വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സൗത്താഫ്രിക്കയില്‍ കന്നി ടെസ്റ്റ് പരമ്പര- ഇന്ത്യ ഇത്തവണ കാത്തിരിപ്പ് തീര്‍ക്കും! കാരണങ്ങളറിയാം

മൂന്നു ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു ഇതു വരെ ടെസ്റ്റ് പരമ്പര സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ലാത്ത രാജ്യമാണ് സൗത്താഫ്രിക്ക. ഈ കാത്തിരിപ്പ് ഇത്തവണ അവസാനിപ്പിക്കാമെന്ന ശുഭപ്രതീക്ഷയിലാണ് വിരാട് കോലിയും സംഘവും. വരാനിരിക്കുന്ന പര്യടനത്തില്‍ മൂന്നു വീതം ടെസ്റ്റുകളും ഏകദിനങ്ങളുമായിരിക്കും സൗത്താഫ്രിക്കയില്‍ ഇന്ത്യ കളിക്കുന്നത്. നേരത്തേ നാലു ടി20കളുടെ പരമ്പരയും പര്യടനത്തിന്റെ ഭാഗമായിരുന്നെങ്കിലും പുതുക്കിയ ഷെഡ്യൂളില്‍ നിന്നും ടി20 പരമ്പര ഒഴിവാക്കിയിരിക്കുകയാണ്.

ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീവിടങ്ങളിലെല്ലാം അടുത്തിടെ ടെസ്റ്റ് പരമ്പരകള്‍ നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ സൗത്താഫ്രിക്കയിലേക്കു പറക്കുന്നത്. ഇതുവരെ ഏഴു തവണയാണ് സൗത്താഫ്രിക്കയില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര കളിച്ചിട്ടുള്ളത്. 2010-11ല്‍ 1-1നു സമനില നേടാനായതാണ് ഏറ്റവും വലിയ നേട്ടം. വരാനിരിക്കുന്ന പര്യടനത്തില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കാന്‍ ചില കാരണങ്ങളുണ്ട്. ഇവ എന്തൊക്കെയാണെന്നു പരിശോധിക്കാം.

 ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരായ പ്രകടനം

ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരായ പ്രകടനം

ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരേ അവരുടെ നാട്ടില്‍ കളിച്ച ടെസ്റ്റ് പരമ്പരകളില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കാന്‍ ഇന്ത്യക്കായിരുന്നു. ഡിസംബര്‍- ജനുവരി മാസങ്ങളിലായി നടന്ന പര്യടനത്തില്‍ ഓസീസിനെ 2-1നു മലര്‍ത്തിയടിച്ച് ഇന്ത്യ ടെസ്റ്റ് പരമ്പര കൈക്കലാക്കിയിരുന്നു. ഇവിടെ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം പരമ്പര വിജയം കൂടിയായിരുന്നു ഇത്.
കൂടാതെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ഇന്ത്യ 2-1നു മുന്നിലാണ്. കൊവിഡ് ഭീതിയെ തുടര്‍ന്ന് മാറ്റിവച്ച അഞ്ചാത്തെയും അവസാനത്തെയും ടെസ്റ്റ് അടുത്ത വര്‍ഷമാണ്. പരമ്പര കൈക്കലാക്കാന്‍ ഇന്ത്യക്കു ഈ ടെസ്റ്റില്‍ സമനില മാത്രം മതി.
ഇത്തവണ സൗത്താഫ്രിക്കയെ നേരിടുമ്പോള്‍ എബി ഡിവില്ലിയേഴ്‌സ്, ഹാഷിം അംല, ഡെയ്ല്‍ സ്‌റ്റെയ്ന്‍ ഫഫ് ഡുപ്ലെസി തുടങ്ങിയ വമ്പന്‍ താരങ്ങള്‍ അവരുടെ ടീമിലുണ്ടാവില്ലെന്നത് ഇന്ത്യയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നുണ്ട്.

 ബൗളിങ് കരുത്ത്

ബൗളിങ് കരുത്ത്

നേരത്തേ നാട്ടിലും വിദേശത്തും ബാറ്റിങായിരുന്നു ഇന്ത്യയുടെ കരുത്തെങ്കില്‍ ഇപ്പോള്‍ ബൗളിങും ഇതിനൊപ്പമെത്തിയിരിക്കുകയാണ്. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളിങ് നിരകളിലൊന്നാണ് ഇന്ത്യയുടേത്. ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍മാരാണ്. സൗത്താഫ്രിക്കയിലെ പേസും ബൗണ്‍സുമുള്ള പിച്ചുകളില്‍ രണ്ടു പേരും കൂടുതല്‍ അപകടകാരികളായി മാറും. ഇവര്‍ക്കൊപ്പം യുവ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജ് കൂടി ഒന്നിക്കുന്നതോടെ പേസ് ബൗളിങിനു മൂര്‍ച്ച കൂടും.
പേസ് ബൗളിങില്‍ മാത്രമല്ല സ്പിന്‍ വിഭാഗത്തിലും ഇന്ത്യ ശക്തരാണ്. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ക്കൊപ്പം ഇപ്പോള്‍ അക്ഷര്‍ പട്ടേലും ചേര്‍ന്നതോടെ സ്പിന്‍ ബൗളിങ് മുമ്പത്തേക്കാള്‍ മികച്ചതായിട്ടുണ്ട്. സൗത്താഫ്രിക്കയില്‍ ഷമി അഞ്ചു ടെസ്റ്റുകളില്‍ നിന്നും 21ഉം ബുംറ മൂന്നു ടെസ്റ്റുകളില്‍ നിന്നും 14 വിക്കറ്റുകളും കൊയ്തുകഴിഞ്ഞു.

 ശക്തമായ ബാറ്റിങ് യൂണിറ്റ്

ശക്തമായ ബാറ്റിങ് യൂണിറ്റ്

അതിശക്തമായ ബാറ്റിങ് യൂണിറ്റാണ് ഇന്ത്യയുടെ മറ്റൊരു മുതല്‍ക്കൂട്ട്. ബൗളിങിനേക്കാള്‍ ബാറ്റിങില്‍ ഇപ്പോള്‍ ടീമിലെ സ്ഥാനത്തിനു വേണ്ടു മല്‍സരം മുറുകിയിരിക്കുകയാണ്. നായകന്‍ വിരാട് കോലി, അജിങ്ക്യ രഹാനെ എന്നിവര്‍ക്കു സൗത്താഫ്രിക്കയില്‍ 50ന് മുകളില്‍ ബാറ്റിങ് ശരാശരിയുണ്ട്. ചേതേശ്വര്‍ പുജാരയും നേരത്തേ ഇവിടെ മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളത്.
രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നിവരും കൂടി ടീമിലെത്തുന്നതോടെ സൗത്താഫ്രിക്കയുടെ ഉറക്കം കെടുമെന്നുറപ്പാണ്. കോലി സൗത്താഫ്രിക്കയില്‍ അഞ്ചു ടെസ്റ്റുകളില്‍ നിന്നും 55 ശരാശരിയില്‍ രണ്ടു വീതം സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കം 558 റണ്‍സെടുത്തിട്ടുണ്ട്. രഹാനെയാവട്ടെ മൂന്ന് ടെസ്റ്റുകളില്‍ നിന്നും 53.2 ശരാശരിയില്‍ രണ്ടു ഫിഫ്റ്റികളടക്കം 266 റണ്‍സാണ് നേടിയത്. പുജാരയുടെ സമ്പാദ്യം ഏഴു ടെസ്റ്റുകളില്‍ നിന്നും 411 റണ്‍സാണ്. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു.

ഇന്ത്യയുടെ ഇതുവരെയുള്ള സൗത്താഫ്രിക്കന്‍ പര്യടനം

ഇന്ത്യയുടെ ഇതുവരെയുള്ള സൗത്താഫ്രിക്കന്‍ പര്യടനം

1992- 93: നാലു ടെസ്റ്റുകളുടെ പരമ്പര സൗത്താഫ്രിക്ക 1-0നു നേടി

1997-97:മൂന്നു ടെസ്റ്റുകളുടെ പരമ്പര സൗത്താഫ്രിക്ക 2-0നു സ്വന്തമാക്കി

2001-02:രണ്ടു ടെസ്റ്റുകളുടെ പരമ്പര സൗത്താഫ്രിക്കയ്ക്ക് (1-0)

2006-07:മൂന്നു ടെസ്റ്റുകളുടെ പരമ്പര സൗത്താഫ്രിക്ക 2-1നു കരസ്ഥമാക്കി

2010-11: മൂന്നു ടെസ്റ്റുകളുടെ പരമ്പര 1-1നു സമനിലയില്‍

2013-14:രണ്ടു ടെസ്റ്റുകളുടെ പരമ്പര സൗത്താഫ്രിക്ക 1-നു നേടി

2017-18: മൂന്നു ടെസ്റ്റുകളുടെ പരമ്പര സൗത്താഫ്രിക്ക 2-1നു കരസ്ഥമാക്കി.

Story first published: Tuesday, December 7, 2021, 13:07 [IST]
Other articles published on Dec 7, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X