For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: വൈസ് ക്യാപ്റ്റന്‍, നിലവില്‍ ടെസ്റ്റ് നായകന്‍, എന്നിട്ടും കെഎല്‍ രാഹുലിന് സ്‌പോണ്‍സര്‍മാരില്ലേ?

ജോഹന്നാസ്ബര്‍ഗ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം മൂന്ന് ഫോര്‍മാറ്റിലും സജീവമായിട്ടുള്ള താരമാണ് കെ എല്‍ രാഹുല്‍. ഓപ്പണറെന്ന നിലയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത രാഹുല്‍ ഇന്ത്യയുടെ ഭാവി നായകനെന്ന നിലയില്‍ പരിഗണിക്കപ്പെടുന്നവരിലൊരാള്‍ക്കൂടിയാണ്. ഏകദിനത്തിലും ടി20യിലും രാഹുലാണ് ഇന്ത്യയുടെ പുതിയ വൈസ് ക്യാപ്റ്റന്‍. ടെസ്റ്റില്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനവും രാഹുലിനാണ്.

നടന്നുകൊണ്ടിരിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ കോലിയുടെയും രോഹിത്തിന്റെയും അഭാവത്തില്‍ നായകസ്ഥാനത്തുള്ളത് രാഹുലാണ്. ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി നേടുകയും രണ്ടാം മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി നേടുകയും ചെയ്ത രാഹുല്‍ കൈയടി വാങ്ങിക്കഴിഞ്ഞു. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ രാഹുല്‍ ഉപയോഗിക്കുന്ന ബാറ്റ് സ്‌പോണസര്‍മാരില്ലാത്തതാണ്. സ്‌പോണ്‍സര്‍മാരുണ്ടെങ്കില്‍ ഉപയോഗിക്കുന്ന ബാറ്റില്‍ അതിന്റെ സ്റ്റിക്കറുണ്ടാവും. എന്നാല്‍ രാഹുലിന്റെ ബാറ്റില്‍ സ്റ്റിക്കറില്ല.

klrahultest

ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായിട്ടുള്ള ഇത്രയും മികച്ച പ്രകടനം നടത്തുകയും ചെയ്യുന്ന രാഹുലിന് എന്തുകൊണ്ടാണ് സ്‌പോണ്‍സര്‍മാരില്ലാത്തതെന്നാണ് ആരാധകര്‍ അന്വേഷിക്കുന്നത്. ഇതിന്റെ കാരണമെന്താണെന്ന് ഔദ്യോഗികമായി യാതൊരു വിവരവുമില്ല. രാഹുലിന്റെ സ്‌പോണ്‍സര്‍മാരായുള്ളത് എസ്ജിയാണ്. ഇപ്പോഴും അവരുടെ ഗ്ലൗസാണ് രാഹുല്‍ ഉപയോഗിക്കുന്നത്. എസ്ജിയുമായുള്ള കരാര്‍ കാലാവധി അവസാനിച്ചതിനാലാവും രാഹുല്‍ സ്‌പോണ്‍സര്‍മാരില്ലാത്ത ബാറ്റുമായി ഇറങ്ങാന്‍ കാരണം.

രാഹുല്‍ ഇന്ത്യയുടെ സൂപ്പര്‍ താരമായി മാറിക്കഴിഞ്ഞതിനാല്‍ സ്‌പോണ്‍സര്‍മാരെ ലഭിക്കാതിരിക്കാന്‍ യാതൊരു സാധ്യതയുമില്ല. അതുകൊണ്ട് തന്നെ അടുത്ത മത്സരത്തില്‍ രാഹുല്‍ ഇറങ്ങുക പുതിയ സ്‌പോണ്‍സര്‍മാരുടെ ബാറ്റുമായിത്തന്നെയാവും ഇറങ്ങുക. കഴിഞ്ഞിടെ ഇന്ത്യയുടെ മറ്റൊരു ഓപ്പണറായ ശുബ്മാന്‍ ഗില്ലിനും സ്‌പോണ്‍സര്‍മാരില്ലാത്ത ബാറ്റുമായി ഇറങ്ങേണ്ടി വന്നിരുന്നു. ഇതും വലിയ ചര്‍ച്ചയായിരുന്നു.

രണ്ടാം ടെസ്റ്റില്‍ ഇന്ത്യ രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും അഭാവത്തിലാണിറങ്ങിയത്. രാഹുലിന്റെ ക്യാപ്റ്റന്‍സിയില്‍ കന്നി ടെസ്റ്റ് കളിച്ച ഇന്ത്യക്ക് ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ് തകര്‍ച്ചയാണ് നേരിട്ടത്. 202 റണ്‍സിന് ടീം കൂടാരം കയറി. രാഹുലും (50) ആര്‍ അശ്വിനും (46) മാത്രമാണ് ഇന്ത്യക്കായി തിളങ്ങിയത്. 133 പന്തുകള്‍ നേരിട്ട് 9 ബൗണ്ടറി ഉള്‍പ്പെടെയാണ് രാഹുലിന്റെ അര്‍ധ സെഞ്ച്വറി പ്രകടനം. ആര്‍ അശ്വിന്‍ 50 പന്തില്‍ ആറ് ബൗണ്ടറികള്‍ ഉള്‍പ്പെടെ 46 റണ്‍സാണ് നേടിയത്.

ഇന്ത്യന്‍ നിരയില്‍ മറ്റാര്‍ക്കും തിളങ്ങാനായില്ല. മായങ്ക് അഗര്‍വാള്‍ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും 26 റണ്‍സെടുത്ത് പുറത്തായി. ചേതേശ്വര്‍ പുജാരയും (3) അജിന്‍ക്യ രഹാനെയും (0) ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തി. രണ്ട് പേരുടെയും അവസാന ടെസ്റ്റ് പരമ്പരയായി ഇത് മാറാനാണ് സാധ്യത കൂടുതല്‍. യുവതാരങ്ങള്‍ അവസരം കാത്തിരിക്കുന്നതിനാല്‍ ഇനിയും രണ്ട് സീനിയര്‍ താരങ്ങളെ പരിഗണിക്കുന്നത് നീതിയാവില്ല.

കോലിക്ക് പകരക്കാരനായെത്തി ഹനുമ വിഹാരി 20 റണ്‍സെടുത്ത് പുറത്തായപ്പോള്‍ റിഷഭ് പന്തിന് (17) കാര്യമായൊന്നും ചെയ്യാനായില്ല. സമീപകാലത്തായി റിഷഭിന് പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിക്കുന്നില്ല. പേസ് ഓള്‍റൗണ്ടര്‍ ശര്‍ദുല്‍ ഠാക്കൂര്‍ അക്കൗണ്ട് തുറക്കും മുമ്പ് കൂടാരം കയറി. ജസ്പ്രീത് ബുംറ (14*) പുറത്താവാതെ നിന്നു. മാര്‍ക്കോ ജാന്‍സന്‍ നാലും ഡുവാന്‍ ഒലീവിയര്‍,കഗിസോ റബാഡ എന്നിവര്‍ മൂന്നും വീതം വിക്കറ്റുകളും വീഴ്ത്തി.

മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 68 റണ്‍സെന്ന നിലയിലാണ്. എയ്ഡന്‍ മാര്‍ക്രമിന്റെ (7) വിക്കറ്റാണ് ആതിഥേയര്‍ക്ക് നഷ്ടമായത്. ആദ്യ മത്സരം ജയിച്ച് മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലാണ്. ഒരു ജയമകലെ ദക്ഷിണാഫ്രിക്കയില്‍ ആദ്യ ടെസ്റ്റ് പരമ്പരയെന്ന നേട്ടമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്.

Story first published: Tuesday, January 4, 2022, 15:59 [IST]
Other articles published on Jan 4, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+