

Also Read: ഏകദിനത്തിലും രോഹിത് ക്യാപ്റ്റനാവുമോ? ടെസ്റ്റില്‍ രഹാനെ പുറത്തായേക്കും- ഇന്ത്യന്‍ ടീം ചൊവ്വാഴ്ച

2

ധവാനെ ഏകദിനത്തില്‍ നിന്ന് എളുപ്പത്തില്‍ മാറ്റിനിര്‍ത്താനാവില്ല. കാരണം മികച്ച റെക്കോഡുകള്‍ തന്നെ ഏകദിന ഫോര്‍മാറ്റില്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. ധവാന്‍-രോഹിത് കൂട്ടുകെട്ടെടുത്താലും മികച്ച റെക്കോഡുകള്‍ തന്നെ കാണാന്‍ സാധിക്കും. അതുകൊണ്ട് തന്നെ ധവാനെ ഇന്ത്യ തഴഞ്ഞാല്‍ അത് അദ്ദേഹത്തോടുള്ള നീതികേടായിരുക്കും.

Also Read: ഇന്ത്യന്‍ ക്യാപ്റ്റനായി വിഹാരി, ദേവ്ദത്ത് ടീമില്‍ - സൗത്താഫ്രിക്കയ്ക്കു ബാറ്റിങ്

3

സമീപകാലത്തെ ധവാന്റെ ഫോം മികച്ചതാണ്. ഐപിഎല്ലില്‍ അവസാന സീസണില്‍ 587 റണ്‍സ് നേടാന്‍ ധവാന് സാധിച്ചിട്ടുണ്ട്. 2020ല്‍ 17 മത്സരത്തില്‍ നിന്് 616 റണ്‍സാണ് ധവാന്‍ നേടിയത്. അതുകൊണ്ട് തന്നെ ധവാനെ ഫോമിന്റെ പേരില്‍ മാറ്റിനിര്‍ത്തുക പ്രയാസമാണ്. 36കാരനായ ധവാന്‍ 145 ഏകദിനത്തില്‍ നിന്ന് 45.56 ശരാശരിയില്‍ നേടിയത് 6105 റണ്‍സാണ്. ഇതില്‍ 17 സെഞ്ച്വറിയും 33 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.

Also Read: IPL 2022: ഒഴിവാക്കപ്പെട്ട ഇന്ത്യയുടെ വമ്പന്‍മാര്‍, ലേലത്തില്‍ ഇവരെ ആരും വാങ്ങാനിടയില്ല!

4

2023ലെ ഏകദിന ലോകകപ്പ് ലക്ഷ്യം വെച്ചാണ് ഇന്ത്യയുടെ പദ്ധതികളെങ്കില്‍ ധവാന് മടങ്ങിവരവ് പ്രയാസമാണെന്ന് തന്നെ പറയാം. കാരണം പ്രായം 36 ആയ ധവാന് വീണ്ടും അവസരം നല്‍കിയാലും ഏകദിന ലോകകപ്പിലേക്ക് ഇന്ത്യക്ക് പരിഗണിക്കുകയെന്നത് പ്രയാസമുള്ള കാര്യമായിരിക്കും. കെ എല്‍ രാഹുല്‍,ഇഷാന്‍ കിഷന്‍,ദേവ്ദത്ത് പടിക്കല്‍,പൃഥ്വി ഷാ,ശുഭ്മാന്‍ ഗില്‍,വെങ്കടേഷ് അയ്യര്‍ എന്നിവരെല്ലാം ഓപ്പണിങ്ങില്‍ ലക്ഷ്യം വെക്കുമ്പോള്‍ ധവാന് തിരിച്ചുവരവ് പ്രയാസമാണ്.

Also Read: നിങ്ങള്‍ അന്ന് ഗ്രൗണ്ടിന് പുറത്തേക്ക് അടിച്ച് പറത്തിയത് മറന്നിട്ടില്ല! സെവാഗിനു അജാസിന്റെ മറുപടി

5

ലഭിക്കുന്ന സൂചനകള്‍ പ്രകാരം ധവാന് തിരിച്ചുവരവ് പ്രയാസമാണ്. അവസാന ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യയെ നയിച്ചത് ധവാനായിരുന്നു. സീനിയര്‍ താരമെന്ന നിലയില്‍ ഓപ്പണിങ്ങില്‍ അദ്ദേഹം തിളങ്ങുകയും ചെയ്തു. എന്നാല്‍ നിലവിലെ മറ്റ് ഓപ്പണര്‍മാരെ മാറ്റിനിര്‍ത്തി ധവാനെ ടീമിലേക്ക് പരിഗണിക്കേണ്ട തരത്തിലുള്ള പ്രകടനം അദ്ദേഹം കാഴ്ചവെച്ചിട്ടില്ല. വലിയൊരു ഇടവേളക്ക് ശേഷം തിരിച്ചുവരാന്‍ ധവാന് ഇന്ത്യ അവസരം നല്‍കുമോയെന്ന് കണ്ടറിയണം.

Also Read: ഇന്ത്യന്‍ കോച്ചാവാന്‍ ദ്രാവിഡിന് താല്‍പ്പര്യമില്ലായിരുന്നു, സമ്മതിച്ചത് എങ്ങനെ? ഗാംഗുലി പറയുന്നു

6

ദക്ഷിണാഫ്രിക്കയില്‍ കളിക്കുകയും മികച്ച ബാറ്റിങ് റെക്കോഡ് സ്വന്തമാക്കുകയും ചെയ്തിട്ടുള്ള താരമാണ് ധവാന്‍. ദക്ഷിണാഫ്രിക്കയിലെ വേഗ പിച്ചില്‍ പരിചയസമ്പത്തിന് വളരെ പ്രാധാന്യമുണ്ട്. യുവതാരങ്ങളെ ഇറക്കിയാലും മികച്ച പ്രകടനം നടത്തുക പ്രയാസമാണ്. അതുകൊണ്ട് തന്നെ ധവാനെ പരിഗണിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

Also Read: IND vs NZ: ടൂ ഇന്‍ വണ്‍ അല്ല, ഇതു ഫോര്‍ ഇന്‍ 2!- ഈ അദ്ഭുത ഫോട്ടോയ്ക്കു പിന്നില്‍ ആരെന്നറിയാം

7

ഓപ്പണിങ്ങില്‍ ധവാനെ കൊണ്ടുവന്നാല്‍ കെ എല്‍ രാഹുലിനെ പുറത്തിരുത്തേണ്ടി വരും. മൂന്നാം നമ്പറില്‍ വിരാട് കോലിക്കും നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനും അഞ്ചാം നമ്പറില്‍ റിഷഭ് പന്തിനുമാണ് അവസരമുള്ളത്. ആറാം നമ്പറില്‍ ഹര്‍ദിക് പാണ്ഡ്യക്ക് പകരം വെങ്കടേഷ് അയ്യര്‍ക്ക് തന്നെ ഇന്ത്യ അവസരം നല്‍കാനാണ് സാധ്യത കൂടുതല്‍. എന്തായാലും വരുന്ന ദിവസങ്ങളില്‍ത്തന്നെ ടീമിനെക്കുറിച്ചുള്ള അന്തിമ പ്രഖ്യാപനം ഉണ്ടാവുമെന്നുറപ്പാണ്.

Story first published: Tuesday, December 7, 2021, 14:24 [IST]
Other articles published on Dec 7, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X