വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ഏകദിന പരമ്പര പോക്കറ്റിലാക്കാം, ഇന്ത്യക്കു വേണ്ടത് മൂന്നു കാര്യങ്ങള്‍ മാത്രം!

മൂന്നു മല്‍സരങ്ങളുള്‍പ്പെട്ടതാണ് ഏകദിന പരമ്പര

ആവേശകരമായ ടെസ്റ്റ് പരമ്പരയ്ക്കു കൊടിയിറങ്ങിയതിനു പിന്നാലെ ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പരയ്ക്കു ബുധനാഴ്ച തുടക്കമാവും. രോഹിത് ശര്‍മയുടെ അഭാവത്തില്‍ കെഎല്‍ ഹാഹുലാണ് മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യയെ നയിക്കുക. ടെസ്റ്റ് പരമ്പരയിലെ പരാജയത്തിനു ഏകദിനത്തില്‍ കണക്കുതീര്‍ക്കുകയാവും ഇന്ത്യയുടെ ലക്ഷ്യം.

2018-19ലെ കഴിഞ്ഞ പര്യടനത്തില്‍ വിരാട് കോലിക്കു കീഴില്‍ സൗത്താഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കിയിരുന്നു. അന്നു ആറു മല്‍സരങ്ങളുടെ പരമ്പരയില്‍ 5-1നായിരുന്നു കോലിപ്പട ആതിഥേയരെ വാരിക്കളഞ്ഞത്. സമാനമായൊരു പ്രകടനമാണ് ഇന്ത്യ ഇത്തവണയും ലക്ഷ്യമിടുന്നത്. അവസാനമായി ഇന്ത്യ ഏകദിന പരമ്പര കളിച്ചത് 2021 ജൂലൈയിലായിരുന്നു. അന്നു ശിഖര്‍ ധവാനു കീഴിലുള്ള ഇന്ത്യയുടെ രണ്ടാനിര ടീം ശ്രീലങ്കയെ അവരുടെ നാട്ടില്‍ 2-1നു തോല്‍പ്പിച്ചിരുന്നു. ഇത്തവണ ടെംബ ബവുമ നയിക്കുന്ന സൗത്താഫ്രിക്കയെ കൊമ്പുകുത്തിച്ച് ഏകദിന പരമ്പര കൈക്കലാക്കണമെങ്കില്‍ മൂന്നു കാര്യങ്ങളാണ് ഇന്ത്യ ശ്രദ്ധിക്കേണ്ടത്. ഇവ എന്തൊക്കെയാണെന്നു നോക്കാം.

 മധ്യനിര ക്ലിക്കാവണം

മധ്യനിര ക്ലിക്കാവണം

സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ മധ്യനിരയുടെ പ്രകടനം ഇന്ത്യക്കു വളരെയധികം നിര്‍ണായകമായിരിക്കും. സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നിവരില്‍ നിന്നെല്ലാം മികച്ച സംഭാവനകള്‍ ഈ പരമ്പരയില്‍ ഇന്ത്യക്കു ആവശ്യമാണ്.
ന്യൂസിലാന്‍ഡിനെതിരേ നാട്ടില്‍ നടന്ന കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ ശ്രേയസ് തിളങ്ങിയിരുന്നു. ഈ പ്രകടനം ഇനി ഏകദിനത്തിലും ആവര്‍ത്തിക്കാനായിരിക്കും അദ്ദേഹത്തിന്റെ ശ്രമം. സൂര്യയാവട്ടെ അടുത്തിടെ നടന്ന വിജയ് ഹസാരെ ട്രോഫിയില്‍ പ്രതീക്ഷിച്ച പ്രകടനം നടത്തിയിരുന്നില്ല. ഏകദിനത്തില്‍ അദ്ദേഹം ഫോം വീണ്ടെടുക്കേണ്ടത് ഇന്ത്യക്കു പ്രധാനമാണ്. റിഷഭിന്റെ കാര്യമെടുത്താല്‍ അദ്ദേഹം സൗത്താഫ്രിക്കയ്‌ക്കെതിരായ അവസാന ടെസ്റ്റിലെ രണ്ടാമിന്നിങ്‌സില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയിരുന്നു. ഈ ഫോം തുടരാമെന്ന ലക്ഷ്യത്തോടൊയിരിക്കും താരം ഏകദിനത്തില്‍ ഇറങ്ങുക.

 വിരാട് കോലിയുടെ ഫോം

വിരാട് കോലിയുടെ ഫോം

ക്യാപ്റ്റനെന്ന തലവേദന ഒഴിഞ്ഞതോടെ വിരാട് കോലി പഴയ ബാറ്റിങ് ഫോം വീണ്ടെടുക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ടീം ഇന്ത്യ. ക്യാപ്റ്റന്‍സിയുടെ അമിതഭാരമില്ലാതെ ബാറ്റിങില്‍ കൂടുതല്‍ ശ്രദ്ധിക്കാനും സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് ചെയ്യാനും അദ്ദേഹത്തിനു സാധിക്കും. 2018ലെ കഴിഞ്ഞ പര്യടനത്തില്‍ ഇന്ത്യയുടെ പരമ്പര വിജയത്തില്‍ നിര്‍ണായകമായത് കോലിയുടെ തകര്‍പ്പന്‍ പ്രകനമായിരുന്നു. മൂന്നു സെഞ്ച്വറികളും ഒരു ഫിഫ്റ്റിയുമടക്കം അദ്ദേഹം വാരിക്കൂട്ടിയത് 558 റണ്‍സാണ്. 186 എന്ന ഉജ്ജ്വല ശരാശരിയിലായിരുന്നു ഇത്.
പക്ഷെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രകടനമെടുത്താല്‍ കോലിയുടെ കരിയര്‍ ഗ്രാഫ് താഴേക്കാണെന്നു കാണാം. 2020ല്‍ ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 431 റണ്‍സാണ് അദ്ദേഹം നേടിയത്. ഒരു സെഞ്ച്വറി പോലും കോലിയുടെ പേരില്‍ ഇല്ല. അഞ്ചു ഫിഫ്റ്റികളാണ് ഈ കാലയളവില്‍ സ്‌കോര്‍ ചെയ്തത്. ഉയര്‍ന്ന സ്‌കോര്‍ 89 റണ്‍സായിരുന്നു. 2021ലാവട്ടെ മൂന്ന് ഏകദിനങ്ങളില്‍ മാത്രമേ കോലി കളിച്ചിട്ടുള്ളൂ. രണ്ടു ഫിഫ്റ്റികളോടെ നേടിയത് 129 റണ്‍സുമാണ്. ഓവറോള്‍ കരിയറെടുത്താല്‍ 254 മല്‍സരങ്ങളില്‍ നിന്നും 59.07 ശരാശരിയില്‍ 43 സെഞ്ച്വറികളും 62 ഫിഫ്റ്റികളുമടക്കം കോലി വാരിക്കൂട്ടിയത് 12,169 റണ്‍സാണ്. ഉയര്‍ന്ന സ്‌കോര്‍ 183 റണ്‍സാണ്.

 ചഹല്‍ മാജിക്ക് ആവര്‍ത്തിക്കണം

ചഹല്‍ മാജിക്ക് ആവര്‍ത്തിക്കണം

സൗത്താഫ്രിക്കയില്‍ ഇന്ത്യന്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ പഴയ മാജിക്ക് ആവര്‍ത്തിക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനമാണ്. കഴിഞ്ഞ പര്യടനത്തില്‍ ബൗളിങില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടായിരുന്നു അദ്ദേഹം. ആറ് ഏകദിനങ്ങളില്‍ നിന്നും ചഹല്‍ കൊയ്തത് 16 വിക്കറ്റുകളായിരുന്നു. 5.02 എന്ന ഉജ്ജ്വല ഇക്കോണമി റേറ്റിലായിരുന്നു ഇത്.
കഴിഞ്ഞ പര്യടനത്തില്‍ ചഹലിനു പറ്റിയ സ്പിന്‍ പങ്കാളിയായിരുന്നു കുല്‍ദീപ് യാദവ്. 17 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിരുന്നു. പക്ഷെ ഇത്തവണ കുല്‍ദീപ് ടീമിന്റെ ഭാഗമല്ലാത്തതിനാല്‍ ഈ റോള്‍ ഏറ്റെടുക്കേണ്ടത് പരിചയസമ്പന്നനായ ആര്‍ അശ്വിനാണ്.

Story first published: Monday, January 17, 2022, 13:14 [IST]
Other articles published on Jan 17, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X