IND vs SA: ഇന്ത്യ കാണിച്ചത് വന്‍ അബദ്ധം! ടീമില്‍ മാറ്റം പാടില്ലായിരുന്നു- ഇതാ കാരണങ്ങള്‍

സൗത്താഫ്രിക്കയുമായുള്ള മൂന്നാം ടി20യും ജയിച്ച് പരമ്പര തൂത്തുവാരുകയെന്ന ഇന്ത്യയുടെ മോഹം പൊലിഞ്ഞിരിക്കുകയാണ്. സമ്പൂര്‍ണ വിജയം സ്വപ്‌നം കണ്ടിറങ്ങിയ ഇന്ത്യയെ 49 റണ്‍സിനായിരുന്നു സൗത്താഫ്രിക്ക കെട്ടുകെട്ടിച്ചത്. ടോസ് ആനുകൂല്യം ലഭിച്ചിട്ടും ഇതു മുതലാക്കാന്‍ സാധിക്കാതെയാണ് രോഹിത് ശര്‍മയും സംഘവും തോല്‍വിയിലേക്കു കൂപ്പുകുത്തിയത്.

Also Read: 21ാം വയസ്സില്‍ ദേശീയ ടീം ക്യാപ്റ്റനോ? ഇവര്‍ക്ക് അതും സാധിച്ചു! ഇന്ത്യക്കാരില്ലAlso Read: 21ാം വയസ്സില്‍ ദേശീയ ടീം ക്യാപ്റ്റനോ? ഇവര്‍ക്ക് അതും സാധിച്ചു! ഇന്ത്യക്കാരില്ല

മൂന്നു മാറ്റങ്ങള്‍ വരുത്തി

മൂന്നു മാറ്റങ്ങള്‍ വരുത്തി

പരമ്പര നേരത്തേ വരുതിയിലാക്കിയതിനാല്‍ ടീമില്‍ ചില മാറ്റങ്ങളുമായി ഇറങ്ങാനുള്ള ഇന്ത്യയുടെ തീരുമാനം ഇന്‍ഡോറില്‍ പിഴയ്ക്കുകയായിരുന്നു. വിരാട് കോലി, കെഎല്‍ രാഹുല്‍, അര്‍ഷ്ദീപ് സിങ് എന്നിവരെ മൂന്നാം ടി20യില്‍ ഇന്ത്യ കളിപ്പിച്ചില്ല. ഇതു ടീമിനു നികത്താനാവാത്ത നഷ്ടമാവുകയും ചെയ്തു. മൂന്നാം ടി20യില്‍ ഇന്ത്യന്‍ ഇലവനില്‍ മാറ്റങ്ങളൊന്നും വരുത്താന്‍ പാടില്ലായിരുന്നു. ഇതിന്റെ കാരണങ്ങള്‍ പരിശോധിക്കാം.

റിഷഭിനെ എന്തിന് ഓപ്പണറാക്കി?

റിഷഭിനെ എന്തിന് ഓപ്പണറാക്കി?

കെഎല്‍ രാഹുലിന്റെ അഭാവത്തില്‍ റിഷഭ് പന്തിനെ മൂന്നാം ടി20യില്‍ ഇന്ത്യ ഓപ്പണിങില്‍ പരീക്ഷിച്ചിരുന്നു. പക്ഷെ ഈ നീക്കം പ്രതീക്ഷിച്ച വിജയം കണ്ടില്ല. 14 ബോളില്‍ നിന്നും മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 27 റണ്‍സെടുത്ത് താരം മടങ്ങുകയായിരുന്നു. റിഷഭിനെക്കൊണ്ട് ഓപ്പണ്‍ ചെയ്യിച്ചതില്‍ യാതൊരു ലോജിക്കുമില്ലെന്നതാണ് വാസ്തവം. കാരണം ടി20 ലോകകപ്പില്‍ തന്റെ ഓപ്പണിങ് പങ്കാളി രാഹുലായിരിക്കുമെന്ന് രോഹിത് ശര്‍മ നേരത്തേ തന്നെ വ്യക്തമാക്കിയതാണ്.

സ്ഥാനമുറപ്പില്ല

സ്ഥാനമുറപ്പില്ല

റിഷഭാവട്ടെ മധ്യനിരയിലെ ഏക ഇടംകൈയനുമാണ്. ലോകകപ്പില്‍ അദ്ദേഹത്തിനു സ്ഥാനം പോലും ഉറപ്പില്ല. ദിനേശ് കാര്‍ത്തിക് റിഷഭിനെ പിന്തള്ളി ടീമിലേക്കു വരാന്‍ സാധ്യത കൂടുതലാണ്. അതുകൊണ്ടു തന്നെ രാഹുല്‍, കോലി എന്നിവരിലൊരാളെ ഓപ്പണിങില്‍ കളിപ്പിച്ച് റിഷഭിനു തന്റെ സ്ഥിരം പൊസിഷനായ മധ്യനിരയില്‍ തന്നെ ഇന്ത്യ കളിപ്പിക്കണമായിരുന്നു.

Also Read: IPL 2023: ഇവരോട് എസ്ആര്‍എച്ച് പറയും 'കടക്ക് പുറത്ത്', ലേലത്തിന് മുമ്പ് ഒഴിവാക്കും

സ്ഥിരത ആവശ്യമാണ്

സ്ഥിരത ആവശ്യമാണ്

ടി20 ലോകകപ്പിനു മുമ്പ് ഇന്ത്യക്കു ഏറ്റവുമധികം ആവശ്യമായിരുന്നത് സ്ഥിരതയാണ്. പക്ഷെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പരീക്ഷണങ്ങളുടെ ചാകരയാണ് ടീമില്‍ ഇന്ത്യ നടത്തിയതെന്നു കാണാം. ഈ കാരണത്താലാണ് ഇന്ത്യക്കു ഇപ്പോഴുമൊരു സ്ഥിരതയാര്‍ന്ന ടീമിനെ കണ്ടെത്താന്‍ കഴിയാതെ വന്നിരിക്കുന്നത്. ബാറ്റിങ് നിര ഒരു പരിധി വരെ കുഴപ്പമില്ലെന്നു പറയാം. പക്ഷെ ഇന്ത്യ തങ്ങളുടെ ടോപ്പ് സിക്‌സ് ബാറ്റര്‍മാര്‍ക്കു കഴിയാവുന്നത്രയും മല്‍സരങ്ങള്‍ നല്‍കേണ്ടിയിരുന്നു.

താരങ്ങളെ സഹായിക്കും

താരങ്ങളെ സഹായിക്കും

പ്രത്യേകിച്ചും സൗത്താഫ്രിക്കയെപ്പോലെയൊരു ശക്തരായ എതിരാളികള്‍ക്കെതിരേ കളിക്കുന്നത് ലോകകപ്പില്‍ താരങ്ങളെ സഹായിക്കും. മൂന്നാം ടി20യില്‍ ഇന്ത്യ കഴിഞ്ഞ രണ്ടു ടി20കളിലെയും അതേ ടീമിനെ തന്നെ നിലനിര്‍ത്തി ഇറങ്ങേണ്ടിയിരുന്നു. പക്ഷെ അതിനു ടീം മാനേജ്‌മെന്റ് ശ്രമിച്ചില്ല.

Also Read: T20 World Cup 2022: കിരീടം ഓസ്‌ട്രേലിയക്ക് തന്നെ! കാരണങ്ങളറിയാം

കോലിക്കും രാഹുലിന് എന്തിന് വിശ്രമം?

കോലിക്കും രാഹുലിന് എന്തിന് വിശ്രമം?

വിശ്രമം നല്‍കാന്‍ മാത്രം വിരാട് കോലിയും കെഎല്‍ രാഹുലും എന്താണ് ചെയ്തിരിക്കുന്നത് എന്നതാണ് അടുത്ത ചോദ്യം. പുറത്താവാതെ 51, 57 എന്നിങ്ങനെ ആദ്യ രണ്ടു ടി20കളില്‍ സ്‌കോര്‍ ചെയ്ത രാഹുല്‍ തന്റെ പഴയ ഫോമിലേക്കു മടങ്ങിയെത്തുന്നതിന്റെ സൂചനകള്‍ നല്‍കിയിരുന്നു. പക്ഷെ അപ്പോഴേക്കും മൂന്നാം ടി20യില്‍ അദ്ദേഹത്തിനു ഇന്ത്യ വിശ്രമം നല്‍കി. കോലിയുടെ കാര്യമെടുത്താല്‍ ഏഷ്യാ കപ്പില്‍ മികച്ച പ്രകടനമായിരുന്നു നടത്തിയത്. സൗത്താഫ്രിക്കയുമായുള്ള രണ്ടാം ടി20യില്‍ പുറത്താവാതെ 49 റണ്‍സുമെടുത്തു.

ഓസീസിനെതിരേ നിറംമങ്ങി

ഓസീസിനെതിരേ നിറംമങ്ങി

പക്ഷെ രാഹുലും കോലിയും ഓസ്‌ട്രേലിയയുമായുള്ള കഴിഞ്ഞ ടി20 പരമ്പരയിലെ മൂന്നു കളികളില്‍ രണ്ടിലും ബാറ്റിങില്‍ നിരാശപ്പെടുത്തിയിരുന്നു. രാഹുലാവട്ടെ ഏഷ്യാ കപ്പിലും മോശം ഫോമിലായിരുന്നു. ഇന്ത്യയുടെ പുതിയ അഗ്രസീവ് സമീപനത്തോടു താരം പൊരുത്തപ്പെട്ട് വരികയായിരുന്നു. അതിനാല്‍ തന്നെ രാഹുലിനെയും കോലിയെയും തീര്‍ച്ചയായും മൂന്നാം ടി20യില്‍ ഇന്ത്യ കളിപ്പിക്കണമായിരുന്നു.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Wednesday, October 5, 2022, 8:55 [IST]
Other articles published on Oct 5, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X