വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ഇന്ത്യയോ, സൗത്താഫ്രിക്കയോ? ടി20 പരമ്പര വിജയികളെ പ്രവചിച്ച് ചോപ്ര

അഞ്ചു മല്‍സരങ്ങളുടേതാണ് പരമ്പര

ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ടി20 പരമ്പര വ്യാഴാഴ്ച തുടക്കം കുറിക്കാനിരിക്കെ വമ്പന്‍ പ്രവചനങ്ങള്‍ നടത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. തന്റെ യൂട്യൂബ് ചാനലിലാണ് പരമ്പരയലില്‍ ആരായിരിക്കും കൂടുതല്‍ റണ്‍സ് നേടുകയെന്നും വിജയികളാവുകയെന്നുമെല്ലാം ചോപ്ര പ്രവചിച്ചിരിക്കുന്നത്.

ഡേറ്റ് ചെയ്യാന്‍ ഇഷ്ടം ആരോട്?, സ്മൃതിയും ജുലനും പറയുന്നു, ക്രിക്കറ്റ് താരത്തെ വേണ്ട!ഡേറ്റ് ചെയ്യാന്‍ ഇഷ്ടം ആരോട്?, സ്മൃതിയും ജുലനും പറയുന്നു, ക്രിക്കറ്റ് താരത്തെ വേണ്ട!

പ്രായം ഇവര്‍ക്കു സ്‌കോര്‍ പോലെ! ചെറുപ്പക്കാരികളെ കെട്ടിയ സൂപ്പര്‍ താരങ്ങള്‍പ്രായം ഇവര്‍ക്കു സ്‌കോര്‍ പോലെ! ചെറുപ്പക്കാരികളെ കെട്ടിയ സൂപ്പര്‍ താരങ്ങള്‍

ദ്രാവിഡും രവീണയും തമ്മില്‍ പ്രണയമായിരുന്നോ? ഇതാണ് സത്യംദ്രാവിഡും രവീണയും തമ്മില്‍ പ്രണയമായിരുന്നോ? ഇതാണ് സത്യം

1

ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തിലാണ് പരമ്പരയിലെ ആദ്യത്തെ പോരാട്ടം. രാത്രി ഏഴു മണിക്കാണ് കളിയാരംഭിക്കുന്നത്. ഇന്ത്യയെ കെഎല്‍ രാഹുല്‍ നയിക്കുമ്പോള്‍ സൗത്താഫ്രിക്കന്‍ ക്യാപ്റ്റന്‍ ടെംബ ബവുമയാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോലി, പേസ് ജോടികളായ ജസ്പ്രീത് ബുംറ എന്നിവരൊന്നും പരമ്പരയില്‍ കളിക്കുന്നില്ല. ഇവര്‍ക്കെല്ലാം ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്.

2

ടി20 പരമ്പരയില്‍ ഇരുടീമിലെയും ടോപ്‌സ്‌കോറര്‍മാരെ ആകാശ് ചോപ്ര പ്രവചിച്ചിട്ടുണ്ട്. ഇന്ത്യയുടെ ടോപ്‌സ്‌കോററാവുക ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ കെഎല്‍ രാഹുലായിരിക്കുമെന്നാണ് ആകാശ് ചോപ്രയുടെ പ്രവചനം (പക്ഷെ രാഹുല്‍ പിന്നീട് പരിക്കേറ്റ് പരമ്പരയില്‍ നിന്നും പിന്‍മാറി. അതിനും മുമ്പായിരുന്നു ചോപ്രയുടെ പ്രവചനം)

3

സൗത്താഫ്രിക്കന്‍ നിരയില്‍ ഓപ്പണറും വിക്കറ്റ് കീപ്പറുമായ ക്വിന്റണ്‍ ഡികോക്കായിരിക്കും കൂടുതല്‍ റണ്‍സെടുക്കുകയെന്നും ചോപ്ര പ്രവചിക്കുന്നു. കഴിഞ്ഞ ഐപിഎല്ലിലെ ടീമംഗങ്ങള്‍ കൂടിയായിരുന്നു രാഹുലും ഡികോക്കും. പുതിയ ഫ്രാഞ്ചൈസിയായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു വേണ്ടി ഇരുവരും ചേര്‍ന്നാണ് ഓപ്പണ്‍ ചെയ്തത്. രാഹുല്‍ 15 ഇന്നിങ്‌സുകളില്‍ നിന്നും രണ്ടു സെഞ്ച്വറിയും നാലു ഫിഫ്റ്റിയുമടക്കം 616 റണ്‍സ് അടിച്ചെടുത്തിരുന്നു. ഡികോക്കാവട്ടെ ഇത്ര തന്നെ ഇന്നിങ്‌സുകളില്‍ നിന്നും ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റിയുമടക്കം 508 റണ്‍സും നേടിയിരുന്നു.

3

ഇന്ത്യ- സൗത്താഫ്രിക്ക പരമ്പരയില്‍ കൂടുതല്‍ വിക്കറ്റുകളെടുക്കുക സൗത്താഫ്രിക്കന്‍ സ്പീഡ് സ്റ്റാര്‍ കാഗിസോ റബാഡയായിരിക്കുമെന്നാണ് ആകാശ് ചോപ്ര പ്രവചിച്ചിരിക്കുന്നത്. ഇന്ത്യന്‍ നിരയില്‍ സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലുണ്ടെങ്കിലും വിക്കറ്റ് വേട്ടയില്‍ മുന്നിലെത്തുക റബാഡയായിരിക്കുമെന്നു ചോപ്ര ചൂണ്ടിക്കാട്ടി.
പുതിയ ഫ്രാഞ്ചൈസിയായ പഞ്ചാബ് കിങ്‌സിനായി കഴിഞ്ഞ ഐപിഎല്ലില്‍ റബാഡ മികച്ച പ്രകചനം നടത്തിയിരുന്നു. ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഒഴിവാക്കിയതോടെയാണ് അദ്ദേഹം മെഗാ ലേലത്തില്‍ പഞ്ചാബിലേക്കു വന്നത്. ടീമിന്റെ ബൗളിങ് അദ്ദേഹം ചുക്കാന്‍ പിടിക്കുകയും ചെയ്തു. 13 മല്‍സരങ്ങളില്‍ നിന്നും 23 വിക്കറ്റുകളാണ് റബാഡയ്ക്കു ലഭിച്ചത്.

5

അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഒന്നിലെങ്കിലും ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെടുമെന്നും ആകാശ് ചോപ്ര പ്രവചിക്കുന്നു. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി ബാറ്റിങിനൊപ്പം ബൗളിങും ചെയ്ത ഹാര്‍ദിക് സൗത്താഫ്രിക്കയ്‌ക്കെതിരേയും ഇതു തുടരും. അതുകൊണ്ടു തന്നെ ഒരു കളിയില്‍ അദ്ദേഹത്തിനു പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ലഭിക്കുമെന്നു തനിക്കു തോന്നുന്നതായും ചോപ്ര പറഞ്ഞു.

6

ജിടിക്കു വേണ്ടി ക്യാപ്റ്റനെന്ന നിലയിലും ഓള്‍റൗണ്ടറെന്ന നിലയിലും തന്റെ റോള്‍ ഭംഗിയായി നിറവേറ്റാന്‍ ഹാര്‍ദിക്കിനായിരുന്നു. ക്യാപ്റ്റനായി നേരത്തേ ഒട്ടും അനുഭവസമ്പത്ത് ഇല്ലാതിരുന്ന ഹാര്‍ദിക് എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ടാണ് ജിടിയെ ചാംപ്യന്‍മാരാക്കി ക്യാപ്റ്റന്‍സി മിടുക്ക് തെളിയിച്ചത്

7

ടി20 പരമ്പരയില്‍ ഇന്ത്യയായിരിക്കും വിജിയകളാവുകയെന്നു ആകാശ് ചോപ്ര പ്രവചിക്കുന്നു. പക്ഷെ അത് ഏകപക്ഷീയമായിരിക്കില്ലെന്നും 3-2നായിരിക്കും ഇന്ത്യ പരമ്പര നേടുകയെന്നും ചോപ്ര പ്രവചിച്ചിരിക്കുകയാണ്.

ഇന്ത്യന്‍ ടീം

ഇന്ത്യന്‍ ടീം

റുതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, വെങ്കിടേഷ് അയ്യര്‍, യുസ്വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, രവി ബിഷ്നോയ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്ക്‌

Story first published: Wednesday, June 8, 2022, 19:28 [IST]
Other articles published on Jun 8, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X