വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ഹനുമ വിഹാരിയെ പുറത്തിരുത്തരുത്, പ്ലേയിങ് 11ല്‍ വേണം, മൂന്ന് കാരണങ്ങളിതാ

സെഞ്ച്വൂറിയന്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്ന് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം 26ന് ആരംഭിക്കുകയാണ്. ബോക്‌സിങ് ഡേ ടെസ്റ്റില്‍ ജയിക്കുക മാത്രമല്ല പരമ്പര സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സന്ദര്‍ശകരായ ഇന്ത്യയിറങ്ങുക. ഇതുവരെ ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നേടാന്‍ ഇന്ത്യക്കായിട്ടില്ല. അതുകൊണ്ട് തന്നെ ഇത്തവണ പ്രതീക്ഷകളേറെയാണ്.

3 reasons why Hanuma Vihari must play the 1st India vs South Africa Test | Oneindia Malayalam

'പ്രതിസന്ധികളോട് പടവെട്ടി മറ്റൊരു താരോദയം', ഇന്ത്യ അണ്ടര്‍ 19 താരം സിദ്ധാര്‍ത്ഥ് യാദവിനെ അറിയാം'പ്രതിസന്ധികളോട് പടവെട്ടി മറ്റൊരു താരോദയം', ഇന്ത്യ അണ്ടര്‍ 19 താരം സിദ്ധാര്‍ത്ഥ് യാദവിനെ അറിയാം

1

ചില സൂപ്പര്‍ താരങ്ങള്‍ പരിക്കിന്റെ പിടിയിലായത് ഇന്ത്യയെ സംബന്ധിച്ച് വലിയ തലവേദനയാണ്. രോഹിത് ശര്‍മ,രവീന്ദ്ര ജഡേജ എന്നിവര്‍ പരിക്കിനെത്തുടര്‍ന്ന് ടീമിന് പുറത്താണ്. ശുബ്മാന്‍ ഗില്ലും അക്ഷര്‍ പട്ടേലും പരിക്കേറ്റവരുടെ പട്ടികയിലാണുള്ളത്. ഈ പ്രതിസന്ധികളെ അതിജീവിച്ച് പരമ്പര നേടാനുള്ള മികവ് ഇന്ത്യന്‍ ടീമിനുണ്ട്.

Also Read: IPL 2022: മെഗാ ലേലം ജനുവരിയില്‍ ഇല്ല? നിര്‍ണായക സൂചനകള്‍ പുറത്ത്

2

ഇന്ത്യയുടെ പ്ലേയിങ് 11 സംബന്ധിച്ച് വലിയ ആശങ്കയാണ് നിലനില്‍ക്കുന്നത്. ആരൊക്കെ ടീമില്‍ ഇടം പിടിക്കും ആരൊക്കെ പുറത്തുപോകും എന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. അജിന്‍ക്യ രഹാനെ,ഹനുമ വിഹാരി,ശ്രേയസ് അയ്യര്‍ എന്നിവര്‍ തമ്മില്‍ ബാറ്റിങ്ങില്‍ കടുത്ത മത്സരം നടക്കുമ്പോള്‍ ബൗളിങ്ങില്‍ ഇഷാന്ത് ശര്‍മയുടെ സ്ഥാനമാണ് പ്രശ്‌നം. എന്തൊക്കെയായാലും ഇന്ത്യയുടെ മധ്യനിരയില്‍ വിഹാരിക്ക് അവസരം വേണം. വിഹാരിയെ മാറ്റിനിര്‍ത്തരുതെന്ന് പറയാനുള്ള മൂന്ന് കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

Also Read: IPL 2022: അടുത്ത സീസണില്‍ ഏത് ടീമിനായി കളിക്കാനാണ് ആഗ്രഹം? വെളിപ്പെടുത്തി അശ്വിന്‍

ദക്ഷിണാഫ്രിക്കയില്‍ നടത്തിയ മികച്ച പ്രകടനം

ദക്ഷിണാഫ്രിക്കയില്‍ നടത്തിയ മികച്ച പ്രകടനം

ഇന്ത്യ എ ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ എ ടീമുമായുള്ള മത്സരത്തില്‍ ഹനുമ വിഹാരിയും പങ്കെടുത്തു. ദക്ഷിണാഫ്രിക്കന്‍ പരമ്പര മുന്നില്‍ക്കണ്ടാണ് ഇത്തരമൊരു നീക്കം ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് നടത്തിയത്. ദക്ഷിണാഫ്രിക്കയില്‍ ഭേദപ്പെട്ട പ്രകടനം തന്നെ നടത്താന്‍ ഇന്ത്യക്കായി. 25,54,72*,63,13 എന്നിങ്ങനെയായിരുന്നു വിഹാരിയുടെ സ്‌കോര്‍. ദക്ഷിണാഫ്രിക്കയില്‍ സമീപകാലത്തായി കളിച്ച് അനുഭവസമ്പത്തുള്ളതിനാല്‍ വേഗത്തില്‍ സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ വിഹാരിക്കാവും.

Also Read: 'എങ്ങനെ മറക്കും', ഐപിഎല്‍ 2021 സീസണിലെ ഏറ്റവും രസകരമായ അഞ്ച് സംഭവങ്ങള്‍ നോക്കാം

4

കൂടാതെ മധ്യനിരയില്‍ നിലയുറപ്പിച്ച് ഇന്നിങ്‌സ് കെട്ടിപ്പടുക്കാനും വിഹാരിക്ക് മികവുണ്ട്. ടോപ് ഓഡറിന് ബാറ്റിങ് തകര്‍ച്ച നേരിട്ടാലും മധ്യനിരയില്‍ ബാറ്റുകൊണ്ട് കരകയറ്റാന്‍ നിലവിലെ താരങ്ങളില്‍ ഏറ്റവും മികവ് വിഹാരിക്ക് തന്നെയാണുള്ളത്. അദ്ദേഹത്തിന്റെ സമീപകാല പ്രകടനങ്ങള്‍ ഈ മികവ് വ്യക്തമാക്കുന്നതാണ്.

Also Read: രോഹിത്തും കോലിയും ഔട്ട്! ഇന്ത്യയുടെ നാലു പേര്‍- കനേരിയയുടെ ഈ വര്‍ഷത്തെ മികച്ച ടി20 ടീം

രഹാനെയേക്കാള്‍ ക്ഷമ

രഹാനെയേക്കാള്‍ ക്ഷമ

മധ്യനിരയില്‍ രഹാനെയെക്കാള്‍ ക്ഷമയോടെ ബാറ്റ് ചെയ്യാന്‍ വിഹാരിക്കാവും. അജിന്‍ക്യ രഹാനെയുടെ സമീപകാല ശരാശരി 20ല്‍ താഴെയാണ്. ഈ അവസരത്തില്‍ വിഹാരിക്ക് ഇന്ത്യ പിന്തുണ നല്‍കുന്നതാവും ടീമിന് കൂടുതല്‍ ഗുണം ചെയ്യുക. രഹാനെക്ക് ദക്ഷിണാഫ്രിക്കയില്‍ മികച്ച ബാറ്റിങ് റെക്കോഡ് അവകാശപ്പെടാനാവുമെങ്കിലും സമീപകാല പ്രകടനങ്ങള്‍ മോശമാണ്. ഈ സാഹചര്യത്തില്‍ രഹാനെയെക്കാള്‍ അനുയോജ്യന്‍ വിഹാരിയാണ്. ശ്രേയസ് അയ്യരിന് അനുഭവസമ്പത്ത് കുറവുള്ളതിനാല്‍ ദക്ഷിണാഫ്രിക്കയില്‍ കളിപ്പിക്കുന്നത് വലിയ ഗുണം ചെയ്‌തേക്കില്ല.

Also Read: ഫോണ്‍, ഐപാഡ്... എല്ലാം മറക്കും, രോഹിത്തിന്റെ ശീലങ്ങളെക്കുറിച്ച് അന്നു കോലി പറഞ്ഞത്

ജഡേജയുടെ അഭാവം പരിഗണിക്കണം

ജഡേജയുടെ അഭാവം പരിഗണിക്കണം

രവീന്ദ്ര ജഡേജയുടെ അഭാവം ഇന്ത്യ പരിഗണനക്കെടുക്കേണ്ട കാര്യമാണ്. ജഡേജ പരമ്പരക്കില്ലാത്തതിനാല്‍ ബാറ്റിങ് നിരയില്‍ കൂടുതല്‍ കരുത്ത് കണ്ടെത്തേണ്ടതായുണ്ട്. അതിനാല്‍ സ്ഥിരതയുള്ള ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ കെല്‍പ്പുള്ള താരത്തെ ആറാം നമ്പറില്‍ ഇറക്കേണ്ടതായുണ്ട്. നിലവിലെ സാഹചര്യത്തില്‍ അതിന് അനുയോജ്യനായ താരം വിഹാരിയാണ്. വിദേശ മൈതാനങ്ങളില്‍ തിളങ്ങാന്‍ സവിശേഷ മികവ് അദ്ദേഹത്തിനുള്ളതിനാല്‍ വിഹാരിക്ക് ഇന്ത്യ മുഖ്യ പരിഗണന നല്‍കേണ്ടതായുണ്ട്.

Also Read: Under 19 World cup 2022: ആരാണ് ഇന്ത്യന്‍ നായകന്‍ യഷ് ധൂല്‍? എല്ലാമറിയാം

7

വിഹാരിയെ ടീമില്‍ ഉള്‍പ്പെടുത്തിയാല്‍ മറ്റൊരു ഗുണവും ടീമിനുണ്ട്. അദ്ദേഹത്തെ സ്പിന്നറെന്ന നിലയിലും ഉപയോഗിക്കാം. നിലവില്‍ ഇന്ത്യ നാല് പേസര്‍മാരെയും ഒരു സ്പിന്നറെയും പ്ലേയിങ് 11ലേക്ക് പരിഗണിക്കാനാണ് സാധ്യത. അതുകൊണ്ട് തന്നെ പന്തെറിയാന്‍ കെല്‍പ്പുള്ള ബാറ്റ്‌സ്മാന്‍മാര്‍ ഒപ്പമുള്ളത് ടീമിനെ സംബന്ധിച്ച് കൂടുതല്‍ കരുത്തേകും. ഇന്ത്യയുടെ നിലവിലെ ബാറ്റിങ് നിരയില്‍ പന്തെറിയാന്‍ കെല്‍പ്പുള്ള മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ ഇല്ലാത്തതിനാല്‍ വിഹാരിയെ പരിഗണിക്കുന്നതാവും ടീമിന് കൂടുതല്‍ ഗുണം ചെയ്യുക.

Story first published: Tuesday, December 21, 2021, 12:29 [IST]
Other articles published on Dec 21, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X