വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ഇവരെ എന്തുകൊണ്ട് ഇന്ത്യന്‍ ടീമിലെടുത്തില്ല? പൃഥ്വിയടക്കം അഞ്ച് പേര്‍

ശിഖര്‍ ധവാനാണ് ടീമിനെ നയിക്കുന്നത്

സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഒടുവില്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ ക്യാപ്റ്റനും ശ്രേയസ് അയ്യരെ വൈസ് ക്യാപ്റ്റനുമാക്കി രണ്ടാംനിര ടീമിനെയാണ് പരമ്പരയ്ക്കായി ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നത്. ഐസിസിയുടെ ടി20 ലോകകപ്പിനായി രോഹിത് ശര്‍മയ്ക്കു കീഴിലുള്ള ടീം ഈയാഴ്ച ഓസ്‌ട്രേലിയയിലേക്കു തിരിക്കുകയാണ്. ഈ സംഘത്തിലുള്ള ആരും തന്നെ സൗത്താഫ്രിക്കയുമായി ഏകദിന പരമ്പരയില്‍ കളിക്കുന്നില്ല.

Also Read: 2023ലെ ഇന്ത്യന്‍ ടി20 ടീം- ഹാര്‍ദിക് ക്യാപ്റ്റന്‍, സഞ്ജു അഞ്ചാമന്‍! ഒപ്പം റിഷഭും ഇഷാനുംAlso Read: 2023ലെ ഇന്ത്യന്‍ ടി20 ടീം- ഹാര്‍ദിക് ക്യാപ്റ്റന്‍, സഞ്ജു അഞ്ചാമന്‍! ഒപ്പം റിഷഭും ഇഷാനും

ക്യാപ്റ്റനായി ധവാന്‍

ക്യാപ്റ്റനായി ധവാന്‍

എന്നാല്‍ ലോകകപ്പിലെ സ്റ്റാന്റ്‌ബൈ ലിസ്റ്റിലുള്ള പലരും ഏകദിന പരമ്പയുടെ ഭാഗമാണ്. മധ്യപ്രദേശ് ബാറ്റര്‍ രജത് പാട്ടിധറും ബംഗാളില്‍ നിന്നുള്ള ഫാസ്റ്റ് ബൗളര്‍ മുകേഷ് കുമാറുമാണ് ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമിലെ പുതുമുഖങ്ങള്‍. മലയാളി താരം സഞ്ജു സാംസണുള്‍പ്പെടെയുള്ളവര്‍ ടീമിലുണ്ട്. പക്ഷെ ഇന്ത്യന്‍ ടീമില്‍ സ്ഥാനമര്‍ഹിച്ച ചില താരങ്ങള്‍ തഴയപ്പെട്ടിട്ടുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു പരിശോധിക്കാം.

പൃഥ്വി ഷാ

പൃഥ്വി ഷാ

വെടിക്കെട്ട് ഓപ്പണറും യുവ താരവുമായ പൃഥ്വി ഷായാണ് ഏകദിന പരമ്പരയില്‍ തഴയപ്പെട്ട ഏറ്റവും പ്രധാനപ്പെട്ടയാള്‍. നേരത്തേ ന്യൂസിലാന്‍ഡ് എയ്‌ക്കെതിരായ ഏകദിന പരമ്പര തൂത്തുവാരിയ ഇന്ത്യന്‍ എ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. പരമ്പരയില്‍ മികച്ച പ്രകടനം നടത്തുകയും ചെയ്തിരുന്നു. അതുകൊണ്ടു തന്നെ സൗത്താഫ്രിക്കയ്‌ക്കെതിരേ പൃഥ്വി ടീമില്‍ ഇടം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ നിര്‍ഭാഗ്യവശാല്‍ താരം തഴയപ്പെടുകയായിരുന്നു. പൃഥ്വിയെ ഒഴിവാക്കിയതിനെതിരേ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

Also Read: T20 World Cup 2022: ഇന്ത്യയുടെ പോക്ക് ശരിയല്ല! ലോകകപ്പില്‍ പണി കിട്ടും, മുന്നറിയിപ്പുമായി ചോപ്ര

വെങ്കടേഷ് അയ്യര്‍

വെങ്കടേഷ് അയ്യര്‍

ഏറെ പ്രതീക്ഷയോടെ ഇന്ത്യന്‍ ക്രിക്കറ്റിലേക്കു വന്ന താരമാണ് സീം ബൗളിങ് ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിനു ശേഷം മാസങ്ങളോളം പുറത്തിരുന്നു. ഈ സമയത്താണ് ഐപിഎല്ലില്‍ മിന്നിച്ച വെങ്കടേഷിനു പകരക്കാരനായി ടീമിലേക്കു വിളി വരുന്നത്. ഇന്ത്യക്കു വേണ്ടി ഏകദിന, ടി20 മല്‍സരങ്ങളില്‍ അദ്ദേഹം തുടര്‍ച്ചയായി കളിക്കുകയും മോശമല്ലാത്ത പ്രകടനം നടത്തുകയും ചെയ്തിരുന്നു. ഹാര്‍ദിക്കിന്റെ അഭാവത്തില്‍ സൗത്താഫ്രിക്കയുമായുള്ള പരമ്പരയില്‍ വെങ്കടേഷിനെ ഇന്ത്യക്കു പരീക്ഷിക്കാവുന്നതായിരുന്നു. പക്ഷെ സെലക്ടര്‍മാര്‍ താരത്തെ തഴയുകയായിരുന്നു.

ക്രുനാല്‍ പാണ്ഡ്യ

ക്രുനാല്‍ പാണ്ഡ്യ

സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യയാണ് ഇന്ത്യയുടെ ഏകദിന ടീമിലേക്കു പരിഗണിക്കപ്പെടാതിരുന്ന മറ്റൊരു താരം. കഴിഞ്ഞ വര്‍ഷമായിരുന്നു അദ്ദേഹം ഇന്ത്യക്കായി ഏകദിനത്തില്‍ അരങ്ങേറിയത്. കന്നി മല്‍സരത്തില്‍ തന്നെ അതിവേഗ ഫിഫ്റ്റിയുമായി ക്രുനാല്‍ റെക്കോര്‍ഡും കുറിച്ചിരുന്നു. പക്ഷെ അതിനു ശേഷം ക്രുനാലിനു ഇന്ത്യ വേണ്ട അവസരങ്ങള്‍ നല്‍കിയിട്ടില്ല. ഇപ്പോഴിതാ സൗത്താഫ്രിക്കയുമായുള്ള ഏകദിന പരമ്പരയിലേക്കും അദ്ദേഹം പരിഗണിക്കപ്പെട്ടില്ല.

Also Read: നീ പേടിക്കേണ്ട, ഞാനേറ്റു! ക്രീസിലേക്കു പോകവെ യുവരാജിന്റെ വാക്കുകളെക്കുറിച്ച് മുന്‍ ടീമംഗം

മൊഹ്‌സിന്‍ ഖാന്‍

മൊഹ്‌സിന്‍ ഖാന്‍

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയ യുവ ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളാളാണ് മൊഹ്‌സിന്‍ ഖാന്‍. പുതിയ ഫ്രാഞ്ചൈസിയായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനുവേണ്ടി ന്യൂബോളിലും ഡെത്ത് ഓവറുകളിലും ഒരുപോലെ മികച്ച പ്രകടനം നടത്താന്‍ മൊഹ്‌സിനായിരുന്നു. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ മൊഹ്‌സിനെ ഇന്ത്യന്‍ ടീമില്‍ പരീക്ഷിക്കാനുള്ള നല്ലൊരു അവസരമായിരുന്നു സൗത്താഫ്രിക്കയുമായുള്ള ഏകദിന പരമ്പര. പക്ഷെ പേസറെ ടീമിലെടുക്കാന്‍ സെലക്ടര്‍മാര്‍ തയ്യാറായില്ല.

ചേതന്‍ സക്കാരിയ

ചേതന്‍ സക്കാരിയ

യുവ ഫാസ്റ്റ് ബൗളര്‍ ചേതന്‍ സക്കാരിയയാണ് സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഇടം ലഭിക്കാതെ പോയ മറ്റൊരു താരം. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി കാഴ്ചവച്ച മികച്ച പ്രകടനങ്ങളിലൂടെയാണ് ചേതന്‍ ശ്രദ്ധിക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ശിഖര്‍ ധവാനു കീഴില്‍ ഇന്ത്യയുടെ രണ്ടാംനിര ടീം ശ്രീലങ്കയില്‍ വൈറ്റ് ബോള്‍ പരമ്പരകള്‍ കളിച്ചപ്പോള്‍ ചേതന്‍ ടീമിന്റെ ഭാഗമായിരുന്നു. പരമ്പരയിലൂടെ അരങ്ങേറിയ യുവ പേസര്‍ പിന്നീടൊരിക്കലും ടീമിലേക്കു പരിഗണിക്കപ്പെട്ടിട്ടില്ല.

Story first published: Monday, October 3, 2022, 8:42 [IST]
Other articles published on Oct 3, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X