വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ഇന്ത്യയുടെ സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ മാറ്റമില്ല, പക്ഷെ ടെസ്റ്റും ഏകദിനവും മാത്രം

ജയ് ഷായാണ് ഇക്കാര്യമറിയിച്ചത്

1

കൊല്‍ക്കത്ത: ഇന്ത്യയുടെ സൗത്താഫ്രിക്കന്‍ പര്യടനത്തെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങള്‍ക്കു വിരാമിട്ടിട്ടിരിക്കുകയാണ് ബിസിസിഐ സെക്രട്ടറി ജയ് ഷാ. മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ സൗത്താഫ്രിക്കയില്‍ ഇന്ത്യ പര്യടനം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. എന്നാല്‍ ഇന്ത്യയുടെ ഷെഡ്യൂളില്‍ മാറ്റങ്ങളുണ്ടാവും. നേരത്തേ പ്രഖ്യാപിച്ചിരുന്ന ടി20 പരമ്പരയില്‍ ഇന്ത്യ കളിക്കില്ല. പകരം മൂന്നു വീതം ടെസ്റ്റുകളും ഏകദിനങ്ങളുമായിരിക്കും ഇന്ത്യ കളിക്കുകയെന്നും ടി20 പരമ്പര പിന്നീടായിരിക്കുമെന്നും ജയ് ഷാ വ്യക്തമാക്കി.

സൗത്താഫ്രിക്കയില്‍ കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്തോടെയാണ് ഇന്ത്യന്‍ പര്യടനത്തിനു മേല്‍ കരിനിഴല്‍ വീണത്. പര്യടനം മാറ്റി വച്ചേക്കുമെന്നും ഇന്ത്യയുടെ ചില കളിക്കാര്‍ പര്യടനത്തിനു വിമുഖത കാണിക്കുന്നതായുമെല്ലാം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ജയ് ഷായുടെ പ്രഖ്യാപനത്തോടെ എല്ലാ അഭ്യൂഹങ്ങളും അവസാനിച്ചിരിക്കുകയാണ്.

മൂന്നു വീതം ടെസ്റ്റുകളും ഏകദിനങ്ങളും നാലു ടി20കളുമായിരുന്നു നേരത്തേ ഇന്ത്യയുടെ സൗത്താഫ്രിക്കന്‍ പര്യടനത്തിലുണ്ടായിരുന്നത്. ടി20 പരമ്പര മാറ്റിവച്ചതോടെ മല്‍സരവേദികള്‍ പുനക്രമീകരിക്കാനുള്ള ശ്രമത്തിലാണ് ക്രിക്കറ്റ് സൗത്താഫ്രിക്ക. 48 മണിക്കൂറിനുള്ളില്‍ വേദികളുടെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നു ക്രിക്കറ്റ് സൗത്താഫ്രിക്ക അറിയിച്ചു. ഈ മാസം ഒമ്പതിനായിരുന്നു ഇന്ത്യന്‍ സംഘം സൗത്താഫ്രിക്കയിലേക്കു തിരിക്കേണ്ടിയിരുന്നത്. പക്ഷെ ഇതില്‍ മാറ്റം വരുത്തിയിരിക്കുകയാണ്. ഇന്ത്യന്‍ ടീം പിന്നീടൊരു ദിവസമായിരിക്കും സൗത്താഫ്രിക്കയിലേക്കു പറക്കുന്നത്. ഇതോടെ നേരത്തേ നിശ്ചയിച്ച പ്രകാരം ആദ്യ ടെസ്റ്റ് ഈ മാസം 17ന് ആരംഭിക്കാന്‍ സാധ്യതയും കുറവാണ്.

ബിസിസിയുടെ വാര്‍ഷിക ജനറല്‍ യോഗത്തിലാണ് ഇന്ത്യന്‍ ടീമിന്റെ സൗത്താഫ്രിക്കന്‍ പര്യടനത്തെക്കുറിച്ച് അന്തിമ തീരുമാനം സ്വീകരിച്ചത്. ഇന്ത്യന്‍ ടീം മൂന്നു ടെസ്റ്റുകളും ഏകദിനങ്ങളും കളിക്കാന്‍ എത്തുമെന്നു ക്രിക്കറ്റ് സൗത്താഫ്രിക്കയെ ബിസിസിഐ അറിയിച്ചിട്ടുണ്ട്. ശേഷിക്കുന്ന നാലു ടി20 മല്‍സരങ്ങള്‍ പിന്നീടൊരിക്കലായിരിക്കുമെന്നും ഷാ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

2

പര്യടനം നടത്തുമെന്ന് അറിയിച്ച ബിസിസിയുടെ പ്രതിബദ്ധയെ ക്രിക്കറ്റ് സൗത്താഫ്രിക്ക അഭിനന്ദിച്ചു. ഇന്ത്യയുടെ പര്യടനം നേരത്തേ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് ക്രിക്കറ്റ് സൗത്താഫ്രിക്കയ്ക്കു സ്ഥിരീകരണം നല്‍കാന്‍ കഴിയും. ഇന്ത്യന്‍ ടീം ഇവിടെയെത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളല്‍ ചില ക്രമീകരണങ്ങള്‍ വരുത്തിയിട്ടുണ്ട്. നേരത്ത തീരുമാനിച്ചതിലും ഒരാഴ്ച വൈകിയായിരിക്കും ഇന്ത്യന്‍ ടീം എത്തുന്നത്. ഈ ടൂര്‍ കര്‍ശനമായ കൊവിഡ് 19 മാര്‍ഗനിര്‍ദേശങ്ങള്‍ക്കു കീഴിലായിരിക്കുമെന്നും സന്തോഷത്തോടെയാണ് പ്രഖ്യാപിക്കുന്നതെന്നു ക്രിക്കറ്റ് സൗത്താഫ്രിക്ക വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

ഇന്ത്യന്‍ സംഘത്തെ വൈകാതെ പ്രഖ്യാപിക്കും

സൗത്താഫ്രിക്കന്‍ പര്യടനം നടക്കുമോയെന്ന കാര്യത്തില്‍ നേരത്തേ ഉറപ്പില്ലായിരുന്നതിനാല്‍ ഇന്ത്യന്‍ ടീമിന്റെ പ്രഖ്യാപനവും വൈകിയിരിക്കുകയാണ്. എന്നാല്‍ പര്യടനം നടക്കുമെന്ന് ബിസിസിഐ സ്ഥിരീകരിച്ചതോടെ ഇന്ത്യന്‍ സംഘത്തെയും വൈകാതെ ചേതന്‍ ശര്‍മയുടെ കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിക്കും. ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മില്‍ കാണ്‍പൂരില്‍ നടന്ന ആദ്യ ടെസ്റ്റിനു ശേഷം സൗത്താഫ്രിക്കന്‍ പര്യടനത്തിനുള്ള സംഘത്തെ തിരഞ്ഞെടുക്കാന്‍ സെലക്ഷന്‍ കമ്മിറ്റി യോഗം ചേരേണ്ടതായിരുന്നു. പക്ഷെ പര്യടനം അനിശ്ചിതത്വത്തിലായതിനാല്‍ ഇതു മാറ്റുകയായിരുന്നു.

ടി20 ടീമിനു പിറകെ ഇനി ഏകദിന ടീമിന്റെയും ക്യാപ്റ്റനായി രോഹിത് ശര്‍മയെ നിയമിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ന്യൂസിലാന്‍ഡിനെതിരായ കഴിഞ്ഞ ടി20 പരമ്പരയില്‍ ഇന്ത്യയെ നയിച്ചത് ഹിറ്റ്മാനായിരുന്നു. പരമ്പര തൂത്തുവാരി അദ്ദേഹം സ്ഥിരം ക്യാപ്റ്റനായുള്ള തുടക്കം ഗംഭീരമാക്കുകയും ചെയ്തിരുന്നു. അതിനിടെ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായി രോഹിത് ശര്‍മയെ നിയമിക്കുമെന്നാണ് വിവരം. അജിങ്ക്യ രഹാനെയ്ക്കു പകരമാണ് അദ്ദേഹത്തെ ചുമതലയേല്‍പ്പിക്കുന്നത്. ബാറ്റിങില്‍ രഹാനെ മോശം പ്രകടനം തുടരുന്നത് ഇന്ത്യക്കു തലവേദനയായിട്ടുണ്ട്. രോഹിത് വൈസ് ക്യാപ്റ്റനായി വരുന്നതോടെ രഹാനെയ്ക്കു ടീമിലെ സ്ഥാനവും നഷ്ടമായേക്കും.

Story first published: Saturday, December 4, 2021, 15:17 [IST]
Other articles published on Dec 4, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X