വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: വീണ്ടും സിക്‌സര്‍, ഗാംഗുലിയുടെ സിക്‌സര്‍ റെക്കോര്‍ഡിനൊപ്പം ബുംറ!

രണ്ടിന്നിങ്‌സിലും താരം സിക്‌സറടിച്ചിരുന്നു

ഇന്ത്യയുടെ സ്റ്റാര്‍ പേസറും സൗത്താഫ്രിക്കയ്‌ക്കെതിരേ നടക്കുന്ന രണ്ടാം ടെസ്റ്റിലെ വൈസ് ക്യാപ്റ്റനുമായ ജസ്പ്രീത് ബുംറ വമ്പനൊരു റെക്കോര്‍ഡിന് അവകാശിയായിരിക്കുകയാണ്. ബൗളിങിലല്ല, മറിച്ച് ബാറ്റിങാണ് ബുംറ റെക്കോര്‍ഡ് കുറിച്ചത് എന്നതാണ് കൗതുകരമായ കാര്യം. ഇന്ത്യയുടെ മുന്‍ ഇതിഹാസ താരങ്ങള്‍ക്കു പോലും സാധിക്കാത്ത നേട്ടമാണ് കരിയറിലെ രണ്ടാമത്തെ സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ ബുംറ യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്.

ബാറ്ററെന്ന നിലയില്‍ അദ്ദേഹം ഓരോ മല്‍സരം കഴിയുന്തോറും കൂടുതല്‍ മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതു ശരിവച്ചു കൊണ്ടാണ് ബുംറ ബാറ്റിങില്‍ അപൂര്‍വ്വ റെക്കോര്‍ഡ് കുറിച്ചിരിക്കുന്നത്.

 ഗാംഗുലിക്കൊപ്പം ബുംറ

ഗാംഗുലിക്കൊപ്പം ബുംറ

സൗത്താഫ്രിക്കയ്ക്കതിരേ ഒരു ടെസ്റ്റിന്റെ രണ്ടിന്നിങ്‌സുകളിലും ചുരുങ്ങിയത് ഒരുസിക്‌സറെങ്കിലും പായിച്ച രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡിനാണ് ജസ്പ്രീത് ബുംറ അവകാശിയായത്. ഇപ്പോള്‍ ജൊഹാനസ്ബര്‍ഗിലെ വാണ്ടറേഴ്‌സ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ രണ്ടിന്നിങ്‌സുകളിലും സിക്‌സറടിച്ചാണ് അദ്ദേഹം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്.

നേരത്തേ ഇങ്ങനെയൊരു അപൂര്‍വ്വനേട്ടത്തിന് അവകാശിയായത് മുന്‍ ഇതിഹാസ നായകനും നിലവിലെ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയാണ്. സിക്‌സറിന്റെ കാര്യത്തില്‍ ഗാംഗുലിയും ബുംറയും തമ്മില്‍ ഒരു സാമ്യത കൂടിയുണ്ട്. ഗാംഗുലിയെപ്പോലെ തന്നെ ജൊഹാനസ്ബര്‍ഗിലെ വാണ്ടറേഴ്‌സ് സ്‌റ്റേഡിയത്തില്‍ തന്നെയാണ് ബുംറയും രണ്ടിന്നിങ്‌സുകളിലും സിക്‌സറടിച്ചത്.

 രണ്ടു സിക്‌സറും റബാഡയ്‌ക്കെതിരേ

രണ്ടു സിക്‌സറും റബാഡയ്‌ക്കെതിരേ

സൗത്താഫ്രിക്കന്‍ നിരയിലെ ഏറ്റവും അപകടകാരിയായ ഫാസ്റ്റ് ബൗളര്‍ കാഗിസോ റബാഡയ്‌ക്കെതിരേയാണ് ജസ്പ്രീത് ബുംറ രണ്ടിന്നിങ്‌സുകളിലും സിക്‌സര്‍ പറത്തിയത്. ആദ്യ ഇന്നിങ്‌സിന്റെ കാര്യമെടുത്താല്‍ 62ാമത്തെ ഓവറിലായിരുന്നു അദ്ദേഹത്തിന്റെ സിക്‌സര്‍. ഷോര്‍ട്ട് ബോളിലൂടെയായിരുന്നു ബുംറയെ വീഴ്ത്താന്‍ റബാഡ ശ്രമിച്ചത്. ബാറ്റിന് അരികില്‍ തട്ടിയുയര്‍ന്ന ബോള്‍ ഫൈന്‍ ലെഗിനു മുകളിലൂടെയാണ് സിക്‌സറിലേക്കു പറന്നത്. രണ്ടാമിന്നിങ്‌സിലും ബുംറയ്‌ക്കെതിരേ ഷോര്‍ട്ട് ബോളായിരുന്നു റബാഡ പരീക്ഷിച്ചത്. പക്ഷെ ആഞ്ഞുവീശിയ ബുംറ അതു അനായാസം സിക്‌സറിലേക്കു ലാന്‍ഡ് ചെയ്യുകയും ചെയ്തു.
ആദ്യ ഇന്നിങ്‌സിലെ ഒറ്റ സിക്‌സറിലൂടെ തന്നെ ബുംറ എലൈറ്റ് ക്ലബ്ബില്‍ അംഗമായി മാറിയിരുന്നു. സൗത്താഫ്രിക്കന്‍ മണ്ണില്‍ സിക്‌സറടിച്ച ചുരുക്കം താരങ്ങളിലൊരാളെന്ന നേട്ടമായിരുന്നു അദ്ദേഹത്തെ തേടിയെത്തിയത്. നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലി, കോച്ച് രാഹുല്‍ ദ്രാവിഡ്, മുന്‍ ഇടംകൈയന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ എന്നിവര്‍ പോലും സൗത്താഫ്രിക്കയില്‍ ടെസ്റ്റില്‍ സിക്‌സറയിച്ചിട്ടില്ല.

 ബാറ്റിങിലും കസറി

ബാറ്റിങിലും കസറി

2017-18ലെ കഴിഞ്ഞ സൗത്താഫ്രിക്കന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലൂടെയാണ് ജസ്പ്രീത് ബുംറ റെഡ്‌ബോള്‍ ക്രിക്കറ്റില്‍ അരങ്ങേറിയത്. ആദ്യ പരമ്പരയില്‍ തന്നെ വലിയ ഇംപാക്ടുണ്ടാക്കാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തു. പക്ഷെ ബാറ്ററെന്ന നിലയില്‍ 2021ലെ ഇംഗ്ലണ്ട് പര്യടനത്തോടെയാണ് ബുംറയുടെ പ്രകനടത്തില്‍ വലിയ പുരോഗതി കാണാന്‍ സാധിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ ടെസ്റ്റിലെ പ്രകടനം പരിശോധിച്ചാല്‍ ബുംറയുടെ ബാറ്റിങ് ശരാശരി 20.33 ആണ്.
ഇംഗ്ലണ്ടുമായുള്ള അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ അദ്ദേഹം ബാറ്റിങില്‍ ചില ശ്രദ്ധേയമായ പ്രകടനങ്ങള്‍ കാഴ്ചവച്ചിരുന്നു. ലോര്‍ഡ്‌സില്‍ 34 റണ്‍സും നോട്ടിങ്ഹാമില്‍ 28 റണ്‍സും ഓവലില്‍ 24 റണ്‍സും ബംറ സ്‌കോര്‍ ചെയ്തിരുന്നു.

സൗത്താഫ്രിക്കയ്ക്കു 240 റണ്‍സ് വിജയലക്ഷ്യം

സൗത്താഫ്രിക്കയ്ക്കു 240 റണ്‍സ് വിജയലക്ഷ്യം

രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 240 റണ്‍സിന്റെ വിജയലക്ഷ്യമാണ് സൗത്താഫ്രിക്കയ്ക്കു ഇന്ത്യ നല്‍കിയിരിക്കുന്നത്. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ സൗത്താഫ്രിക്ക രണ്ടു വിക്കറ്റിന് 118 റണ്‍സെടുത്തിട്ടുണ്ട്. എട്ടു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ സൗത്താഫ്രിക്കയ്ക്കു ജയിക്കാന്‍ വേണ്ത് 122 റണ്‍സാണ്.
നേരത്തേ 27 റണ്‍സിന്റെ ലീഡ് വഴങ്ങിയ ശേഷം രണ്ടാമിന്നിങ്‌സില്‍ ഇറങ്ങിയ ഇന്ത്യ 266 റണ്‍ിസിന് ഓള്‍ഔട്ടാവുകയായിരുന്നു. അജിങ്ക്യ രഹാനെയും (58) ചേതേശ്വര്‍ പുജാരയുമാണ് (53) ഇന്ത്യയുടെ പ്രധാന സ്‌കോറര്‍മാര്‍. ഹനുമാ വിഹാരി പുറത്താവാതെ 40 റണ്‍സും നേടി.

Story first published: Wednesday, January 5, 2022, 22:39 [IST]
Other articles published on Jan 5, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X